സ്‌ത്രൈണ ഭാവമുള്ള, ബാല്യവും കൗമാരവും കൈവിടാത്ത മുഖം: ലേഡീസ് കുടപിടിച്ചായിരുന്നു ലാലിന്റെ ആ വരവ്: ഫാസില്‍

/

മഞ്ഞില്‍വിരിഞ്ഞ പൂവ് എന്ന സിനിമയിലൂടെ മലയാള സിനിമയ്ക്ക് മോഹന്‍ലാല്‍ എന്ന അഭിനയ പ്രതിഭയെ സമ്മാനിച്ച സംവിധായകനാണ് ലാല്‍.

മഞ്ഞില്‍വിരിഞ്ഞ പൂവിന്റെ സ്‌ക്രീന്‍ ടെസ്റ്റിന് ലാല്‍ എത്തിയ കഥ പങ്കുവെക്കുകയാണ് ഫാസില്‍.

താന്‍ മനസിലുള്ള നരേന്ദ്രനാണ് നടന്നുവരുന്നതെന്ന് മോഹന്‍ലാലിനെ കണ്ട മാത്രയില്‍ തന്നെ തോന്നിയെന്നും ലേഡീസ് കുടപിടിച്ചുള്ള ലാലിന്റെ ആ വരവ് ഇന്നും തനിക്ക് ഓര്‍മയുണ്ടെന്നും ഫാസില്‍ പറയുന്നു.

മഞ്ഞില്‍ വിരിഞ്ഞ പൂവിന്റെ കഥ എഴുതുമ്പോള്‍ തന്നെ നരേന്ദ്രന്‍ എന്ന വില്ലനാണ് തന്നെ അലട്ടിയിരുന്നതെന്നും ഫാസില്‍ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

ഞാന്‍ കണ്ട ബെസ്റ്റ് തല്ല് ആ സിനിമയിലേത്; ലാലേട്ടനൊപ്പം ഇരുന്ന് കണ്ടതുകൊണ്ടായിരിക്കാം: ടൊവിനോ

‘ മഞ്ഞില്‍ വിരിഞ്ഞ പൂവിലെ വില്ലനായുള്ള കാത്തിരിപ്പിലായിരുന്നു. ഞങ്ങള്‍ അഞ്ച് പേരാണ് അന്ന് ഡയരക്ടര്‍ ബോര്‍ഡിലുണ്ടായിരുന്നത്.

ഞാനും ജിജോയും ജിജോയുടെ സഹോദരന്‍ ജോസും നവോദയയിലെ അമാനും മഞ്ഞില്‍വിരിഞ്ഞ പൂക്കളിന്റെ സഹസംവിധായകനായിരുന്ന സിബി മലയിലുമായിരുന്നു അത്.

മോഹന്‍ലാല്‍ ഇന്റര്‍വ്യൂന് വരും മുന്‍പെ ശങ്കറിനെ ഏറെക്കുറെ നായകനായി ഞങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞിരുന്നു.

പിന്നെ വേണ്ടിയിരുന്നത് വില്ലനെയാണ്. അന്ന് മലയാള സിനിമയിലെ പ്രമുഖ വില്ലന്‍ കെ.പി ഉമ്മറായിരുന്നു.

വില്ലനെ കുറിച്ച് ജിജോയോട് സംസാരിച്ചപ്പോള്‍ വെറുതെ ഞാന്‍ നമ്മുടെ വില്ലന്‍ സ്‌ത്രൈണ സ്വഭാവമള്ള വില്ലനായാല്‍ നന്നായിരിക്കുമെന്ന് പറഞ്ഞിരുന്നു.

ചുമ്മാതെ പറഞ്ഞതാണെങ്കിലും അത് ഞങ്ങളുടെ രണ്ടുപേരുടേയും മനസില്‍ കിടന്നു.

ഞാന്‍ അഭിനയിച്ച മലയാളം സിനിമകളൊന്നും സൂപ്പര്‍ഹിറ്റ് ആയിട്ടില്ല: അപര്‍ണ ദാസ്

അപ്പോഴാണ് ഒരു നിമിത്തം പോലെ മോഹന്‍ലാല്‍ കയറിവരുന്നത്. ലേഡീസ് കുടയും പിടിച്ചായിരുന്നു ആ വരവ്. എനിക്കും ജിജോയ്ക്കും അത്തരത്തിലൊരു വില്ലനെയായിരുന്നു ആവശ്യം.

ഞങ്ങളുടെ മനസിലെ സ്‌ത്രൈണ സ്വഭാവമുള്ള വില്ലന്റെ മുഖമാണ് അപ്പോള്‍ ഓര്‍മയില്‍ വന്നത്.

അതുകൊണ്ടാവും മോഹന്‍ലാലിന് ഞാനും ജിജോയും നൂറില്‍ 90 ന് മുകളില്‍ മാര്‍ക്കിട്ടത്.

ഇതറിയാത്തതുകൊണ്ടാവാം സിബിയും അമാനുമൊക്കെ നൂറില്‍ മൂന്നും നാലും മാര്‍ക്കിട്ടതും’, ഫാസില്‍ പറഞ്ഞു.

അന്ന് ലാലിന് ഒരു ചോക്ലേറ്റ് മുഖമില്ലായിരുന്നു. സ്‌ത്രൈണ ഭാവമുള്ള, കൗമാരവും ബാല്യവും കൈവിടാത്ത ഒരു മുഖമായിരുന്നു.

നരേന്ദ്രനായിട്ടു തന്നെയാണ് ലാലിനെ ഇന്റര്‍വ്യൂ ചെയ്തത്. വളരെ ലൈറ്റായിട്ട് തന്നെയാണ് ലാല്‍ അന്ന് പെര്‍ഫോം ചെയ്തതും,’ ഫാസില്‍ പറയുന്നു.

Content Highlight: Director Fazil about Mohanlal and Manjilvirinja pookkal

Exit mobile version