തന്റെ ആദ്യ രണ്ട് സിനിമകളും പൂര്‍ത്തിയാക്കുന്നത് കടുത്ത സാമ്പത്തിക പ്രയാസത്തിലാണെന്ന് സംവിധായകന്‍ ജിയോ ബേബി. താനും സുഹൃത്തുക്കളും ചേര്‍ന്നാണ് നിര്‍മാണം നടത്തിയതെന്നും എന്നിട്ടും പലപ്പോഴും സിനിമ മുടങ്ങിപ്പോകുമെന്ന ഘട്ടം വരെയെത്തിയെന്നും ജിയോ ബേബി പറയുന്നു.
‘ കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് നിര്‍മിക്കുന്നത് ടൊവിനോയും സുഹൃത്തും ചേര്‍ന്നാണ്. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ നിര്‍മിക്കാന്‍ ആരും വരുമെന്ന് തോന്നിയില്ല. എന്നിട്ടും മുന്നോട്ടു പോയി. പക്ഷേ ഏറ്റവും ലാഭമുണ്ടാക്കിത്തന്ന സിനിമ അതാണ്.
ആ സിനിമ നന്നായി എന്ന് മമ്മൂക്ക എനിക്കയച്ച ഒരു മെസ്സേജില്‍ നിന്നാണ് കാതല്‍ പിറവിയെടുക്കുന്നത്. നിര്‍മാണം അദ്ദേഹം ചെയ്തു. അപ്പോഴെല്ലാം എന്റെ സര്‍ഗാത്മക സ്വാതന്ത്ര്യം ആരും ചോദ്യം ചെയ്തിട്ടില്ല.
ചര്‍ച്ച ചെയ്യുന്ന വിഷയം ജനകീയമാക്കണം എന്ന ലക്ഷ്യത്തോടെയാണ് കാതലുമായി മുന്നോട്ടു പോയത്. അതിന് തിയേറ്ററില്‍ പരമാവധി ആളെയെത്തിക്കണം.
ആ നിമിഷം മുതല്‍ ഞങ്ങള്‍ തമ്മിലുള്ള സിനിമാ സംരംഭങ്ങള്‍ ഞാന്‍ മറന്നു: മോഹന്‍ലാല്‍
അദ്ദേഹം സമ്മതിച്ചില്ലെങ്കിലും സിനിമയുമായി മുന്നോട്ടുപോയേനെ. പക്ഷേ അദ്ദേഹം വന്നു. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറക്കിയതും പ്രൊമോഷന്‍ നടത്തിയതും വളരെ ആസൂത്രണം ചെയ്താണ്.
ഫസ്റ്റ് ഡേ പ്രേക്ഷകരില്‍ നിന്ന് നല്ല റിവ്യൂ കിട്ടിയാല്‍ സിനിമ വിജയമാകും എന്നുറപ്പായിരുന്നു. ആ വിശ്വാസത്തിന്റെ കാതല്‍ മമ്മൂക്ക എന്ന താരം തന്നെയായിരുന്നു,’ ജിയോ ബേബി പറയുന്നു.
Content Highlight: Director Jeo baby about Great Indian Kitchen Movie and Mammootty