മോഹന്‍ലാലിനെ ബൂസ്റ്റ് ചെയ്യുക എന്ന ലക്ഷ്യം മാത്രമായിരുന്നു അവര്‍ക്ക്; ഇന്നിപ്പോള്‍ വിമര്‍ശനം കേള്‍ക്കുകയല്ലേ: കമല്‍

മലയാളികളുടെ പ്രിയസംവിധായകനാണ് കമല്‍. എല്ലാ ഴോണറുകളിലുമുള്ള സിനിമകള്‍ എടുത്ത് അത് വിജയിപ്പിക്കാന്‍ കമലിനുള്ള കഴിവ് ഒന്ന് വേറെ തന്നെയാണ്.

കുടുംബപ്രേക്ഷരേയും യുവാക്കളേയും കുട്ടികളേയുമെല്ലാം ഒരേ സമയം തന്റെ സിനിമകളുടെ ആരാധകരാക്കാന്‍ കമലിന് സാധിച്ചിട്ടുണ്ട്. മലയാള സിനിമയില്‍ ഒരു കാലത്ത് നിലനിന്നിരുന്ന സവര്‍ണമാടമ്പിത്തരത്തെ കുറിച്ചും അത്തരം പ്രമേയങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് കമല്‍.

വലിയൊരളവില്‍ അത്തരം സിനിമകള്‍ മലയാളത്തില്‍ എഴുതിയിരുന്ന ഒരു വ്യക്തിയായിരുന്നു രജ്ഞിത്ത്. അത്തരം സിനിമകളോടുള്ള തന്റെ വിമര്‍ശനമാണ് കമല്‍ അഭിമുഖത്തില്‍ പങ്കുവെക്കുന്നത്.

രഞ്ജിത്ത് ഇപ്പോള്‍ ഒരുപാട് വിമര്‍ശനങ്ങള്‍ കേള്‍ക്കുന്നുണ്ടെന്നും എന്നാല്‍ പലതും മനസില്‍ മറ്റെന്തെങ്കിലും ഉദ്ദേശിച്ചൊന്നും എഴുതിയതായിരിക്കില്ലെന്നും കമല്‍ പറയുന്നു.

Also Read: ഒരു യാചകന് വലിയ ലോട്ടറി അടിച്ച പോലെയായിരുന്നു എനിക്ക് ആ ചിത്രം: അനൂപ് മേനോൻ

‘രഞ്ജിത്ത് പണ്ട് ഈ തമ്പുരാന്‍ ടൈപ്പ് സിനിമകള്‍ ചെയ്യുമ്പോള്‍ അതിനോടുള്ള എന്റെ വിയോജിപ്പ് ഞാന്‍ പറയുമായിരുന്നു. അതിന്റെ രാഷ്ട്രീയത്തെ കുറിച്ച് പൂര്‍ണ ബോധ്യമുള്ളത് കൊണ്ടാണ് ഞാന്‍ അത്തരം സിനിമകളുടെ ഭാഗമാവാതിരുന്നത്. അവരെല്ലാം മോഹന്‍ലാല്‍ എന്ന താരത്തെ ബൂസ്റ്റ് ചെയ്യാന്‍ മാത്രമാണ് അന്ന് ശ്രമിച്ചത്,’ കമല്‍ പറഞ്ഞു.

മോഹന്‍ലാല്‍ എന്ന താരത്തെ മാക്‌സിമം ബൂസ്റ്റ് ചെയുക എന്നതിനപ്പുറത്ത് അതിന്റെ ഐഡിയോളജിയോ അതിന്റെ ഫാസിസ്റ്റ് ചിന്താഗതിയോയൊന്നും അന്നവര്‍ നോക്കിയിട്ടില്ല. എന്നാല്‍ ഞാന്‍ അന്നും ഇതിലെ ശരിതെറ്റുകള്‍ പറയുമായിരുന്നു.

Also Read: ഉടലിന്റെ സമയത്ത് ധ്യാനിനോടെനിക്ക് ഭയങ്കര ദേഷ്യമായിരുന്നു; അടുത്തിരുന്നിട്ടേയില്ല: ദുര്‍ഗ കൃഷ്ണ

എന്റെ ഏറ്റവും അടുത്ത സുഹൃത്തുകളില്‍ ഒരാളാണ് രഞ്ജിത്. അന്ന് രഞ്ജി ഈ തമ്പുരാന്‍ സിനിമകളൊക്കെ എടുക്കുമ്പോള്‍ ഞാന്‍ കുറ്റം പറയുമായിരുന്നു. നീ എന്താണ് ഈ കാണിക്കുന്നത് എന്ന് ഞാന്‍ ചോദിക്കും.

ഇതിലെ ശരിതെറ്റുകള്‍ മനസിലാക്കിയും അതിനെ കുറിച്ച് കൂടുതല്‍ ആലോചിച്ചുമൊക്കെയാണ് ഞാന്‍ ഇത് പറയുന്നത്. ഇതിന്റെ ഒരു രാഷ്ട്രീയത്തെ കുറിച്ചെല്ലാം എനിക്ക് വ്യക്തമായ ബോധ്യമുണ്ടായിരുന്നു. പക്ഷെ ഇവര്‍ അന്നതൊന്നും ഓര്‍ത്തിട്ടേയില്ല,’ കമല്‍ പറഞ്ഞു.

Content Highlight: Director kamal About Mohanlal and Ranjith Movies Issues

 

 

 

Exit mobile version