നസീര്‍ സാര്‍ ആ വെള്ളം എന്റെ വായിലേക്ക് ഒഴിച്ചുതന്നതും വായ പൊള്ളി, ശ്വാസനാളം ചുരുങ്ങിപ്പോയി, ശബ്ദം പൂര്‍ണമായി നഷ്ടമായി: കലാരഞ്ജിനി

/

ഷൂട്ടിങ് സെറ്റിലുണ്ടായ ഒരു അപകടത്തില്‍ തന്റെ ശബ്ദം പൂര്‍ണമായും നഷ്ടപ്പെട്ടുപോയ സംഭവത്തെ കുറിച്ച് സംസാരിക്കുകയാണ് നടി കലാരഞ്ജിനി. 1984 ല്‍ നടന്‍ നസീറിനൊപ്പം അഭിനയിക്കുന്ന സമയത്തുണ്ടായ അപകടത്തെ കുറിച്ചാണ് കലാരഞ്ജിനി സംസാരിക്കുന്നത്.

‘ 1984 ലോ മറ്റോ ആണ്. നസീര്‍ സാറിന്റെ ജോഡിയായി അഭിനയിക്കാന്‍ അവസരം കിട്ടി. നസീര്‍ സാറിന്റെ മകളായിട്ടും സഹോദരിയായിട്ടും അതിന് മുന്‍പ് അഭിനയിച്ചിരുന്നു.

അദ്ദേഹത്തിനൊപ്പം നായികയായി അഭിനയിക്കാന്‍ കിട്ടുകയെന്നത് വലിയ ഭാഗ്യമാണ്. അതേസമയം തന്നെ തെലുങ്കില്‍ എന്‍.ടി രാമറാവുവിന്റെ കൂടെ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു.

നസീര്‍ സാറിന്റെ നായിക എന്നത് ഒഴിവാക്കാന്‍ പറ്റില്ലല്ലോ. അങ്ങനെ പകല്‍ തെലുഗ് പടത്തിലും രാത്രി നസീര്‍ സാറിന്റെ പടത്തിലും അഭിനയിക്കാമെന്ന് തീരുമാനമായി. അതില്‍ രക്തംചര്‍ദിച്ച് മരിക്കുന്ന സീനുണ്ട്.

അന്നൊക്കെ ചുവന്ന കളറില്‍ വെളിച്ചെണ്ണ ചേര്‍ത്താണ് രക്തം ഉണ്ടാക്കിയിരുന്നത്. ഷോട്ടിന് എല്ലാവരുമെത്തി. വെള്ള സാരിയാണ് ഞാനുടുത്തിരിക്കുന്നത്. ചുവന്ന വെള്ളം ഞാന്‍ വായിലേക്കൊഴിച്ചാല്‍ ചിലപ്പോള്‍ വെളുത്തസാരിയില്‍ വീഴും. അതുകൊണ്ട് നസീര്‍ സാര്‍ പറഞ്ഞു ഷോട്ട് റെഡിയാകുമ്പോള്‍ ഞാനൊഴിച്ചുതരാം എന്ന്.

അദ്ദേഹം ഒഴിച്ചുതന്നത് മാത്രമേ ഓര്‍മയുള്ളൂ, എന്റെ വായയും തൊണ്ടയും പുകയുന്നതുപോലെയും വീര്‍ത്തുവരുന്നതുപോലെയുമൊക്കെ തോന്നുന്നുണ്ട്. പക്ഷേ ഒന്നും ചെയ്യാന്‍ പറ്റുന്നില്ല.

നസ്രിയ അങ്ങനെ ഒരു റിസ്‌കെടുക്കാന്‍ തയ്യാറായത് അതുകൊണ്ടാണ്: ഫഹദ് ഫാസില്‍

എന്റെ ശ്വാസനാളം ചുരുണ്ടുപോയി. കുറേ ചികിത്സകള്‍ നടത്തിയെങ്കിലും ശരിയായില്ല. പിന്നീടാണ് സംഭവിച്ചത് എന്താണെന്ന് മനസിലായത്. മേക്കപ്പ്മാനാണ് സാധാരണയായി ചുവന്ന കളറും വെളിച്ചണ്ണയുമായി യോജിപ്പിക്കുന്നത്. അദ്ദേഹം മറന്നതാണോ അബദ്ധം പറ്റിയതാണോ എന്നൊന്നും അറിയില്ല. വെള്ളിച്ചണ്ണയ്ക്ക് പകരം അസറ്റോണ്‍ യോജിപ്പിച്ചാണ് തന്നത്.

ശബ്ദം പൂര്‍ണമായും പോയതുപോലെയായി. ഹോമിയോ മരുന്നൊക്കെ കഴിച്ചാണ് കുറച്ച് ശരിയായത്. അപ്പോഴും ശബ്ദത്തിന്റെ കാര്യത്തിലുള്ള എന്റെ അപകര്‍ഷം മാറിയില്ല. അതുകൊണ്ട് എന്റെ കഥാപാത്രത്തിന് വേണ്ടി അമ്പിളി ഡബ്ബ് ചെയ്യുകയായിരുന്നു.

ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയിലും അങ്ങനെ മതിയെന്ന് ഞാനുറപ്പിച്ചിരുന്നു. പക്ഷേ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് നിര്‍ബന്ധിച്ചു. എനിക്ക് ഈ സൗണ്ട് മതി ചേച്ചി. എന്റെ അമ്മയ്ക്ക് ഈ ശബ്ദമാണെങ്കില്‍ ഞങ്ങള്‍ കേട്ടിരിക്കില്ലേ.

ഞാന്‍ അക്കാര്യം പറഞ്ഞതും നവാസ് സെറ്റില്‍ നിന്ന് ഇറങ്ങി ഓടി, പിന്നാലെ ഞാനും: മാലാ പാര്‍വതി

അമ്മയ്ക്ക് വേണ്ടി ഡബ്ബ് ചെയ്യാന്‍ ഞാന്‍ വേറെ ആരെയെങ്കിലും വരുത്തുമോ അതുകൊണ്ട് ചേച്ചി തന്നെ ചെയ്താല്‍ മതിയെന്ന് പറഞ്ഞു. ഒഴിഞ്ഞുമാറാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

ഭരതനാട്യത്തിലും ഞാന്‍ കൃഷ്ണദാസിനോട് കുറേ പറഞ്ഞുനോക്കി. അവര്‍ സമ്മതിച്ചില്ല. അങ്ങനെ അതിലും ഞാന്‍ ഡബ്ബ് ചെയ്തു,’ കലാരഞ്ജിനി പറയുന്നു.

Content Highlight: Kala Ranjini about how she lost her sound

Exit mobile version