ദില്ലിയെ എങ്ങനെ പ്രസന്റ് ചെയ്യണമെന്ന് കാര്‍ത്തി ചോദിച്ചപ്പോള്‍ എന്റെ മറുപടി അതായിരുന്നു: ലോകേഷ് കനകരാജ്

തമിഴില്‍ ഇപ്പോഴത്തെ മികച്ച സംവിധായകരില്‍ ഒരാളാണ് ലോകേഷ് കനകരാജ്. കമല്‍ ഹാസനെ നായകനാക്കി വിക്രമിലൂടെയും, വിജയ്‌യെ നായകനാക്കി ലിയോയിലൂടെയും തുടരെ രണ്ട് ഇന്‍ഡസ്ട്രി ഹിറ്റ് നേടിയിരിക്കുകയാണ്. 2017ല്‍ മാനഗരം എന്ന സിനിമയിലൂടെയാണ് ലോകേഷ് സംവിധാനരംഗത്തേക്കെത്തിയത്. 2022ല്‍ വിക്രം എന്ന സിനിമയിലൂടെ തമിഴില്‍ സ്വന്തമായി ഒരു സിനിമാറ്റിക് യൂണിവേഴ്‌സ് സൃഷ്ടിച്ച സംവിധായകനാണ് ലോകേഷ്. രജിനികാന്ത് നായകനാകുന്ന കൂലിയാണ് ലോകേഷിന്റെ പുതിയ ചിത്രം.

ബോഗെയ്ന്‍വില്ലയിൽ അങ്ങനെയൊരു പാട്ടുണ്ടാവണമെന്ന് എന്നേക്കാൾ ആഗ്രഹിച്ചത് അവളാണ്: കുഞ്ചാക്കോ ബോബൻ

തമിഴ് സിനിമാലോകത്തെ ഞെട്ടിച്ച ക്ലാഷ് റിലീസിനാണ് 2019 ദീപാവലിക്ക് സാക്ഷ്യം വഹിച്ചത്. 200 കോടി ബജറ്റിലെത്തിയ വിജയ് ചിത്രം ബിഗിലിനോട് മത്സരിച്ച് 100 കോടി കളക്ട് ചെയ്ത് കൈതി ബോക്‌സ് ഓഫീസിനെ ഞെട്ടിച്ചിരുന്നു. എല്‍.സി,യുവിലെ മറ്റ് സിനിമകളില്‍ കൈതി റഫറന്‍സ് ആരാധകര്‍ വലിയ രീതിയില്‍ ആഘോഷിച്ചു. കൂലിക്ക് ശേഷം കൈതി 2വിന്റെ വര്‍ക്കുകളിലേക്ക് ലോകേഷ് കടക്കും. കൈതി എന്ന ചിത്രം ചെയ്യുന്നതിന് മുമ്പ് താനും കാര്‍ത്തിയും നടത്തിയ തയാറെടുപ്പുകളെക്കുറിച്ച് സംസാരിക്കുകയാണ് ലോകേഷ് കനകരാജ്.

കമല്‍ ഹാസന്റെ വിരുമാണ്ടി എന്ന ചിത്രമാണ് ദില്ലിക്ക് ഇന്‍സ്പിറേഷനെന്ന് ലോകേഷ് പറഞ്ഞു. ഷൂട്ടിന് മുമ്പ് ആ സിനിമ താനും കാര്‍ത്തിയും ഒരുമിച്ചിരുന്ന കണ്ടുവെന്നും ലോകേഷ് കൂട്ടിച്ചേര്‍ത്തു. അതിന് മുമ്പ് കാര്‍ത്തി ആ ചിത്രം ഒരുപാട് തവണ കണ്ടിട്ടുണ്ടെന്നും താന്‍ അഞ്ഞൂറിലധികം തവണ കണ്ടിട്ടുണ്ടെന്നും എന്നിരുന്നാലും തന്റെ നായകന് നിര്‍ദേശം കൊടുക്കാന്‍ വേണ്ടിയാണ് ഒന്നുകൂടെ കണ്ടതെന്ന് ലോകേഷ് പറഞ്ഞു.

ആ കാര്യങ്ങള്‍ നമ്മള്‍ കാണുന്നതിനേക്കാള്‍ ലാര്‍ജര്‍ പിക്ചറിലാകും അമലേട്ടന്‍ കാണുക: ശ്രിന്ദ

വിരുമാണ്ടി എന്ന കഥാപാത്രം ഇന്നത്തെ കാലത്ത് വന്നാല്‍ എങ്ങനെയുണ്ടാകുമെന്ന ചിന്തയിലാണ് ദില്ലി പിറവിയെടുത്തതെന്നും ലോകേഷ് കൂട്ടിച്ചേര്‍ത്തു. നീലം സോഷ്യലിന് നല്‍കിയ മാസ്റ്റര്‍ ക്ലാസിലാണ് ലോകേഷ് ഇക്കാര്യം പറഞ്ഞത്.

‘കൈതി എന്ന സിനിമയുടെ ഡിസ്‌കഷന്‍ സമയത്ത് കാര്‍ത്തി എന്നോട് ചോദിച്ചത് ‘ദില്ലി എന്ന ക്യാരക്ടറിനെ എങ്ങനെ പ്രസന്റ് ചെയ്യണം’ എന്നാണ്. ഞാനും കാര്‍ത്തിയും കൂടി വിരുമാണ്ടി എന്ന സിനിമ ഇരുന്ന് കണ്ടു. അതിന് മുമ്പ് കാര്‍ത്തി ആ സിനിമ കുറേ തവണ കണ്ടിട്ടുണ്ട്. ഞാനാണെങ്കില്‍ അഞ്ഞൂറിലധികം തവണ ആ സിനിമ കണ്ടിട്ടുണ്ട്.

വീണ്ടും കണ്ടത് എന്തിനാണെന്ന് ചോദിച്ചാല്‍ എന്റെ നടന് എങ്ങനെ ആ ക്യാരക്ടറിനെ പ്രസന്റ് ചെയ്യണമെന്ന് നിര്‍ദേശം കൊടുക്കാനാണ്. വിരുമാണ്ടി എന്ന കഥാപാത്രം പ്രസന്റ് സിറ്റുവേഷനില്‍ പ്ലെയ്‌സ് ചെയ്യുമ്പോള്‍ എങ്ങനെ വരുമെന്നുള്ള ചിന്തയില്‍ നിന്നാണ് ദില്ലി എന്ന കഥാപാത്രം പിറന്നത്,’ ലോകേഷ് പറഞ്ഞു.

Content Highlight: Lokesh Kanagaraj about Kaithi

Exit mobile version