വിജയ് എന്ന നടന്റെ ആരാധകരെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ് ലിയോയില്‍ അങ്ങനെയൊരു കാര്യം ചെയ്തത്: ലോകേഷ് കനകരാജ്

തമിഴില്‍ കഴിഞ്ഞ വര്‍ഷം ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ ചിത്രമാണ് ലിയോ. വിജയ് നായകനായ ചിത്രം സകലമാന ബോക്‌സ് ഓഫീസ് റെക്കോഡുകളും തകര്‍ത്തെറിഞ്ഞിരുന്നു. ‘ഹിസ്റ്ററി ഓഫ് വയലന്‍സ്’ എന്ന വിഖ്യാതമായ ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കായാണ് ലിയോ ഒരുങ്ങിയത്. 600 കോടിയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് കളക്ട് ചെയ്തത്. വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ പണംവാരി ചിത്രം കൂടിയാണ് ലിയോ.

ഇന്‍ഡസ്ട്രി ഹിറ്റായി മാറിയിരുന്നെങ്കിലും ലിയോയിലെ ഫ്‌ളാഷ്ബാക്ക് രംഗങ്ങള്‍ വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടു. പ്രേക്ഷകരുമായി യാതൊരു തരത്തിലും കണക്ടാകാതെപോയ ഫ്‌ളാഷ്ബാക്ക് യാതൊരു ഇംപാക്ടും ഉണ്ടാക്കിയില്ല. റിലീസിന് പിന്നാലെ ആ രംഗം മന്‍സൂര്‍ അലി ഖാന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്‍സ്‌പെക്ടീവില്‍ നിന്നുള്ളതാണെന്നുള്ള ന്യായവാദങ്ങളും ലോകേഷ് നിരത്തിയിരുന്നു.

നയന്‍താരക്ക് പകരം ആ വേഷം പിന്നീട് ഭാവന ചെയ്തു: സിബി മലയില്‍

ഇപ്പോഴിതാ ആ സീന്‍ ശരിക്ക് വര്‍ക്കാകാത്തതിന്റെ കാരണം തനിക്ക് വന്ന പ്രഷറാണെന്ന് പറയുകയാണ് ലോകേഷ് കനകരാജ്. പാര്‍ത്ഥിബന്‍ എന്ന കഥാപാത്രത്തിലൂടെ മാത്രം സഞ്ചരിക്കുന്ന കഥയായാണ് പ്ലാന്‍ ചെയ്തതെന്നും എന്നാല്‍ വിജയ് എന്ന സ്റ്റാറിന്റെ കൊമേഴ്‌സ്യല്‍ സാധ്യതകള്‍ ഉപയോഗിക്കാന്‍ ഒരു പാട്ട് ആവശ്യമായിരുന്നുവെന്നും ലോകേഷ് പറഞ്ഞു. ആ പാട്ട് ഫ്‌ളാഷ്ബാക്ക് സീനില്‍ മാത്രമേ കൊണ്ടുവരാന്‍ പറ്റുള്ളൂവെന്നും ഫ്‌ളാഷ്ബാക്കിനായി എന്ത് ചെയ്യുമെന്ന് ഒരുപാട് ആലോചിച്ചുവെന്നും ലോകേഷ് കൂട്ടിച്ചേര്‍ത്തു.

ഗെയിം ഓഫ് ത്രോണ്‍സ് എല്ലാം റഫറന്‍സായി ആലോചിച്ചെന്നും എന്നാല്‍ 20 മിനിറ്റില്‍ അത് ഉപയോഗിക്കാന്‍ കഴിയാതെ വരുമെന്ന് മനസിലായെന്നും ലോകേഷ് പറഞ്ഞു. നരബലി എന്ന കോണ്‍സപ്റ്റ് പിന്നീട് മനസില്‍ വന്നെന്നും അത് ഉപയോഗിച്ചപ്പോള്‍ അതിന്റെ ഇന്റന്‍സിറ്റി പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ കഴിഞ്ഞില്ലെന്നും ലോകേഷ് കൂട്ടിച്ചേര്‍ത്തു. നീലം സോഷ്യലിന് നല്‍കിയ മാസ്റ്റര്‍ ക്ലാസിലാണ് ലോകേഷ് ഇക്കാര്യം പറഞ്ഞത്.

നെറ്റ്ഫ്‌ളിക്‌സ് ലെവല്‍ വയലന്‍സുള്ള ദുല്‍ഖര്‍ ചിത്രം; യഥാര്‍ത്ഥ സ്‌ക്രിപ്റ്റിലുള്ളത് കുറച്ചുകൂടെ ടെറര്‍: അനു മോഹന്‍

‘ലിയോയിലെ ഫ്‌ളാഷ്ബാക്ക് സീന്‍ വര്‍ക്കാകത്തിന് കാരണം എനിക്കുണ്ടായിരുന്ന പ്രഷറാണ്. വിജയ് എന്ന നടനെ വെച്ച് എത്ര വെറൈറ്റിയായിട്ടുള്ള സബ്ജക്ട് നോക്കിയാലും അതിലേക്ക് കൊമേഴ്‌സ്യല്‍ എലമെന്റ് കൊണ്ടുവരേണ്ടതുണ്ട്. കാരണം, അദ്ദേഹത്തിന്റെ ഫാന്‍സിനെയെല്ലാം തൃപ്തിപ്പെടുത്തേണ്ടത് ആവശ്യമാണ്. അതിന് വേണ്ടി വിജയ് സാറിന് ഒരു പാട്ടും വേറൊരു ലുക്കുമെല്ലാം ആലോചിച്ചിരുന്നു. എന്നാല്‍ അത് എങ്ങനെ പ്രസന്റ് ചെയ്യുമെന്ന് ഒരുപാട് ആലോചിച്ചു. എന്റെ മുന്നില്‍ ആ സമയം ഒരു മാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഗെയിം ഓഫ് ത്രോണ്‍സ് പോലെ ഒരു കഥ ആലോചിച്ചിരുന്നെങ്കിലും 20 മിനിറ്റില്‍ അത് പറഞ്ഞുതീര്‍ക്കാന്‍ കഴിയില്ലെന്ന് ഉറപ്പായിരുന്നു. പിന്നെ എന്ത് ചെയ്യാമെന്ന് ചിന്തിച്ചപ്പോഴാണ് നരബലി എന്ന കോണ്‍സപ്റ്റ് ഇന്നും പലയിടത്തും നടക്കുന്നുണ്ടെന്ന് കേട്ടത്. അതിന്റെ ഇന്റന്‍സിറ്റിയും അന്ധവിശ്വാസവും വിമര്‍ശിച്ചുകൊണ്ട് ഫ്‌ളാഷ്ബാക്ക് ചെയ്യാമെന്ന് വിചാരിച്ചു, പക്ഷേ അത് ഓഡിയന്‍സിന് വര്‍ക്കായില്ല,’ ലോകഷ് പറഞ്ഞു.

Content Highlight: Lokesh Kanagaraj about Leo

Exit mobile version