താന്‍ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന ചിത്രത്തിന്റെ റിലീസിന് പിന്നാലെ സന്തോഷം പങ്കുവെച്ച് നടന്‍ മോഹന്‍ലാല്‍.
ഏതാണ്ട് 1650 ദിവസങ്ങളോളം ഷൂട്ട് ചെയ്ത ചിത്രമാണ് ബറോസെന്നും 1650 ദിവസങ്ങള്‍ക്ക് ശേഷം ബറോസിനെ പോലെ തനിക്കും മോക്ഷം കിട്ടിയിരിക്കുകയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.
കുട്ടികള്‍ക്ക് മാത്രമല്ല, മുതിര്‍ന്നവരുടെ ഉള്ളിലെ കുട്ടികള്‍ക്കും കൂടി വേണ്ടിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു
’47 വര്‍ഷത്തെ എന്റെ സിനിമ ജീവിതത്തില്‍ പ്രേക്ഷകര്‍ നല്‍കിയ സ്‌നേഹത്തിനും ബഹുമാനത്തിനും അതിന്റെ ഉത്തരവാദിത്തം പോലെ തിരിച്ചുകൊടുക്കാവുന്ന ഒരു സമ്മാനമാണ് ബറോസ്.
അതുകൊണ്ടാണ് അവര്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തില്‍ ഒരു ചില്‍ഡ്രന്‍ ഫ്രണ്ട്‌ലി ആയ സിനിമയുണ്ടാക്കാം എന്ന് കരുതിയത്. ഇനി ഒരുപാട് സിനിമ ചെയ്യാന്‍ ഉള്ള പ്ലാന്‍ ഒന്നുമില്ല.
ഏതാണ്ട് 1650 ദിവസങ്ങളോളം ഷൂട്ട് ചെയ്ത ചിത്രമാണ്. അങ്ങനെ 1650 ദിവസങ്ങള്‍ക്ക് ശേഷം എനിക്കാണ് മോക്ഷം കിട്ടിയിരിക്കുന്നത്, ബറോസിനെ പോലെ’ -മോഹന്‍ലാല്‍ പറഞ്ഞു.
40 വര്‍ഷത്തിന് ശേഷമാണ് ഒരു 3ഡി ഫിലിം ഇന്ത്യയില്‍ ചെയ്തിരിക്കുന്നതെന്നും ഒരുപാട് പ്രത്യേകതകളുള്ള ചിത്രമാണ് ബറോസെന്നും മോഹന്‍ലാല്‍ പറഞ്ഞു.
എനിക്ക് വലിയ സിനിമ ചെയ്യണമെന്ന ആഗ്രഹമൊന്നും ഉണ്ടായിരുന്നില്ല. ഇതൊരു നിയോഗം പോലെ വന്നുപെട്ടതാണ്. എന്റെ സിനിമാജീവിതം തുടങ്ങിയത് നവോദയയില്‍ നിന്നാണ്. ഇപ്പൊ സംവിധാനവും തുടങ്ങിയത് നവോദയയില്‍ നിന്നാണ്.’ -മോഹന്‍ലാല്‍ പറഞ്ഞു.
‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കി മോഹന്‍ലാല്‍ ഒരുക്കുന്ന ചിത്രമാണ് ബറോസ്. മോഹന്‍ലാല്‍ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്.
സന്തോഷ് ശിവന്‍ ക്യാമറയും സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിക്കുന്നു. സംവിധായകന്‍ ടി കെ രാജീവ് കുമാറാണ് ക്രിയേറ്റീവ് ഹെഡ്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം.
Content Highglight: Mohanlal about Barroz Release