ലൂസിഫറിന് ശേഷം വന്ന ആ ഓഫറുകളെല്ലാം പൃഥ്വി നിരസിച്ചു: മോഹന്‍ലാല്‍

/

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൂസിഫര്‍. മലയാളത്തിലെ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തിരുത്തി കുറിക്കാന്‍ ചിത്രത്തിനായി.

ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ അടുത്ത വര്‍ഷം മാര്‍ച്ചില്‍ റിലീസിന് എത്തും.

ലൂസിഫറിന്റെ വലിയ വിജയത്തിന് പിന്നാലെ പൃഥ്വിരാജിന് വന്ന വമ്പന്‍ ഓഫറുകളെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍.

ഇതരഭാഷകളില്‍ നിന്ന് വലിയ ഓഫറുകള്‍ വന്നെങ്കിലും പൃഥ്വി അതെല്ലാം ഒഴിവാക്കുകയായിരുന്നെന്നും മോഹന്‍ലാല്‍ പറയുന്നു.

ആ വേഷം ചെയ്യേണ്ടിയിരുന്നത് സുരേഷ് ഗോപി, ബിജു മേനോന്‍ ആയിരുന്നില്ല: ബെന്നി പി. നായരമ്പലം

ലൂസിഫറിന് ശേഷം അദ്ദേഹത്തിന് ഒരുപാട് ഓഫറുകള്‍ ഇതര ഭാഷകളില്‍ നിന്നെല്ലാം വന്നിരുന്നു. അദ്ദേഹം സ്വീകരിച്ചില്ല. ഒരുപാട് സിനിമകള്‍ ചെയ്യമെന്ന ആഗ്രഹം ഒന്നും പൃഥ്വിയ്ക്കില്ല.

സിനിമയെക്കുറിച്ചെല്ലാം പൃഥ്വിരാജിനറിയാം. ഒരു നടനെ എങ്ങനെ ഉപയോഗിക്കണം, അതിന്റെ കാസ്റ്റിങ് എങ്ങനെയായിരിക്കണം. ലെന്‍സിങ് എന്നിവയെക്കുറിച്ചെല്ലാം അയാള്‍ക്കറിയാം.

എല്ലാ ഡയറക്ടര്‍മാര്‍ക്കും ഈ കഴിവുണ്ടെങ്കിലും പൃഥ്വിയ്ക്ക് കുറച്ചധികം ഉണ്ട്. ഇപ്പോള്‍ ഒരു ഷോട്ട് എടുക്കുമ്പോള്‍ അത് എന്തിനാണ് എന്ന് ചോദിച്ചാല്‍ കൃത്യമായുള്ള കാരണം പൃഥ്വി പറഞ്ഞു തരും.

എല്ലാവര്‍ക്കും അത് സാധിക്കണം എന്നില്ല. അദ്ദേഹം നല്ലൊരു നടനും ഡയറക്ടറുമാണ്. ഒരു സംവിധായകന്‍ എന്ന നിലയില്‍ പൃഥ്വിരാജ് സിനിമയില്‍ ചരിത്രം സൃഷ്ടിക്കും എന്നാണ് പ്രതീഷിക്കുന്നത്’, മോഹന്‍ലാല്‍ പറഞ്ഞു.

മമ്മൂക്കയല്ലാതെ ലോകത്ത് മറ്റൊരു നടനും ഇത്രയും പുതുമുഖ സംവിധായകരെ ഇന്‍ട്രൊഡ്യൂസ് ചെയ്തിട്ടുണ്ടാവില്ല: സോഹന്‍ സീനുലാല്‍

മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാംഭാഗമാണ് എമ്പുരാന്‍. പ്രഖ്യാപനം മുതല്‍ സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഡബ്ബിങ് ജോലികള്‍ പുരോഗമിക്കുകയാണ്.

ആശിര്‍വാദ് സിനിമാസ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, ഹൊംബാളെ ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മുരളി ഗോപി തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും തിരക്കഥാകൃത്ത്.

ടൊവീനോ തോമസ്, മഞ്ജു വാര്യര്‍, ഫാസില്‍ തുടങ്ങിയവരാണ് രണ്ടാം ഭാഗത്തിലും പ്രധാന താരങ്ങളായി എത്തുന്നത്. സര്‍പ്രൈസ് റോളുകള്‍ വേറെയുമുണ്ട്. 400 കോടി മുതല്‍ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്.

Content Highlight: Mohanlal about Prithviraj

 

 

Exit mobile version