ലാലേട്ടന്‍ എന്റെ ലവറും മമ്മൂക്ക വല്യേട്ടനുമായിരുന്നു: മീര ജാസ്മിന്‍

സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് മീരാ ജാസ്മിന്‍. പിന്നാലെ കമല്‍ സംവിധാനം ചെയ്ത ഗ്രാമഫോണിലും മീര നായികയായി. ചിത്രത്തിലെ ജെന്നിഫര്‍ എന്ന ജൂത പെണ്‍കുട്ടിയുടെ കഥാപാത്രത്തിന് മീരയ്ക്ക് വലിയ പ്രശംസയും ലഭിച്ചു.

പിന്നാലെ കമലിന്റെ തന്നെ സ്വപ്‌നക്കൂടില്‍ മീര നായികയായി. ഇതിന് ശേഷം, തന്നെ സിനിമയിലെത്തിച്ച ലോഹിതദാസിന്റെ കസ്തൂരിമാന്‍ എന്ന ചിത്രത്തിലും ഒരുമികച്ച വേഷത്തില്‍ മീര എത്തി. കസ്തൂരിമാനിലെ അഭിനയത്തിന് മീരയ്ക്ക് ആദ്യത്തെ ഫിലിംഫെയര്‍ അവാര്‍ഡും ലഭിച്ചിരുന്നു.

ഞാന്‍ സിനിമ വിടാനുണ്ടായ കാരണം; മോഹന്‍ലാലും മമ്മൂട്ടിയും തെറ്റ് തെറ്റാണെന്ന് തുറന്നുപറയാനുള്ള ആര്‍ജ്ജവം കാണിക്കണം: സുപര്‍ണ ആനന്ദ്

അതേ വര്‍ഷം തന്നെ ടി.വി ചന്ദ്രന്റെ പാഠം ഒന്ന്: ഒരു വിലാപത്തിലെ പ്രകടനം മീര ജാസ്മിന് ആദ്യത്തെ സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്തു. പെരുമഴക്കാലം, അച്ചുവിന്റെ അമ്മ, രസതന്ത്രം തുടങ്ങി ഒരുപിടി മികച്ച സിനിമകളുടെ ഭാഗമാകാന്‍ മീരയ്ക്ക് സാധിച്ചു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ ഒരേ കടല്‍ എന്ന ചിത്രത്തിലും ഒരു മികച്ച കഥാപാത്രത്തെ മീരയ്ക്ക് ലഭിച്ചു.

ചുരുങ്ങിയ കാലംകൊണ്ട് തന്നെ മോഹന്‍ലാല്‍-മമ്മൂട്ടി തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ മീരയ്ക്കായി. മോഹന്‍ലാലിനോടും മമ്മൂട്ടിയോടുമുള്ള തന്റെ ആരാധനയെ കുറിച്ച് സംസാരിക്കുകയാണ് മീര ജാസ്മിന്‍.

അവിടെ വെച്ച് ജയസൂര്യ എന്നെ കയറിപിടിച്ചു, എതിര്‍ത്തപ്പോള്‍ മാപ്പ് പറഞ്ഞു; ഞാന്‍ രണ്ട് കോടി ചോദിച്ചെന്നാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്: നടി

ഇരുവരോടും വ്യത്യസ്ത രീതിയിലുള്ള ആരാധനയാണ് തനിക്കുള്ളതെന്ന് മീര പറയുന്നു. ചെറുപ്പത്തില്‍ സിനിമകള്‍ കാണുമ്പോള്‍ മോഹന്‍ലാലിനെ തന്റെ ലൗവറെ പോലെയും മമ്മൂട്ടിയെ തന്റെ വല്യേട്ടനെ പോലെയും തോന്നുമായിരുന്നുവെന്നാണ് മീര പറയുന്നത്.

‘ഞാന്‍ ചെറുപ്പത്തില്‍ ലാലേട്ടന്റെ ഫാനായിരുന്നു. മോഹന്‍ലാലിനെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. അത് ഞാന്‍ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. എനിക്ക് ഒരു എട്ട്, ഒമ്പത് വയസൊക്കെ ഉള്ളപ്പോള്‍ ലാലേട്ടന്റെ സിനിമകള്‍ കാണുമ്പോള്‍ എനിക്ക് അത്ഭുതം തോന്നുമായിരുന്നു.

മമ്മൂക്കയോടുള്ള ഇഷ്ടം വേറെയായിരുന്നു. വാത്സല്യം, അമരം അങ്ങനെയുള്ള സിനിമകളൊക്കെ കണ്ട് മമ്മൂക്കയോട് ഒരു സഹോദരനോടൊക്കെ പോലെയുള്ള, നമ്മളെ സംരക്ഷിക്കുന്ന ഒരു വല്യേട്ടനെ പോലെയായിരുന്നു. അങ്ങനെ ഒരു ഫീലായിരുന്നു അദ്ദേഹത്തോട് ഉണ്ടായിരുന്നത്. അത് വേറെയൊരു ഇഷ്ടമായിരുന്നു.

നീണ്ട ഷൂട്ടിങ് ദിവസങ്ങളില്‍ ഒരുമിച്ച് ഹോട്ടലില്‍ താമസിക്കേണ്ടി വരുന്ന അവസരങ്ങളില്‍ ഇതിനുള്ള ചാന്‍സ് കൂടുതലാണ്: ‘സിദ്ദിഖിനെ കുറിച്ച് കേട്ടപ്പോള്‍ ഞെട്ടി’: ലാല്‍

എനിക്ക് പത്ത് വയസുള്ളപ്പോഴൊക്കെ ലാലേട്ടനെ കാണുമ്പോള്‍ എന്റെ ഒരു ലൗവറെ പോലെയായിരുന്നു എനിക്ക് തോന്നിയിരുന്നത്. ചെറിയ വയസിലൊക്കെ, ഇങ്ങനെ ഒരാളെ കിട്ടിയിരുന്നെങ്കില്‍ എന്ന് വിചാരിക്കുമായിരുന്നു.

അവരുടെ രണ്ട് പേരുടെ കൂടെയും ആദ്യമായി അഭിനയിക്കാനുള്ള അവസരം വന്നപ്പോള്‍ എനിക്കത് വിശ്വസിക്കാന്‍ കഴിയാത്തതായിരുന്നു. കാരണം ലാലേട്ടനെയും മമ്മൂക്കയേയും രണ്ട് രീതിയിലായിരുന്നു ഞാന്‍ ആരാധിച്ചത്,’മീര ജാസ്മിന്‍ പറയുന്നു.