മറുപടി നല്‍കേണ്ട ഉത്തരവാദിത്തം അവര്‍ക്കുണ്ടായിരുന്നു; അങ്ങനെയെങ്കില്‍ കൂട്ടരാജിയില്‍ ഒരു അര്‍ത്ഥമുണ്ടായാനേ: നിഖില വിമല്‍

കൊച്ചി: ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിന് പിന്നാലെ തങ്ങള്‍ നേരിട്ട അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടി സിദ്ദിഖ്, സംവിധായകന്‍ രജ്ഞിത്ത്, ബാബുരാജ്, മുകേഷ്, ജയസൂര്യ എന്നിവര്‍ക്കെതിരെ ചില നടിമാര്‍ പരാതി ഉന്നയിച്ചതിന് പിന്നാലെ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള അമ്മ എക്‌സിക്യുട്ടീവ് അംഗങ്ങള്‍ നടത്തിയ കൂട്ടരാജിയില്‍ പ്രതികരണവുമായി നടി നിഖില വിമല്‍.

എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ കൂട്ടരാജി വെച്ചത് ഉചിതമായില്ലെന്നായിരുന്നു നിഖില വിമലിന്റെ പ്രതികരണം. രാജിക്കാര്യമൊക്കെ തങ്ങളും അറിഞ്ഞത് സോഷ്യല്‍മീഡിയയിലൂടെയാണെന്നും ‘അമ്മ’ ഭാരവാഹികള്‍ സമൂഹത്തോട് ഉത്തരം പറയാന്‍ ബാധ്യസ്ഥരാണെന്നും അത് പറഞ്ഞതിനുശേഷമായിരുന്നു രാജിവെക്കേണ്ടിയിരുന്നതെന്നും നിഖില കൂട്ടിച്ചേര്‍ത്തു.

സംഘടനയ്ക്ക് അകത്ത് എന്താണ് നടക്കുന്നതെന്ന് നമുക്കറിയില്ല. നമ്മളോട് ചര്‍ച്ച ചെയ്തിട്ടല്ല ഇവരാരും തീരുമാനമെടുത്തത്. അസോസിയേഷന് അകത്തുതന്നെ ചര്‍ച്ച ചെയ്ത് കൃത്യമായ തീരുമാനമെടുത്ത് പുതിയ നടപടികളെന്തെങ്കിലും എടുത്ത് ഞങ്ങളിന്നതൊക്കെ ചെയ്തിട്ടാണ് പോകുന്നത് എന്ന് പറഞ്ഞിരുന്നുവെങ്കില്‍ അതിന് ഒരു അര്‍ഥമുണ്ടായേനെ. ഇതിപ്പോള്‍ നിങ്ങളെങ്ങോട്ട് പോയി എന്തിന് പോയി എന്ന ചോദ്യമാണ് എല്ലാവര്‍ക്കും. അതൊരു പ്രശ്‌നമാണ്.

ഫഹദിന്റെ ആ സിനിമക്ക് തമിഴ്‌നാട്ടില്‍ നിന്ന് കിട്ടിയ റെസ്‌പോണ്‍സ് കണ്ട് ഞാന്‍ ഞെട്ടിപ്പോയി: ടൊവിനോ

കാരണം മാധ്യമങ്ങളോടും നമ്മളുടെ സിനിമ കാണാനെത്തുന്ന നമ്മളെ സ്‌നേഹിക്കുന്ന പ്രേക്ഷകരോടും മറുപടി നല്‍കേണ്ട ഉത്തരവാദിത്തം അവര്‍ക്കുണ്ട്. ആ ഉത്തരം നല്‍കിയിട്ടാണ് ഇത് ചെയ്തിരുന്നതെങ്കില്‍ നന്നാകുമായിരുന്നു.

അമ്മയുടെ തലപ്പത്തിരിക്കുന്ന ആളുകള്‍ അവര്‍ നേരിട്ടിട്ടുള്ള ആരോപണത്തിന്റെ ഭാഗമായി രാജി വയ്ക്കുന്നുവെന്നാണ് ഞങ്ങള്‍ ആദ്യം അറിഞ്ഞത്. അമ്മയിലെ അംഗങ്ങളെ അറിയിച്ചുകൊണ്ടുള്ള രാജിയല്ല ഇപ്പോള്‍ നടന്നത്. ഞങ്ങളും മാധ്യമങ്ങളിലൂടെയാണ് ഇത് അറിഞ്ഞത്. എന്റെ അഭിപ്രായത്തില്‍ അവര്‍ കുറച്ചുകൂടി സമയമെടുത്ത് മറുപടികള്‍ നല്‍കി വേണമായിരുന്നു ഈ തീരുമാനമെടുക്കാന്‍, നിഖില പറഞ്ഞു.

ഗുരുവായൂരമ്പല നടയിലിന്റെ സെറ്റില്‍ വെച്ച് നടന്ന ആ കാര്യം കണ്ടപ്പോള്‍ ഞാന്‍ അമ്മാവന്‍ വൈബായോ എന്ന് തോന്നിപ്പോയി: പൃഥ്വിരാജ്

എല്ലാ കാര്യങ്ങളിലും പ്രതികരണം നടത്താന്‍ എനിക്ക് സാധിക്കില്ല. എനിക്കറിയാത്ത ഒരുപാട് കാര്യങ്ങളുണ്ട്. എന്തെങ്കിലും നമുക്ക് അറിയാവുന്ന കാര്യമാണെങ്കിലേ ഞാനതിനെപ്പറ്റി സംസാരിക്കൂ. അല്ലെങ്കില്‍ മറ്റുള്ളവര്‍ പറയുന്നത് കേട്ടിരിക്കും. അതിനര്‍ഥം എനിക്ക് അഭിപ്രായമില്ലെന്നല്ല. ആ സമയത്ത് അതിന് മറുപടി നല്‍കണമെന്ന് എനിക്ക് തോന്നാറില്ല. എന്നെ അഭിപ്രായം പറയുന്ന ആളായി കാണുന്നത് മാധ്യമങ്ങളാണ്. ഞാനങ്ങനെ ഒരാളല്ല’. നിഖില പറഞ്ഞു.

 

Exit mobile version