തലവനിലെ പൊലീസുകാരനോട് ബിജു മേനോന് ഒരു അകല്‍ച്ചയുണ്ടായിരുന്നു: അരുണ്‍ നാരായണന്‍

മലയാളത്തില്‍ പോലീസ് വേഷമിട്ടാല്‍ ഏറ്റവും ഗാംഭീര്യവും വിശ്വസനീയതയുമുള്ള നടനാണ് ബിജു മേനോനെന്ന് തലവന്റെ നിര്‍മാതാവും നടനുമായ അരുണ്‍ നാരായണന്‍.

പോലീസ് യൂണിഫോമില്‍ ആരുമായും നമുക്ക് അദ്ദേഹത്തെ താരതമ്യം ചെയ്യാമെന്നും ഒരു പോലീസ് സ്റ്റോറി കയ്യില്‍ വന്നാല്‍ അദ്ദേഹത്തിന്റെ ഡേറ്റ് കിട്ടുക എന്നുപറഞ്ഞാല്‍ സന്തോഷമുള്ള കാര്യമാണെന്നും അരുണ്‍ പറഞ്ഞു.

ഒരുപാട് പോലീസ് വേഷങ്ങള്‍ ചെയ്തിട്ടുള്ളതുകൊണ്ട് എന്തെങ്കിലും ബലവും വ്യത്യസ്തതയുമുണ്ടെങ്കിലേ അദ്ദേഹം സ്വീകരിക്കൂവെന്നും നമുക്കത് തിരക്കഥയില്‍ കൊടുക്കാന്‍പറ്റി എന്നതുകൊണ്ടാണ് ബിജു ചേട്ടന്‍ ആ വേഷം സ്വീകരിച്ചതെന്നും അരുണ്‍ പറഞ്ഞു.

ശ്രദ്ധ മുഴുവന്‍ വിജയരാഘവന്റെ കഥാപാത്രത്തിലേക്ക് മാറുമെന്നായതോടെ ആ തീരുമാനമെടുത്തു: സംവിധായകന്‍ ദിന്‍ജിത്ത്

സംവിധാനം ജിസ് ആയതുകൊണ്ട് ഹ്യൂമര്‍ അല്ലെങ്കില്‍ ഫീല്‍ ഗുഡ് ആണ് ബിജു ചേട്ടന്‍ തുടക്കത്തില്‍ പ്രതീക്ഷിച്ച ജോണര്‍. പോലീസ് വേഷമായതുകൊണ്ട് ചെറിയ ഒരകല്‍ച്ചയും ഉണ്ടായിരുന്നു.

ആസിഫിനാണെങ്കില്‍ കഥയേക്കാളുപരി ജിസിനോടുള്ള വിശ്വാസമായിരുന്നു മുന്‍പില്‍. കഥ പറയുന്നു, ഇഷ്ടപ്പെടുന്നു എന്ന രീതിയിലായിരുന്നു ആസിഫിന്റെയടുത്ത് ജിസ് കഥ പറയാന്‍ പോയപ്പോള്‍.

ശരത് പെരുമ്പാവൂര്‍, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് ഈ തിരക്കഥ രചിച്ചിരിക്കുന്നത്. ഇതില്‍ ശരത് യഥാര്‍ത്ഥ പോലീസ് ഉദ്യോഗസ്ഥനാണ്. ഒരുപാട് പോലീസ് സ്വഭാവം വരാതെ ചിത്രത്തെ റിയലിസ്റ്റിക് ആക്കാന്‍ ആനന്ദ് ഒരുപാട് സഹായിച്ചിട്ടുണ്ട്.

ഇതൊക്കെ കേട്ടപ്പോഴാണ് സ്ഥിരം പോലീസ് സിനിമാ പരിപാടിയല്ല തലവന്‍ എന്ന് ബിജുച്ചേട്ടന് മനസിലായത്,’ അരുണ്‍ പറയുന്നു.

ഒരു കണക്കിന് ദുൽഖറിനെ ആ കാര്യം സമ്മതിപ്പിച്ചാണ് വിക്രമാദിത്യന്റെ ഷൂട്ട്‌ തുടങ്ങിയത്: ലാൽജോസ്

തലവന്‍ എന്ന ചിത്രത്തിന്റെ നിര്‍മാണത്തിലേക്ക് തന്നെ എത്തിച്ചത് സംവിധായകന്‍ ജിസുമായുള്ള സൗഹൃദമാണെന്നും അരുണ്‍ പറയുന്നു. ജിസും ഞാനുമായി ഒരു ചിത്രത്തിന്റെ ചര്‍ച്ചകളിലായിരുന്നു. വിദേശത്ത് ചിത്രീകരിക്കേണ്ടിയിരുന്ന സിനിമയായിരുന്നു അത്.

തലവന്‍ യഥാര്‍ത്ഥത്തില്‍ മറ്റൊരാള്‍ നിര്‍മിക്കേണ്ട സിനിമയായിരുന്നു. അദ്ദേഹം കുറച്ച് പണം ചെലവഴിച്ച് നില്‍ക്കുമ്പോഴാണ് ഒരു പ്രതിസന്ധി വരുന്നത്. അങ്ങനെ അദ്ദേഹം എന്നോട് ഈ ചിത്രം ചെയ്യുന്നോ എന്നു ചോദിച്ചു. ഞാനങ്ങനെ കഥ കേട്ടുനോക്കിയപ്പോള്‍ കൊള്ളാമെന്ന് തോന്നി. അങ്ങനെയാണ് ഞാന്‍ ഈ ചിത്രത്തിന്റെ നിര്‍മാണത്തിലേക്ക് വരുന്നത്, അരുണ്‍ പറഞ്ഞു.

Content Highlight: Producer Arun Narayanan about Thalavan Movie and Biju Menon

Exit mobile version