തിരുവനന്തപുരം: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരെ ഗുരുതര ആരോപണവുമായി നിര്‍മാതാവ് സാന്ദ്രാ തോമസ്.
തനിക്കെതിരെ നടന്നത് ജനാധിപത്യ വിരുദ്ധമായ കാര്യമാണെന്നും തങ്ങള്‍ക്ക് നേരെ കൈ ചൂണ്ടാന്‍ ആര്‍ക്കും അവകാശമില്ല എന്ന് അടിവര ഇടുന്നതാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തനിക്കെതിരായ നടപടിയെന്നും സാന്ദ്രാ തോമസ് പറഞ്ഞു.
പൊലീസ് അന്വേഷണം ഇരിക്കുന്ന കേസില്‍ പോലും പരാതിക്കാരിയായ തന്നെ പുറത്താക്കുക എന്ന് പറയുന്നത് അവര്‍ക്ക് ആരേയും ഭയമില്ല എന്ന് വിളിച്ചു പറയുന്നതിന് തുല്യമാണെന്നും സാന്ദ്ര പറഞ്ഞു.
ഗ്രേറ്റ് ആക്ടറും ബിഗ് സ്റ്റാറും ഉണ്ടാവുന്നത് അങ്ങനെയാണ്: ടൊവിനോ
‘ഞാന്‍ വ്യാജ പരാതിയാണ് കൊടുക്കുന്നത് എന്നാണ് പറയുന്നത്. എന്റെ പരാതി വ്യാജമല്ലെന്ന് മാത്രമല്ല എന്റെ പക്കല്‍ കൃത്യമായ തെളിവുകളുണ്ട്. കൃത്യമായ തെളിവുകളുമായാണ് പൊലീസില്‍ പരാതിയുമായി പോയത്. അത് ബോധ്യപ്പെട്ടിട്ടാണ് അവര്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ഒരു യോഗത്തില്‍ ചുരിദാറിട്ടു പോയപ്പോള്‍ ഞങ്ങളെ പേടിച്ചിട്ടാണോ ഹൈ നെക്ക് ചുരിദാര്‍ ഇട്ടു വന്നതെന്ന് പ്രൊഡ്യൂസര്‍ സന്ദീപ് സേനന്‍ എന്നോട് ചോദിച്ചു.
അതിന് മുന്‍പ് എനിക്ക് അവിടെ നിന്നുണ്ടായ ദുരനുഭവത്തിന്റെ ഭാഗമായിട്ടാണ് സന്ദീപ് സേനന്‍ ഇങ്ങനെ പറഞ്ഞത്. ഇപ്പോള്‍ കേസിലിരിക്കുന്ന ഇന്‍സിഡന്റ് ഉണ്ടായ ദിവസം എനിക്കുണ്ടായ ദുരനുഭവത്തിന്റെ ഭാഗമായിട്ടായിരുന്നു അയാളുടെ ആ പ്രതികരണം.
റോളക്‌സില്‍ അങ്ങനെയൊരു കാര്യം എന്തായാലും ലോകേഷ് ചേര്‍ക്കില്ല: സൂര്യ
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ സ്ത്രീകള്‍ കുറവാണ്. സ്ത്രീകളുടെ കമ്മിറ്റി കൂടിയപ്പോഴും നമ്മള്‍ അവരോട് പറയുന്ന ഒറ്റ കാര്യമേയുള്ളൂ എല്ലാ കമ്മിറ്റികളിലും സ്ത്രീകള്‍ വരണം.
അവര്‍ വന്നാല്‍ മാത്രമേ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ അവര്‍ക്ക് മനസിലാവുകയുള്ളൂ എന്ന് പറഞ്ഞിരുന്നു.
ഒരു സെക്ഷ്വല്‍ ഹരാസ്‌മെന്റിന്റെ ഒരു പ്രശ്‌നം വന്നാല്‍ ഉടന്‍ തന്നെ ഒരു പുരുഷന് അറിയേണ്ടത് ആരാ ചെയ്തത് എന്നുള്ളത് മാത്രമാണ്. ആര് ചെയ്തു എന്ത് ചെയ്തു എന്ത് അനുഭവിച്ചു എന്നത് അവര്‍ക്ക് അറിയണ്ട.
അവരെ സംബന്ധിച്ച് ആര് ചെയ്തു എന്ന് മാത്രം അറിയണം. എന്നിട്ട് അവരെ കാണുമ്പോള്‍ ഒന്ന് കളിയാക്കുന്നതിന് അപ്പുറം ഒന്നും നടക്കുന്നില്ല.
എന്റെ നേരെ ലൈംഗിക ചുവയോടെ സംസാരിച്ചു ഇങ്ങനെ പറഞ്ഞു എന്നൊക്കെ പറയുമ്പോള്‍ ഇതൊക്കെ സാധാരണ സംഭവിക്കുന്നതല്ലേ എന്ന രീതിയിലാണ് എടുക്കുന്നത്.
ആട്ടം എന്ന സിനിമയില്‍ ആ സ്ത്രീ അനുഭവിക്കുന്ന പ്രശ്‌നമുണ്ട്. നമ്മുടെ കൂടെ വര്‍ക്ക് ചെയ്യുന്ന നമ്മള്‍ വിശ്വസിച്ച് കൂടെ നില്‍ക്കുന്ന പുരുഷന്‍മാരില്‍ നിന്ന് ദുരനുഭവം ഉണ്ടാവുകയും അതുണ്ടായെന്ന് അവര്‍ തിരിച്ചറിയുകയും അതിന് ശേഷവും ആ സ്ത്രീക്കൊപ്പം നില്‍ക്കാതെ കുറ്റം ചെയ്തവര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യുമ്പോഴാണ് ഒരു സിനിമയ്ക്ക് മാനസികാഘാതം സംഭവിക്കുന്നത്.
അത് തന്നെയാണ് എനിക്കും സംഭവിച്ചത്. സിനിമയ്ക്ക് അകത്ത് ഒരു സ്ത്രീക്ക് സംഭവിക്കുമ്പോള്‍ എല്ലാവരും ആ സ്ത്രീക്കൊപ്പം നില്‍ക്കുന്നു. അത് റിയല്‍ ലൈഫില്‍ സംഭവിച്ച ആളാണ് ഞാന്‍.
15 വര്‍ഷമായി ഞാന്‍ സിനിമയില്‍. സിനിമയിലുള്ളവര്‍ തന്നെയാണ് എന്റെ സുഹൃത്തുക്കള്‍. എന്റെ ചേട്ടന്‍മാരെ പോലെ കണ്ടിരുന്ന ആള്‍ക്കാരാണ്. അവരില്‍ നിന്നാണ് എനിക്ക് ദുരനുഭവമുണ്ടായത്.
പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയ ആ ചിത്രം മലയാളി ഓഡിയന്‍സ് പുച്ഛിച്ചു തള്ളിയില്ലേ: ആസിഫ്
പുറത്തുനിന്നുള്ള ഒരാള്‍ എന്നെ പറ്റിയോ എന്റെ ഡ്രസിനെപ്പറ്റിയോ സെക്ഷ്വല്‍ കമന്റ് പറയുന്നതുപോലെയല്ല എന്റെ കുടുംബത്തലുള്ളവര്‍ എന്നെ കുറിച്ച് പറയുന്നത്.
ഞാന്‍ മെന്റല്‍ ട്രോമയിലേക്ക് പോയി. എനിക്ക് പാനിക്ക് അറ്റാക്ക് ഉണ്ടായി. എന്റെ വിഷമം ആളുകള്‍ മനസിലാക്കണം.
നമ്മുടെ കൂടെ നില്‍ക്കുന്നവര്‍, നമ്മള്‍ വിശ്വസിക്കുന്ന ആള്‍ക്കാര്‍ നമുക്ക് ഒരു പ്രശ്‌നം വന്നാല്‍ കൂടെ നില്‍ക്കേണ്ടവര്‍ ആണ് നമ്മളോട് ഈ ദുഷ്പ്രവര്‍ത്തി ചെയ്തത്.
എന്നെ കയറി പിടിച്ച കേസല്ല ഇത്. ഒരു കംപ്ലയിന്റിന് പോയാല്‍ എന്നെ മോശക്കാരിയാകുമെന്നൊക്കെ ആദ്യം തോന്നി.
ആ സമയത്ത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നപ്പോള്‍ ഞാന്‍ അവരോട് നിങ്ങള്‍ ഇതിനെ അഡ്രസ് ചെയ്യണമെന്ന് പറഞ്ഞത് അവര്‍ക്ക് ഇഷ്ടപ്പെട്ടില്ല. അതിന്റെ ഭാഗമായിട്ടാണ് എന്നെ പുറത്താക്കിയത്,’ സാന്ദ്രാ തോമസ് പറയുന്നു.
Content Highlight: Producer Sandra Thomas Revealed the incident She faced