ഭ്രമയുഗം, സൂക്ഷ്മദര്‍ശിനി എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സിദ്ധാര്‍ത്ഥ് ഭരതന് പ്രധാന കഥാപാത്രത്തിലെത്തുന്ന ചിത്രമാണ് ‘പറന്ന് പറന്ന് പറന്ന് ചെല്ലാന്‍’. നാളെയാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
നമ്മളൊക്കെ കണ്ടു പരിചയമുള്ള നാട്ടിന്‍പുറത്തെ കുറെ കഥാപാത്രങ്ങളെയാണ് ചിത്രത്തിന്റെ ട്രെയിലറിലും ടീസറിലുമൊക്കെ കണ്ടത്.
ഒരു പാലക്കാടന്‍ ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് ചിത്രത്തിന്റെ പ്രമയം. സൂക്ഷ്മര്ദര്ശിനിയിലെ നെഗറ്റീവ് കഥാപാത്രത്തിന് ശേഷം സിദ്ധാര്‍ത്ഥിന്റേതായി എത്തുന്ന ചിത്രമാണ് ഇത്.
സൂക്ഷ്മദര്ശിനിയിലേക്കും പറന്ന് പറന്ന് പറന്ന് ചെല്ലാന്‍ എന്ന സിനിമയിലുമൊക്കെ തന്നെ ആകര്‍ഷിച്ച കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയാണ് സിദ്ധാര്‍ത്ഥ്.
അദ്ദേഹത്തോടൊപ്പമുള്ള അഭിനയം ഞാന്‍ എന്ജോയ് ചെയ്തു എന്ന് പറയാന്‍ പറ്റില്ല: വിനീത് ശ്രീനിവാസന്
തന്നെ തേടിവരുന്ന സിനിമകളില്‍ തന്റെ കഥാപാത്രത്തിന് എന്തെങ്കിലുമൊക്കെ കഥയില്‍ കോണ്ട്രിബ്യൂട്ട് ചെയ്യാനുണ്ടോ എന്നാണ് നോക്കാറെന്നും സിനിമകള്‍ തിരഞ്ഞെടുക്കുന്നത് അങ്ങനെയാണെന്നും സിദ്ധാര്‍ത്ഥ് പറയുന്നു.
‘സൂക്ഷ്മദര്‍ശിനിയിലേക്ക് എന്നെ സമീറാണ് വിളിക്കുന്നത്. സമീര്‍ വിളിച്ചിട്ട് ഇങ്ങനെ ഒരു ക്യാരക്ടര്‍ ഉണ്ടെന്ന് പറയുന്നു. ചെറിയ ക്യാരക്ടര്‍ ആണെന്ന് പറയുമ്പോള്‍ തന്നെ അദ്ദേഹം ചിരിക്കുന്നുണ്ടായിരുന്നു.
ഇന്ററസ്റ്റിങ് ആയി ചെയ്യാന്‍ പറ്റുമെന്ന് തോന്നി ചെയ്തു. പിന്നെ നമ്മള് ഔട്ട് കം വിചാരിച്ച് ഒരു കാര്യത്തിന് ഇറങ്ങിയിട്ട് ഒരു കാര്യവുമില്ല. ജസ്റ്റ് ഡു ഇറ്റ്. അത് ചിലപ്പോള്‍ വര്‍ക്കാവും ചിലപ്പോള്‍ വര്‍ക്കാവാം. ചെലോര്ര്ത് റെഡിയാകും ചെലോര്ത് റെഡിയാവൂല എന്ന് പറയുന്നത് കേട്ടിട്ടില്ലേ. അതൊരു പ്രപഞ്ച സത്യമാണ്.
പറന്നു പറന്നു പറന്നു ചെല്ലാന്‍ എന്നത് ബേസിക്കലി ഒരു ലൗ സ്റ്റോറിയാണ്. ഇന്നത്തെ കാലത്ത് നടക്കുന്ന ഒരു പ്രണയം. കഥ കേട്ടിട്ടാണ് വന്നത്. ഇതുവരെ ചെയ്തതില്‍ നിന്ന് വ്യത്യസ്തമായ കഥാപാത്രമാണ്. പിന്നെ സിനിമയുടെ ടീമും കാസ്റ്റുമെല്ലാം മികച്ചതായിരുന്നു,’ സിദ്ധാര്‍ത്ഥ് പറയുന്നു.
ജെ.എം ഇന്‍ഫോര്‍ട്ടെയ്ന്‍മെന്റ് നിര്‍മിക്കുന്ന ചിത്രത്തില്‍ ഉണ്ണി ലാലും സിദ്ധാര്‍ത്ഥ് ഭരതനുമാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.
വിജയരാഘവന്, സജിന്‍ ചെറുകയില്‍, സമൃദ്ധി താര, ശ്രീജ ദാസ്, ശ്രീനാഥ് ബാബു, ദാസന് കൊങ്ങാട്, രതീഷ് കുമാര്‍ രാജന്, കലാഭവന്‍ ജോഷി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
Content Highlight: Sidharth Bharathan about Sookshmadarshini