ലാലിനെ പോലെ സ്‌ട്രെയിൻ എടുക്കാൻ ആ നടൻ തയ്യാറല്ലായിരുന്നു: സ്ഫടികം ജോർജ്

മലയാളത്തിലെ ക്ലാസിക്ക് സിനിമകളിൽ ഒന്നാണ് സ്ഫടികം. ഭദ്രന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം മോഹൻലാലിലെ നടനെയും താരത്തെയും കൃത്യമായി ഉപയോഗിച്ച സിനിമ കൂടിയാണ്.

രണ്ട് തവണ അഭിനയം നിര്‍ത്തിയ ആ നടിയെ രണ്ട് വട്ടവും തിരിച്ചുകൊണ്ടുവന്നത് ഞാനാണ്: സത്യന്‍ അന്തിക്കാട്

തിലകൻ, ഉർവശി, കെ.പി.എ.സി. ലളിത തുടങ്ങിയ വമ്പൻ താരനിര ഒന്നിച്ച ചിത്രം ഈയിടെ വീണ്ടും റീ റിലീസ് ചെയ്യുകയും വലിയ സ്വീകാര്യത നേടുകയും ചെയ്തിരുന്നു. മോഹൻലാലിന്റെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ആടുതോമ. ചിത്രത്തിന്റെ തെലുങ്ക് റീമേക്കിനെ കുറിച്ച് സംസാരിക്കുകയാണ് സ്ഫടികത്തിൽ വില്ലൻ കഥാപാത്രമായി എത്തിയ സ്ഫടികം ജോർജ്.

സ്ഫടികം എന്ന സിനിമയിലൂടെ ആ പേര് കിട്ടിയ നടനാണ് ജോർജ്. ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ഹിറ്റായില്ലെന്നും അവിടെ പാറമടക്ക് പകരം ക്വാറിയുടെ സെറ്റ് ഒരു എ.സി റൂമിൽ ഇടുകയാണ് ചെയ്തതെന്നും സ്ഫടികം ജോർജ് പറയുന്നു.
മോഹൻലാൽ എടുക്കുന്ന പോലെ കഥാപാത്രത്തിനായി എഫേർട്ട് എടുക്കാൻ ആ നടൻ തയ്യാറായില്ലെന്നും ആ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഷൂട്ടിന്റെ സമയത്ത് ഞാന്‍ ആ നടനെ വല്ലാതെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്: കാര്‍ത്തി
‘തെലുങ്കിൽ ഞങ്ങൾ സ്ഫടികത്തിന്റെ റീമേക്ക് ചെയ്തിരുന്നു. പക്ഷെ അവിടെ ഹിറ്റൊന്നും ആയില്ല. അതിന്റെ കാരണം ആ സിനിമ ഷൂട്ട് ചെയ്തത് പാറമടയ്ക്ക് പകരം പാറമടയുടെ സെറ്റിൽ ആയിരുന്നു. എ.സി റൂമിൽ ക്വാറി സെറ്റിട്ടതാണ്.

ലാൽ എടുക്കുന്ന പോലെ എഫേർട്ടൊന്നും ആ നടൻ എടുത്തില്ല. നമ്മൾ പാലക്കാട് പാറമടയിലാണ് ഷൂട്ട്‌ ചെയ്തത്. അവിടുത്തെ ചൂട് 40 ഡിഗ്രിക്ക് മുകളിലൊക്കെയാണ്. അങ്ങനെയൊരു സിനിമ എ.സിക്കകത്ത് ഷൂട്ട്‌ ചെയ്താൽ എങ്ങനെയിരിക്കും.

മോഹൻലാൽ ചെയ്യുന്ന കഥാപാത്രം പോലെ അവരങ്ങനെ സ്ട്രെയിനൊന്നും എടുക്കില്ല. അവർ എ.സിക്കകത്തൊക്കെ ഇരുന്ന് സുഖമായിട്ട് ഇരിക്കും,’സ്ഫടികം ജോർജ് പറയുന്നു.

ജഗതി ചേട്ടന്റെ അന്നത്തെ തിരക്ക് ഗുണമായത് എനിക്കാണ്, ആ വേഷം എന്നെ തേടി വന്നു: ജഗദീഷ്

അതേസമയം രണ്ടാം വരവിൽ 4.8കോടിയോളം സ്ഫടികം ബോക്സ്‌ ഓഫീസിൽ നിന്ന് സ്വന്തമാക്കിയിരുന്നു. സ്ഫടികത്തിന് പിന്നാലെ റീ റിലീസായി എത്തിയ ദേവദൂതനും മണിച്ചിത്രത്താഴിനും മികച്ച സ്വീകരണമാണ് പ്രേക്ഷകർക്കിടയിൽ ലഭിച്ചത്.

 

Content Highlight: SPADIKAM george about remake of spadikam

Exit mobile version