28 ദിവസം കൊണ്ടെടുത്ത ആ മോഹൻലാൽ ചിത്രത്തിന് ഏഴ് അവാർഡാണ് കിട്ടിയത്: ശ്രീകാന്ത് മുരളി

കെ.ജി. ജോര്‍ജ്, പ്രിയദര്‍ശന്‍ എന്നിവരുടെ സംവിധാനസഹായിയായി സിനിമാജീവിതം ആരംഭിച്ചയാളാണ് ശ്രീകാന്ത് മുരളി. വിനീത് ശ്രീനിവാസനെ നായകനാക്കി 2017ല്‍ റിലീസായ എബിയിലൂടെ സ്വതന്ത്രസംവിധായകനായി ശ്രീകാന്ത് മാറി. ആക്ഷന്‍ ഹീറോ ബിജുവിലൂടെ അഭിനയരംഗത്തും തന്റെ കയ്യൊപ്പ് പതിപ്പിക്കാന്‍ ശ്രീകാന്തിന് സാധിച്ചു. ഇന്ന് മലയാളത്തിലെ തിരക്കുള്ള നടന്മാരില്‍ ഒരാളാണ് ശ്രീകാന്ത് മുരളി.

അന്ന് ലൊക്കേഷനിൽ എത്തിയപ്പോൾ കരഞ്ഞിരിക്കുന്ന ആസിഫിനെയാണ് കണ്ടത്: സിബി മലയിൽ

പ്രിയദർശനെ കുറിച്ചും സംഗീത് ശിവനെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് ശ്രീകാന്ത് മുരളി. അവരുടെയൊക്കെ സംസാരത്തിൽ ഇന്നും സിനിമയാണെന്നും ഇപ്പോഴും പുതിയതിനെ കുറിച്ച് മനസിലാക്കാൻ ശ്രമിക്കാറുണ്ടെന്നും ശ്രീകാന്ത് മുരളി പറയുന്നു.

ഇരുപത്തിയെട്ട് ദിവസം കൊണ്ട് ഷൂട്ട്‌ ചെയ്ത ചിത്രമാണ് തേന്മാവിൻ കൊമ്പത്തെന്നും റിലീസ് സമയത്ത് വെറും പതിനഞ്ച് സെന്ററുകളിൽ ഇറങ്ങിയ ചിത്രമാണ് താളവട്ടമെന്നും ശ്രീകാന്ത് പറഞ്ഞു. യെസ് 27 നോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്ന് ലൊക്കേഷനിൽ എത്തിയപ്പോൾ കരഞ്ഞിരിക്കുന്ന ആസിഫിനെയാണ് കണ്ടത്: സിബി മലയിൽ
‘അവരുടെയൊക്കെ സംസാരത്തിൽ ഇപ്പോഴും ആ ഫയർ നിലനിൽക്കുന്നത് അവരിപ്പോഴും പുതിയതിനെ മനസിലാക്കാൻ തയ്യാറെടുപ്പുകൾ നടത്തുന്നത് കൊണ്ടാണ്.

കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രം കണ്ടിട്ട് രാത്രി പതിനൊന്നെ മുക്കാലിന് പ്രിയൻ സാർ എന്നെ വിളിച്ചിട്ട്, എടോ ഞാൻ ഇനി സിനിമ ചെയ്യുന്നില്ല എന്ന് പറഞ്ഞിരുന്നു. അദ്ദേഹം വളരെ സത്യസന്ധമായാണ് ആ കാര്യം പറഞ്ഞത്.

അത്രയും സത്യസന്ധമായാണ് അദ്ദേഹം സിനിമയെ കാണുന്നത്. ആളുകൾ പല അഭിപ്രായവും പറയും. ഇന്നും പുതിയ കാര്യങ്ങൾ മനസിലാക്കാൻ അവരെടുക്കുന്ന താത്പര്യം നമുക്കൊന്നും ഇമാജിൻ ചെയ്യാൻ പറ്റില്ല.

അതിന് കാരണം അവർ അത്രയും ചെറിയ ബജറ്റിലൊക്കെയാണ് മികച്ച സിനിമകൾ നമുക്ക് നൽകിയത്. ഇരുപത്തിയെട്ട് ദിവസം കൊണ്ടാണ് തേന്മാവിൻ കൊമ്പത്ത് എന്ന സിനിമയുടെ സീനുകൾ അവർ ഷൂട്ട്‌ ചെയ്യുന്നത്. മുപ്പത്തി നാല് ദിവസം കൊണ്ടാണ് അദ്ദേഹം ആ സിനിമ തീർത്തത്. ഏഴ് അവാർഡാണ് ആ ചിത്രം നേടിയത്.

ബ്രോ ഡാഡിയിലേക്ക് എന്നെ മോഹന്‍ലാല്‍ വിളിച്ചത് ആ സിനിമ കണ്ടിട്ടാണ്: മല്ലിക സുകുമാരന്‍

താളവട്ടം എന്ന സിനിമ വെറും പതിനഞ്ച് സെന്ററിലാണ് റിലീസ് ചെയ്തത്. പൂച്ചയ്ക്കൊരു മൂക്കുത്തി ഷൂട്ട് ചെയ്തത് ഇരുപത് ദിവസം കൊണ്ടാണ്. അത്രയും മികച്ചയാളുകളെ വെച്ച് മികച്ച സിനിമകൾ ചെയ്തിട്ടുള്ള ആളാണ് അദ്ദേഹം,’ശ്രീകാന്ത് മുരളി പറയുന്നു.

 

Content Highlight: Sreekanth Murali Talk About Thenmavin Kombath Movie

Exit mobile version