എന്റെ ഭൂരിപക്ഷം സിനിമകളും നിരാശയാണ് നല്‍കിയിട്ടുള്ളത്; എന്നിട്ടും അവസരങ്ങള്‍ ലഭിക്കുന്നതിന് ഒരു കാരണമേയുള്ളൂ: ആസിഫ് അലി

കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി മലയാള സിനിമയില്‍ സജീവമാണ് നടന്‍ ആസിഫ് അലി. വിജയവും പരാജയവും ഒരുപോലെ നുണഞ്ഞ നടന്‍. ഇന്ന് തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന കിഷ്‌കിന്ധാകാണ്ഡത്തിന്റെ വിജയാഘോഷത്തിലാണ് ആസിഫ്.

തൊട്ടുമുന്‍പ് ഇറങ്ങിയ തലവനും ലെവല്‍ക്രോസുമെല്ലാം മികച്ച പ്രതികരണം ആസിഫിന് നേടിക്കൊടുത്ത ചിത്രമാണ്. അത്തരത്തില്‍ മലയാള സിനിമയില്‍ വ്യത്യസ്തത പരീക്ഷിക്കുകയാണ് ആസിഫ്.

കരിയറിലെ കയറ്റിറക്കങ്ങളെ കുറിച്ചും പരാജയങ്ങള്‍ ഉണ്ടാകുമ്പോഴും വീണ്ടും അവസരങ്ങള്‍ തേടിയെത്തുന്നതിന്റെ കാരണത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ആസിഫ്.

കസേരയില്‍ ഇരിക്കുകയായിരുന്ന രജനീകാന്ത് എന്നെ കണ്ടതും ചാടിയെണീറ്റു, വിറച്ചുപോയി: സാബു മോന്‍

2018 ന് ശേഷമാണ് കരിയര്‍ ഗ്രാഫില്‍ ഉയര്‍ച്ചയുണ്ടായതെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ബാങ്ക് അക്കൗണ്ടിലുണ്ടായ വ്യത്യാസമല്ലാതെ, വ്യക്തിപരമായി കാര്യമായ മാറ്റങ്ങളൊന്നും ഇക്കാലയളവില്‍ എനിക്കുണ്ടായിട്ടില്ലെന്ന് താന്‍ തമാശയ്ക്ക് പറയാറുണ്ടെന്നായിരുന്നു ആസിഫിന്റെ മറുപടി.

‘ഒരു നല്ല സിനിമ സെലക്ട് ചെയ്യാനുള്ള സമവാക്യം ആര്‍ക്കും അറിയില്ല എന്നാണ് എനിക്ക് തോന്നുന്നത്. നമ്മള്‍ ചെയ്യാനുള്ളത് വൃത്തിയായിട്ട് ചെയ്യുക. ഇതൊരു നല്ല സിനിമയാണെന്നോ, നൂറുദിവസം ഓടുമെന്നോ, പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുമെന്നോ ഒക്കെ പറഞ്ഞുകൊണ്ട് ഒരു സിനിമയും തിരഞ്ഞെടുക്കാനാവില്ല.

എന്റെ ഫിലിമോഗ്രഫി എടുത്തുനോക്കുകയാണെങ്കില്‍ ഭൂരിപക്ഷം സിനിമകളും നിരാശയാണ് നല്‍കിയിട്ടുള്ളത്. പക്ഷേ, ചില സിനിമകള്‍ ചെയ്യുന്നത് ആളുകള്‍ക്ക് വളരെയധികം ഇഷ്ടപ്പെടുകയും അടുത്തവീട്ടിലെ പയ്യന്‍ എന്ന ഇമേജുള്ളതുകൊണ്ട് ഒരുപാട് അവസരങ്ങള്‍ ആളുകള്‍ തരുന്നതുപോലെയും എനിക്ക് തോന്നിയിട്ടുണ്ട്.

ആ 100 കോടി ടൊവിച്ചേട്ടന്‍ തൂക്കിയിട്ടുണ്ടേ; ആദ്യ സോളോ നൂറ് കോടിയുമായി ടൊവിനോ; തിളങ്ങി എ.ആര്‍.എം

ഒരു സിനിമ ഏറ്റെടുക്കുമ്പോള്‍ തുടക്കക്കാരന്റെ അതേ ആവേശവും ടെന്‍ഷനും ഇന്നുമുണ്ട്. ഷൂട്ടിങ്ങിന്റെ തലേദിവസം ഉറങ്ങാന്‍ പറ്റാറില്ല. സിനിമകള്‍ ചെയ്യുമ്പോള്‍ അതേരീതിയില്‍ ഞാന്‍ കണ്‍ഫ്യൂസ്ഡ് ആണ്,’ ആസിഫ് പറഞ്ഞു.

കരിയറിന്റെ തുടക്കകാലത്ത് പൊലീസ് വേഷങ്ങള്‍ ചെയ്യാനുണ്ടായിരുന്ന മടിയെ കുറിച്ചും ആസിഫ് അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. ഹീറോയിക് പോലീസ് കഥാപാത്രങ്ങളായിരുന്നു ഞാനൊക്കെ കൂടുതലും കണ്ടിരുന്നത്.

മസ്‌കുലര്‍ ആയിട്ടുള്ള, ടൈറ്റ് ഫിറ്റ് ഷര്‍ട്ടും ക്രോപ്പ് ചെയ്ത മുടിയൊക്കെയുള്ള, തമിഴ് സിനിമകളില്‍ കണ്ടുകൊണ്ടിരുന്ന പോലീസ് വേഷങ്ങള്‍. ഇന്നത് മാറി. നമ്മളെപ്പോലെയുള്ളവരാണ് പോലീസുകാരും. ഇവര്‍ യൂണിഫോം മാറിവന്നാല്‍ ഒരു സാധാരണക്കാരന്റെ ഫീലാണ്.

അഭിനയിക്കുന്നവർക്ക് എല്ലാ സൗകര്യവും ഒരുക്കിയ മലയാള ചിത്രം, അതെല്ലാം ഫോട്ടോ എടുത്ത് വെച്ചോളാൻ ഞാൻ പറഞ്ഞു: നിഖില വിമൽ

കൂമന്‍, കുറ്റവും ശിക്ഷയും എന്നീ സിനിമകളിലെ എന്റെ കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. തലവന്‍ എന്ന സിനിമ തെരഞ്ഞെടുക്കുമ്പോള്‍ ആ ഒരു ആത്മവിശ്വാസമുണ്ടായിരുന്നു. പിന്നെ, ഈ സിനിമയുടെ തിരക്കഥതന്നെയാണ് ഉടനെയൊരു പോലീസ് വേഷംകൂടെ ചെയ്യാന്‍ എന്നെ പ്രേരിപ്പിച്ചത്,’ ആസിഫ് പറയുന്നു.

Content Highlight: Actor Asif Ali About His Hits and Flops

Exit mobile version