സിനിമയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റത്തെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ ആസിഫ് അലി.
ഫാന്‍ ഫൈറ്റുകളുടെ കാലം കഴിഞ്ഞെന്ന് ഒരു പതിനഞ്ച് വര്‍ഷം മുന്‍പ് ചിലര്‍ പറഞ്ഞിരുന്നെന്നും എന്നാല്‍ ഇന്നത് നേരെ സോഷ്യല്‍മീഡിയയിലേക്ക് മാറിയെന്നും ആസിഫ് പറയുന്നു.
താരങ്ങളുടെ മതം മുതല്‍ അവരുടെ രാഷ്ട്രീയം വരെ ഇന്ന് ചര്‍ച്ചയാകുന്നുണ്ടെന്നും മുഖമില്ലാത്ത പ്രൊഫൈലുകളുടെ എണ്ണം വര്‍ധിച്ചെന്നും ഫാന്‍ ഫൈറ്റിന്റെ ഏറ്റവും അഗ്രസീവ് ആയിട്ടുള്ള് ഒരു ഏജിലാണ് ഇപ്പോള്‍ നമ്മള്‍ നില്‍ക്കുന്നതെന്നും ആസിഫ് അലി പറഞ്ഞു.
‘നമ്മള്‍ ഒരു പരിധി വരെ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത് റിവ്യൂവേഴ്‌സിനെ ആണെന്ന് പറയാം എന്നാല്‍ ആര് സിനിമയെ പറ്റി എത്ര മോശം പറഞ്ഞാലും പ്രേക്ഷകന്‍ കണ്ട് ഇഷ്ടപ്പെട്ട് മൗത്ത് പബ്ലിസിറ്റിയില്‍ മാറിക്കഴിഞ്ഞാല്‍ പിന്നെ തിയേറ്ററിലേക്ക് ആളുകള്‍ വരുന്നതിന് ഒരു ബുദ്ധിമുട്ടുമില്ല. ഒരു സിനിമയ്ക്കും ഒന്നും സംഭവിക്കില്ല. മോശമായ രീതിയിലേക്ക് ആ സിനിമ പോകില്ല.
ഇങ്ങനെ ഒരു സിനിമ വരുന്നുണ്ട്, അത് തിയേറ്ററില്‍ പോയി കാണണം എന്ന എക്‌സൈറ്റ്‌മെന്റ് ഉണ്ടാക്കുക എന്നതാണ് പ്രധാനം. അല്ലാതെ ഒരു ഗിമ്മിക്കും വര്‍ക്കാവില്ല. ഞാന്‍ തന്നെ ഭാഗമായ പല സിനിമകളും, ട്രാഫിക് മുതല്‍ സോള്‍ട്ട് ആന്റ് പെപ്പര്‍ മുതല്‍ ഞാനത് അനുഭവിച്ചിട്ടുണ്ട്.
വലിയ ബ്രമാണ്ഡ സിനിമകള്‍ കൊണ്ട് വന്ന് ഇവിടെ ഇറക്കി എന്ത് പബ്ലിസിറ്റി സ്റ്റണ്ട് കാണിച്ചാലും ഫസ്റ്റ് ഡേ ഓഡിയന്‍ ഇതിനെ എടുത്ത് കീറി കഴിഞ്ഞാല്‍ കഴിഞ്ഞു. അതൊരു ഫാക്ടറാണ്.
ഞാന്‍ വന്ന സമയത്ത്, 15 വര്‍ഷം മുന്‍പൊക്കെ എല്ലാവരും പറയുമായിരുന്നു തിയേറ്ററിന്റെ മുന്‍പിലുള്ള ഫാന്‍ ഫൈറ്റും ക്ലാസ് റൂമിലെ ഫാന്‍ ഫൈറ്റിന്റെ കാലഘട്ടം കഴിഞ്ഞെന്ന്.
ആക്ടേഴ്‌സിന്റെ റിലീജിയന്‍ മുതല്‍ അവരുടെ പൊളിറ്റിക്കല്‍ വ്യൂ മുതല്‍ എല്ലാം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. മറ്റേത് പേഴ്‌സണലി ആരാണ് അഭിപ്രായം പറയുന്നത് എന്ന് കണ്ടാല്‍ അറിയാമായിരുന്നു എങ്കില്‍ ഇന്ന് അത് ആരാണ് എന്ന് പോലും അറിയില്ല.
പല പ്രൊഫൈലുകളും ഉണ്ടാക്കിയിട്ടാണ് ഇത് ചെയ്യുന്നത്. ഫാന്‍ ഫൈറ്റിന്റെ ഏറ്റവും അഗ്രസീവ് ആയിട്ടുള്ള ഒരു ഏജിലാണ് നമ്മള്‍ ഇപ്പോള്‍ നില്‍ക്കുന്നത്,’ ആസിഫ് അലി പറഞ്ഞു.
Content Highlight: Asif Ali about Movies Reviews and Social Media Discussions