ആളുകളെ തിയേറ്ററില്‍ കയറ്റാന്‍ വേണ്ടി ഗിമ്മിക്ക് കാണിച്ച ഫീല്‍ വരുമോ എന്ന പേടിയുണ്ടായിരുന്നു: ആസിഫ് അലി

/

രേഖാചിത്രം തിയേറ്ററില്‍ കണ്ടപ്പോഴാണ് തനിക്ക് കണ്‍വിന്‍സ്ഡ് ആയതെന്ന് നടന്‍ ആസിഫ് അലി.

നമ്മള്‍ റഫറന്‍സ് കൊടുക്കുന്ന സിനിമയ്ക്കും ക്യാരക്ടറേഴ്‌സിനുമൊക്കെ കൃത്യമായ പ്ലേസിങ് ഈ സിനിമയില്‍ ഉണ്ടോ അതോ ഇതെല്ലാം ആളുകളെ തിയേറ്ററില്‍ കയറ്റാന്‍ വേണ്ടി കാണിച്ച ഒരു ഗിമ്മിക്കായി ഫീല്‍ ചെയ്യുമോ എന്നതായിരുന്നു തന്റെ പേടിയെന്നും ആസിഫ് അലി പറഞ്ഞു.

‘ രേഖാചിത്രം തിയേറ്ററില്‍ കണ്ടപ്പോഴാണ് ഞാന്‍ ശരിക്കും കണ്‍വിന്‍സ്ഡ് ആയത്. കാരണം പടത്തിന്റെ ഷൂട്ട് കഴിഞ്ഞു, ഡബ്ബ് കഴിഞ്ഞു, ഫൈനല്‍ എഡിറ്റ് കഴിഞ്ഞു.

എന്റെ മനസിലുണ്ടായിന്ന വലിയ ചോദ്യം നമ്മള്‍ റഫറന്‍സായി വെച്ച സിനിമയ്ക്കും ക്യാരക്ടറേഴ്‌സിനുമൊക്കെ കൃത്യമായ പ്ലേസിങ് ഈ സിനിമയില്‍ ഉണ്ടോ അതോ ഇതെല്ലാം ആളുകളെ തിയേറ്ററില്‍ കയറ്റാന്‍ വേണ്ടി കാണിച്ച ഒരു ഗിമ്മിക്കായി ഫീല്‍ ചെയ്യുമോ എന്ന പേടിയുണ്ടായിരുന്നു.

ഞാന്‍ സെല്‍ഫ് ടോര്‍ച്ചര്‍ ചെയ്ത കഥാപാത്രമാണ് അത്: ആസിഫ് അലി

സിനിമയുടെ പ്രിവ്യൂ ഷോ ആദ്യം കണ്ടിരുന്നു. അതു കഴിഞ്ഞ് ഓഡിയന്‍സിന്റെ കൂടെ കണ്ടപ്പോഴാണ് 369 നമ്പര്‍ കാര്‍ വരുമ്പോള്‍ ആ തിയേറ്ററില്‍ ഉണ്ടാകുന്ന ആ ഒരു ഓളമൊക്കെ മനസിലായത്.

അതിന് ശേഷം മമ്മൂക്കയുടെ ഒരു പ്രസന്‍സ് ഈ സിനിമയില്‍ വരുന്നതുമൊക്കെ ഓഡിയന്‍സിന് കൃത്യമായി മനസിലാവുന്നുണ്ട്. എനിക്ക് ജോഫിനോടുള്ള റെസ്‌പെക്ട് അതാണ്.

കറക്ട് മീറ്ററിലാണ് ആ കഥാപാത്രത്തെ അദ്ദേഹം പ്ലേസ് ചെയ്തിരിക്കുന്നത്. അനാവശ്യമായ ഒരു ഷോട്ടില്‍ പോലും മമ്മൂക്കയെ മെന്‍ഷന്‍ ചെയ്തിട്ടുമില്ല, കാണിച്ചിട്ടുമില്ല.

പണ്ടൊക്കെ വിജയ ചിത്രങ്ങള്‍ ഇല്ലെങ്കിലും എന്നെ ആളുകള്‍ക്ക് ഇഷ്ടമായിരുന്നു, ഇന്ന് ആ ഇഷ്ടമില്ല: ഉണ്ണി മുകുന്ദന്‍

അത് ശരിക്കും ഈ തിരക്കഥയുടെ ഒരു ബ്രില്യന്‍സ് ആണ്. എങ്ങനെയാണ് അത് ജഡ്ജ് ചെയ്തത് എന്ന് മനസിലാവുന്നില്ല. ഭയങ്കര കോംപ്ലിക്കേറ്റഡ് ആകാമായിരുന്ന ഒന്നാണ് അത്.

ജഗദീഷേട്ടന്‍ വന്ന് കഴിഞ്ഞ ശേഷമുള്ള അടുത്ത സെറ്റ് ഓഫ് റിവീലിങ്ങില്‍ വീണ്ടും ആ മൂഡിലേക്ക് പോകുകയാണ്. നമ്മള്‍ അവകാശപ്പെട്ടതുപോലെ ഓള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി ഴോണറില്‍ 100 ശതമാനം പ്ലേസ് ചെയ്യാവുന്ന ചിത്രമാണ് രേഖാചിത്രം,’ ആസിഫ് പറയുന്നു.

Content Highlight: Actor Asif ali About Rekhachithram movie and Mammoottys Placing

 

Exit mobile version