സിനിമയിലെ തന്റെ തുടക്കകാലത്തെ കുറിച്ചും നടന്‍ മമ്മൂട്ടിയെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ ബൈജു. മമ്മൂട്ടിയുമൊത്ത് ചെയ്ത സിനിമകളെ കുറിച്ചും അദ്ദേഹം നല്‍കിയ ചില ഉപദേശങ്ങളെ കുറച്ചുമൊക്കെയാണ് ബൈജു സംസാരിക്കുന്നത്.
സ്റ്റാര്‍ട്ട്, ക്യാമറ ആക്ഷന്‍ പറഞ്ഞുകഴിഞ്ഞാല്‍ പിന്നെ നമ്മളെ സഹായിക്കാന്‍ ആരുമില്ലെന്നും പിന്നെ ദൈവത്തിന് പോലും നമ്മളെ സഹായിക്കാന്‍ കഴിയില്ലെന്നും ബൈജു പറഞ്ഞു.
‘ സ്റ്റാര്‍ട്ട്, ക്യാമറ, ആക്ഷന്‍ പറഞ്ഞു കഴിഞ്ഞാല്‍ പിന്നെ നമ്മളെ സഹായിക്കാന്‍ ആരുമില്ല. നമുക്ക് നമ്മള്‍ മാത്രമേയുള്ളൂ. അന്തംവിട്ട പ്രതിയാണ് പിന്നെ,’ ബൈജു പറഞ്ഞു.
മമ്മൂക്ക നമുക്ക് കുറച്ചുകാര്യങ്ങളൊക്കെ പറഞ്ഞു തരും. മുദ്ര സിനിമയുടെ ഷൂട്ടിന്റെ സമയത്ത് ആ പാട്ടെടുക്കുമ്പോള്‍ ഞാന്‍ കോസ്റ്റിയൂമൊക്കെയിട്ട് അവിടെ ബീച്ചിന്റെ സൈഡില്‍ ചെളിയുള്ള ഒരു സ്ഥലത്ത് തറയില്‍ ഇരിക്കുകയാണ്.
അത് കണ്ട മമ്മൂക്ക എന്നെ വഴക്കുപറഞ്ഞു. കോസ്റ്റിയൂമൊക്കെ ചെളിയാവില്ലേ എന്നൊക്കെ ചോദിച്ചു. അതാണെങ്കിലോ റേഷന്‍കടയില്‍ നിന്ന് മേടിച്ച മുണ്ട്, അതുടുത്ത് തറയില്‍ അല്ലാതെ കസേരയില്‍ കയറി ഇരിക്കാന്‍ പറ്റ്വേ. റേഷന്‍ കടയില്‍ കിട്ടുന്ന കോറത്തുണിയുടെ മുണ്ടാണ്.
പണ്ട് ലൊക്കേഷനിലൊക്കെ മടക്കിവെക്കുന്ന തരം പഴയ കസേരയുണ്ട്. ഞാന്‍ അതില്‍ കയറി കാല്‍കയറ്റിവെച്ച് ഇരിക്കുമായിരുന്നു.
ഞാന്‍ മനസില്‍ കണ്ടതിന്റെ എത്രയോ മുകളിലാണ് ഉര്‍വശി ആ കഥാപാത്രത്തെ ചെയ്തത്: രഘുനാഥ് പലേരി
അങ്ങനെ കോട്ടയം കുഞ്ഞച്ചന്റെ സമയത്ത് ഞാന്‍ അങ്ങനെ ഇരിക്കുമ്പോള്‍ എന്റെ അടുത്ത് വന്ന് കാലില്‍ ഒറ്റയടി. എന്തിനാണെന്ന് ചോദിച്ചപ്പോള്‍ കസേരയില്‍ മര്യാദയ്ക്ക് ഇരുന്നൂടേ ഡാ വേറേയും ആള്‍ക്കാര്‍ ഇരിക്കുന്നതല്ലേ എന്ന് ചോദിച്ചു. ഭയങ്കര വൃത്തിക്കാരനാണ് പുള്ളി,’ ബൈജു പറഞ്ഞു.
താന്‍ എല്ലാവരുമായും കമ്പനിയാകുന്ന ആളാണെന്നും എന്നാല്‍ ഉള്ളുകൊണ്ട് ഇഷ്ടമില്ലാത്തവരുമായി അടുക്കാന്‍ പോകില്ലെന്നും ബൈജു പറഞ്ഞു. വളരെ ചുരുക്കം പേര്‍ മാത്രമേ അങ്ങനെ ഒരു ലിസ്റ്റില്‍ ഉള്ളൂവെന്നും ബൈജു പറഞ്ഞു.
Content Highlight: Actor Baiju about Mammootty