സിനിമാ സംവിധാനത്തിന് ഇടവേള നല്‍കി അഭിനയത്തില്‍ ഫോക്കസ് ചെയ്യുകയാണെന്ന് നടന്‍ വിനീത് കുമാര്‍. സംവിധായകനായി ഒരുങ്ങിയ കാലത്ത് നല്ല അവസരങ്ങള്‍ തേടി വന്നിരുന്നെന്നും എന്നാല്‍ അന്നത് മാനേജ് ചെയ്യാന്‍ സാധിച്ചില്ലെന്നും വിനീത് കുമാര്‍ പറയുന്നു.
ഒരു നടന്‍ സംവിധായകനായകുമ്പോള്‍ പിന്നീട് അഭിനയത്തില്‍ അവസരം കുറയുമെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് അതെല്ലാം പഴയ അന്ധ വിശ്വാസങ്ങളാണെന്നായിരുന്നു വിനീതിന്റെ മറുപടി.
‘ ഇന്ന് സംവിധായകന്‍ നടനാകുകയും നടന്‍ സംവിധായകനാകുകയും സംവിധായകന്‍ ക്യാമറാമാനാകുകയും ചെയ്ത് വിസ്മയിപ്പിക്കുന്ന കാലമാണ്. ഒരു പ്രത്യേക ഗണത്തില്‍ ഇവിടെ ആരേയും തളച്ചിടാന്‍ കഴിയില്ല.
വളരെ സൗഹാര്‍ദപരമായ കൂട്ടായ്മയിലാണ് ഇപ്പോള്‍ സിനിമ നടക്കുന്നത്. ഞാന്‍ സംവിധായകനായി ഒരുങ്ങിയ കാലത്ത് അഭിനയിക്കാന്‍ നല്ല അവസരങ്ങള്‍ വന്നിരുന്നു. പക്ഷേ അന്ന് അത് എനിക്ക് മാനേജ് ചെയ്യാന്‍ കഴിഞ്ഞില്ല.
ഇനി സംവിധാനത്തില്‍ നിന്ന് കുറച്ചുകാലം ഇടവേളയെടുത്ത് അഭിനയത്തില്‍ ഫോക്കസ് ചെയ്യാനാണ് പ്ലാന്‍. അതിനിടയില്‍ സമാന്തരമായി ഒരു തിരക്കഥാരചനയുമുണ്ട്,’ വിനീത് കുമാര്‍ പറയുന്നു.
സിനിമയിലെ യൗവനകാലത്ത് അഭിനയത്തേക്കാള്‍ സംവിധാനത്തോടായിരുന്നു ഇഷ്ടം. അതിനാല്‍ അന്ന് അഭിനയത്തില്‍ അധികം ഫോക്കസ് ചെയ്തിരുന്നില്ല. സംവിധാനത്തിന്റെ മുന്നോടിയായി രണ്ട് ഡസന്‍ പരസ്യചിത്രങ്ങള്‍ ചെയ്തു. ഒരു തരത്തില്‍ രസകരമായിരുന്നു ഈ യാത്ര.
കേരളത്തില്‍ എന്നെപ്പോലെ സൈബര്‍ ബുള്ളീയിങ് അനുഭവിച്ച വേറൊരു വ്യക്തി ഉണ്ടാകില്ല: ഹണി റോസ്
ഇനിയും എനിക്കേറെ മുന്നോട്ടു പോകാനുണ്ട്. അതിനാല്‍ ഫോക്കസ് എന്നും മുന്നോട്ടു തന്നെയായിരുന്നു. എനിക്ക് പിന്നാലെ വന്നവര്‍ എന്നേക്കാള്‍ മുന്നിലേക്ക് പോയി എന്നൊന്നും തോന്നുന്നില്ല. ബാലനടനായി വന്ന് ഇത്രയും കാലം നിലനിന്നുവെന്നതാണ് എന്റെ വിജയം,’ വിനീത് കുമാര്‍ പറഞ്ഞു.
Content Highlight: Actor Director Vineeth Kumar about Acting and Direction