അദ്ദേഹം എന്റെ സൂപ്പര്‍സ്റ്റാര്‍; സ്വന്തം സിനിമയിലേക്ക് എന്നെ സജസ്റ്റ് ചെയ്തതറിഞ്ഞ് സന്തോഷം തോന്നി: ഹക്കിം ഷാ

രക്ഷാധികാരി ബൈജു മുതല്‍ തനിക്ക് വളരെ വേണ്ടപ്പെട്ട ഒരാളാണ് ബിജു മേനോന്‍ എന്ന് പറയുകയാണ് നടന്‍ ഹക്കിം ഷാ. തന്റെ സൂപ്പര്‍സ്റ്റാര്‍ അദ്ദേഹമാണെന്നും ‘രക്ഷാധികാരി ബൈജു ഒപ്പ്’ എന്ന സിനിമ ചെയ്യുമ്പോള്‍ അന്ന് തനിക്ക് ഇരുപത്തി നാലോ ഇരുപത്തി അഞ്ചോ വയസ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ഹക്കിം പറയുന്നു.

താന്‍ അന്ന് ആദ്യമായിട്ടായിരുന്നു ഒരു സ്റ്റാറിന്റെ കൂടെ പെര്‍ഫോം ചെയ്യുന്നതെന്നും അദ്ദേഹം ഒന്നുരണ്ട് സിനിമകളിലേക്ക് തന്നെ സജസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഹക്കിം കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

Also Read: ഞാൻ മമിതക്ക് മെസേജ് അയച്ച് നന്ദി പറഞ്ഞു, എ.ആർ.എം വിജയിക്കാൻ മമിതയും കാരണമാണ്: ടൊവിനോ

‘ബിജു ചേട്ടന്‍ രക്ഷാധികാരി ബൈജു മുതല്‍ എനിക്ക് വളരെ വേണ്ടപ്പെട്ട ഒരാളാണ്. എന്റെ സൂപ്പര്‍സ്റ്റാര്‍ അദ്ദേഹമാണെന്ന് ഞാന്‍ മുമ്പ് എവിടെയൊക്കെയോ പറഞ്ഞിട്ടുണ്ട്. ഞാന്‍ രക്ഷാധികാരി ചെയ്യുമ്പോള്‍ എനിക്ക് അന്ന് മാക്‌സിമം ഇരുപത്തി നാലോ ഇരുപത്തി അഞ്ചോ വയസേ കാണുകയുള്ളൂ. ആദ്യമായിട്ടായിരുന്നു ഞാന്‍ ഒരു സ്റ്റാറിന്റെ കൂടെ പെര്‍ഫോം ചെയ്യുന്നതും, ഒരു സ്റ്റാറിനെ കാണുന്നതും ഇടപെടുന്നതുമെല്ലാം.

അദ്ദേഹം നമ്മളോടൊന്നും മിണ്ടില്ലെന്ന ധാരണ എനിക്ക് ഉണ്ടായിരുന്നു. പക്ഷെ അദ്ദേഹം അങ്ങനെയുള്ള ആളല്ല. തീരെ ഇന്‍ഡിമിഡേറ്റ് ചെയ്യാത്ത ഒരു ക്യാരക്ടറാണ് ബിജു ചേട്ടന്റേത്. അദ്ദേഹത്തിന്റെ കൂടെ നില്‍ക്കുമ്പോള്‍ ഒരു ഗ്യാപ്പോ ഡിസ്റ്റന്‍സോ തോന്നില്ല. ചേട്ടനോട് സംസാരിക്കുമ്പോഴും കമ്പനി കൂടുമ്പോഴുമൊക്കെ നല്ല രസമാണ്. ബിജു ചേട്ടന്‍ അങ്ങനെയുള്ള ഒരു മനുഷ്യനാണ്.

Also Read: പ്രേം നസീറിനെ കണ്ട് പഠിക്കാന്‍ ആ നടി അന്നെന്നോട് പറഞ്ഞിരുന്നു: റഹ്‌മാന്‍

അദ്ദേഹം ഒന്നുരണ്ട് സിനിമകളിലേക്ക് എന്നെ സജസ്റ്റ് ചെയ്തിട്ടുണ്ട്. അങ്ങനെയൊരു പയ്യനുണ്ടെന്ന് പറഞ്ഞ് സ്വന്തം സിനിമകളിലേക്കാണ് സജസ്റ്റ് ചെയ്തത്. പക്ഷെ വേറെ പല കാരണങ്ങള്‍ കൊണ്ടും എനിക്ക് അത് ചെയ്യാന്‍ പറ്റിയില്ല. പക്ഷെ അദ്ദേഹം സജസ്റ്റ് ചെയ്‌തെന്ന് കേള്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷമാണ്. നമ്മള്‍ വളരണമെന്ന് ആഗ്രഹിക്കുന്ന, അതിനായി സപ്പോര്‍ട്ട് ചെയ്യുന്ന മനുഷ്യനാണ് ബിജു ചേട്ടന്‍,’ ഹക്കിം ഷാ പറയുന്നു.

രഞ്ജന്‍ പ്രമോദ് രചനയും സംവിധാനവും നിര്‍വഹിച്ച് 2017ല്‍ പുറത്തിറങ്ങിയ ചിത്രമാണ് രക്ഷാധികാരി ബൈജു ഒപ്പ്. ബിജു മേനോന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഈ സിനിമയില്‍ ഹക്കിം ഷായ്ക്ക് പുറമെ അജു വര്‍ഗീസ്, ഹന്ന റെജി കോശി, ശങ്കര്‍ ഇന്ദുചൂഡന്‍, ദീപക് പറമ്പോല്‍, ഹരീഷ് പെരുമണ്ണ, അനഘ, ജനാര്‍ദനന്‍, ഇന്ദ്രന്‍സ് തുടങ്ങിയ മികച്ച താരനിരതന്നെ ഒന്നിച്ചിട്ടുണ്ട്.

Content Highlight: Actor Hakkim Shah Talks About Rakshadhikari Baiju And Biju Menon

 

Exit mobile version