ഞാൻ മമിതക്ക് മെസേജ് അയച്ച് നന്ദി പറഞ്ഞു, എ.ആർ.എം വിജയിക്കാൻ മമിതയും കാരണമാണ്: ടൊവിനോ

അജയൻ, കുഞ്ഞികേളു, മണിയൻ എന്നീ കഥാപാത്രങ്ങളായി ടൊവിനോ എത്തുന്ന ചിത്രമാണ് നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്ത അജയന്റെ രണ്ടാം മോഷണം. ത്രീ.ഡിയിൽ അണിയിച്ചൊരുക്കിയ ചിത്രം ബിഗ് ബജറ്റായാണ് ഒരുക്കിയിരിക്കുന്നത്. മികച്ച അഭിപ്രായമാണ് ചിത്രം തിയേറ്ററിൽ നിന്ന് നേടുന്നത്.

പ്രേം നസീറിനെ കണ്ട് പഠിക്കാന്‍ ആ നടി അന്നെന്നോട് പറഞ്ഞിരുന്നു: റഹ്‌മാന്‍

മൂന്ന് നായികമാരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. പ്രധാന കഥാപാത്രമായ അജയന്റെ കാമുകിയുടെ വേഷത്തിൽ എത്തുന്നത് കൃതി ഷെട്ടിയാണ്. കൃതിയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റ ചിത്രം കൂടിയാണ് അജയന്റെ രണ്ടാം മോഷണം.

കൃതിക്ക് മലയാളത്തിൽ ശബ്‌ദം നൽകിയിരിക്കുന്നത് നടി മമിത ബൈജുവാണ്. താനും മമിതയും ആദ്യം ഒന്നിച്ചഭിനയിച്ചിട്ടുണ്ടെന്നും കിലോമിറ്റേർസ് ആൻഡ്‌ കിലോമീറ്റേർസ് എന്ന ചിത്രത്തിൽ മമിത തന്റെ അനിയത്തിയാണെന്നും ടൊവിനോ പറയുന്നു. പ്രേമലുവിന് മുമ്പ് തന്നെ മമിത അജയന്റെ രണ്ടാം മോഷണത്തിൽ ഡബ്ബ് ചെയ്തിട്ടുണ്ടെന്നും ഇത് മമിതയുടെ കൂടെ സിനിമയാണെന്നും ടൊവിനോ പറഞ്ഞു. യെസ് എഡിറ്റോറിയലിനോട്‌ സംസാരിക്കുകയായിരുന്നു ടൊവിനോ.

‘അജയന്റെ രണ്ടാം മോഷണത്തിൽ കൃതി ഷെട്ടിക്ക് ഡബ്ബ് ചെയ്തിരിക്കുന്നത് മമിത ബൈജുവാണ്. മമിതയും ഞാനും ആദ്യം ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. കിലോമീറ്റേർസ് ആൻഡ്‌ കിലോമിറ്റേർസ്. അതിൽ മമിത എന്റെ അനിയത്തിയായിരുന്നു.

പ്രേം നസീറിനെ കണ്ട് പഠിക്കാന്‍ ആ നടി അന്നെന്നോട് പറഞ്ഞിരുന്നു: റഹ്‌മാന്‍

അത് കഴിഞ്ഞ ശേഷം ഞാൻ ഇടയ്ക്കൊക്കെയെ മമിതയെ കാണാറുള്ളൂ. പിന്നെ പ്രേമലുവൊക്കെ ഇറങ്ങി. എനിക്കത് നന്നായി വർക്കായി. പക്ഷെ എന്റെ ഓർമ ശരിയാണെങ്കിൽ പ്രേമലുവിന് മുമ്പ് തന്നെ അജയന്റെ രണ്ടാം മോഷണത്തിൽ ഡബ്ബ് ചെയ്തിട്ടുണ്ട്.

ഞാൻ ഈ അടുത്താണ് മമിതയാണ് ആ കഥാപാത്രത്തിന് ഡബ്ബ് ചെയ്തതെന്ന് അറിയുന്നത്. ഞാൻ അപ്പോൾ തന്നെ മെസേജ് അയച്ചിട്ടുണ്ടായിരുന്നു. കലക്കിയെന്ന് പറഞ്ഞിട്ട്. കൃതിയുടെ കഥാപാത്രം ഒന്നൂടെ റിലേറ്റ് ചെയ്യാൻ മമിതയുടെ വോയിസ് നന്നായി സഹായിച്ചിട്ടുണ്ട്.

മമിതയുടെ അടുത്ത് ഞാനത് പറയുകയും ചെയ്തു. അടിപൊളിയായിട്ടുണ്ട്, നിങ്ങളും ഈ സിനിമയുടെ ഭാഗമാണെന്ന് പറഞ്ഞ് ഞാൻ മെസേജ് അയച്ചിരുന്നു. ഞാൻ മമിതയോട് നന്ദിയും പറഞ്ഞിരുന്നു,’ടൊവിനോ പറയുന്നു.

Content Highlight: Tovino About Mamitha Baiju

Exit mobile version