നെറ്റി ചുളിക്കുന്നവരുടെ കൂട്ടത്തില്‍ ഞാനും ഉണ്ട്; പക്ഷേ എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ നമ്മളെ പഴഞ്ചനാക്കും: ഇന്ദ്രന്‍സ്

/

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ഇന്ദ്രന്‍സ്. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ മനസില്‍ പതിഞ്ഞ ഇന്ദ്രന്‍സിന്റെ മുഖം ഇന്നും അതേ തിളക്കത്തോടെ നില്‍ക്കുന്നുണ്ട്. അതിന് കാരണം ഇന്ദ്രന്‍സ് ചെയ്തുവെച്ച കഥാപാത്രങ്ങളും ഇന്ദ്രന്‍സ് എന്ന വ്യക്തിയും തന്നെയാണ്.

സിനിമയുടെ പിന്നണിയില്‍ വസ്ത്രലങ്കാരകനായി ജോലി തുടങ്ങിയ ഇന്ദ്രന്‍സ് ഇന്ന് 250ലേറെ സിനിമകളുടെ ഭാഗമായി കഴിഞ്ഞു. കോമഡി കഥാപാത്രങ്ങളില്‍ നിന്നൊക്കെ പതുക്കെ ട്രാക്ക് മാറ്റിയ ഇന്ദ്രന്‍സ് ഇനിയും തനിക്ക് തെളിയിക്കാന്‍ ഏറെയുണ്ടെന്ന് ഓരോ സിനിമകളിലുടേയും പ്രേക്ഷകനോട് പറയുകയാണ്.

ഇന്നത്തെ മാറുന്ന മലയാള സിനിമയെ കുറിച്ചും ചില ആശങ്കകളെ കുറിച്ചുമൊക്കെ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് ഇന്ദ്രന്‍സ്.

ഒരു ചെറിയ വിഷയം മാത്രം ആസ്പദമാക്കി കഥ പറയുന്ന രീതിയിലേക്ക് ഇന്ന് മലയാള സിനിമ മാറിയിട്ടുണ്ടെന്ന് ഇന്ദ്രന്‍സ് പറയുന്നു.

സാറാമ്മച്ചിയുടെ മരണ ശേഷം ബിബിന്‍ എങ്ങോട്ട് പോയി, എന്തൊക്കെ ചെയ്തു; 1000 ബേബീസ് രണ്ടാം ഭാഗത്തെ കുറിച്ച് സഞ്ജു ശിവറാം

ഹൃദയബന്ധങ്ങള്‍ പ്രമേയമാക്കിയ സിനിമകള്‍ വിജയം കാണുന്നുണ്ടെങ്കിലും അവ കൂടുതലായി വരുന്നില്ലെന്നും ഭാവിയില്‍ തിയേറ്ററുകള്‍ അന്യം നിന്നു പോകുമോ എന്ന ഒരാശങ്ക തനിക്കുണ്ടെന്നും ഇന്ദ്രന്‍സ് അഭിമുഖത്തില്‍ പറയുന്നു.

എങ്കിലും സിനിമയെ കുറിച്ചോര്‍ക്കുമ്പോള്‍ നിരാശയില്ലെന്നും കാര്യങ്ങള്‍ ഉള്‍ക്കൊള്ളാനും ചെയ്യാനും പുതിയ തലമുറയ്ക്കാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പുതിയ കാലത്തെ ചില സിനിമ ആശയങ്ങള്‍ സാമൂഹികവിരുദ്ധമാണോ എന്ന ചോദ്യത്തിന്

നമ്മള്‍ പറയുന്ന ഒതുക്കം, അല്ലെങ്കില്‍ മൂടിവെക്കല്‍ എന്നത് ഇന്നില്ലെന്നായിരുന്നു ഇന്ദ്രന്‍സിന്റെ മറുപടി. നെറ്റി ചുളിക്കുന്നവരുടെ കൂട്ടത്തില്‍ താനും ഉണ്ടെന്നും പക്ഷേ, എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ നമ്മളെ പഴഞ്ചനാക്കുമെന്നും ഇന്ദ്രന്‍സ് പറഞ്ഞു.

സ്‌ക്രിപ്റ്റ് ഒന്നും വായിക്കാതെ നേരെ പോയത് ആ ഒരു സിനിമയില്‍ മാത്രമാണ്: സൂര്യ

ഇന്നും ഞാന്‍ ചെയ്ത് വിജയിച്ച സിനിമ, കഥാപാത്രം, ശബ്ദം തുടങ്ങിയവയുടെ ശൈലി വേണമെന്ന് ചിലര്‍ ആവശ്യപ്പെടാറുണ്ടെന്നും സെലക്ടീവാകാന്‍ ശ്രമിച്ചാല്‍ പിന്നെ വേഷങ്ങള്‍ കിട്ടാതാകുമെന്നും ഇന്ദ്രന്‍സ് പറയുന്നു.

എന്നാല്‍ ഇന്ന് വ്യത്യസ്തങ്ങളായ വേഷങ്ങള്‍ തന്നെ തേടിയെത്തുന്നുണ്ടെന്നും അതില്‍ സന്തോഷമുണ്ടെന്നും അഭിമുഖത്തില്‍ ഇന്ദ്രന്‍സ് പറഞ്ഞു.

Content Highlight: Actor Indrans about his concern and Movies

Exit mobile version