നടന്‍ എന്ന നിലയില്‍ സിനിമയില്‍ പേരെടുക്കുന്നതിന് മുന്‍പ് മലയാള സിനിമയിലെ വസ്ത്രാലങ്കാര രംഗത്ത് സജീവമായിരുന്ന വ്യക്തിയാണ് ഇന്ദ്രന്‍സ്.
സി.പി. വിജയകുമാര്‍ സംവിധാനം ചെയ്ത സമ്മേളനം എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി ഇന്ദ്രന്‍സ് സ്വതന്ത്ര വസ്ത്രാലങ്കാരകനായത്.
സി.ഐ.ഡി ഉണ്ണികൃഷ്ണന്‍ ബി.എ, ബി.എഡ് എന്ന ചിത്രത്തിലെ വേഷത്തിലൂടെയാണ് ഇന്ദ്രന്‍സ് അഭിനയ രംഗത്ത് സജീവമാകുന്നത്.
ആളൊരുക്കം എന്ന സിനിമയിലൂടെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡുള്‍പ്പെടെ നേടി മലയാള സിനിമയിലെ തന്റെ യാത്ര തുടരുകയാണ് ഇന്ദ്രന്‍സ്. ഒപ്പം കരിയറില്‍ വ്യത്യസ്തമായ വേഷങ്ങളിലൂടെ വീണ്ടും വീണ്ടും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയാണ് അദ്ദേഹം.
വസ്ത്രാലങ്കാര രംഗത്ത് സജീവമായിരിക്കെ നടന്‍ മമ്മൂട്ടിയെ പറ്റിച്ച ഒരു കഥ പങ്കുവെക്കുകയാണ് ഇന്ദ്രന്‍സ്. 1983ല്‍ ബാലു കിരിയത്ത് സംവിധാനം ചെയ്ത വിസ എന്ന സിനിമ ചെയ്യുമ്പോള്‍ ഗത്യന്തരമില്ലാതെ മമ്മൂട്ടിയോട് ചെയ്ത ഒരു കള്ളത്തരത്തെ കുറിച്ചാണ് ഇന്ദ്രന്‍സ് പറയുന്നത്.
‘മലയാളത്തില്‍ ഏറ്റവും നന്നായി വസ്ത്ര ധാരണം ചെയ്യുന്ന ആളാണ് മമ്മൂട്ടി. അദ്ദേഹത്തെ ഒരു ഘട്ടത്തില്‍ എനിക്ക് പറ്റിക്കേണ്ടി വന്നിട്ടുണ്ട്. വിസ എന്ന ചിത്രം ചെയ്യുമ്പോഴായിരുന്നു അത്.
ആ നടൻ കഥാപാത്രമായി മാറുന്നത് കണ്ട് അത്ഭുതം തോന്നിയിട്ടുണ്ട്, അത് വളരെ പ്രയാസമാണ്: അന്ന ബെൻ
മമ്മൂക്കയ്ക്ക് ചില വാശികളൊക്കെയുണ്ട്. അന്ന് ചിത്രത്തിന്റ വസ്ത്രാലങ്കാരം ചെയ്യുന്ന വേലായുധന്‍ ചേട്ടന് സെറ്റില്‍ നിന്നും മറ്റൊരാവശ്യത്തിനായി പോകേണ്ടി വന്നു. എന്നെ കാര്യങ്ങള്‍ പറഞ്ഞേല്‍പ്പിച്ചാണ് പുള്ളി പോയത്.
അങ്ങനെ ഷൂട്ടിങ്ങിനിടയില്‍ മമ്മൂക്കയ്ക്ക് ഒരു ഷര്‍ട്ട് വേണ്ടിവന്നു. റെഡി മെയ്ഡ് ഷര്‍ട്ടൊന്നും അവിടെ അപ്പോള്‍ കിട്ടില്ലായിരുന്നു. അത് വാങ്ങാന്‍ കുറേ കാശും വേണം അതും അവിടെ ഇല്ലായിരുന്നു.
ഞാനവിടെയുള്ള ഒരു തുണിയെടുത്ത് തയ്ച്ച് ഭദ്രമായി പാക്ക് ചെയ്ത് ഡി.ബി മാര്‍ക്കൊക്കെ വെച്ച് ഒരു ഷര്‍ട്ടുണ്ടാക്കി. എന്നിട്ട് ഡി.ബി ഷര്‍ട്ടാണെന്ന് പറഞ്ഞ് മമ്മൂക്കയ്ക്ക് കൊടുത്തു.
മമ്മൂക്കയുടെ മുമ്പില്‍ ചെന്നാണ് അത് തുറന്നത്. അദ്ദേഹത്തെ പറ്റിക്കണമെന്ന് വിചാരിച്ച ചെയ്തതല്ല രക്ഷപ്പെടാന്‍ വേണ്ടി ചെയ്തതായിരുന്നു. പിന്നീട് ഒരു അഭിമുഖത്തില്‍ ഞാനിത് പറഞ്ഞപ്പോള്‍ മാത്രമാണ് മമ്മൂക്ക ഇത് അറിഞ്ഞത്,’ ഇന്ദ്രന്‍സ് പറയുന്നു.
Content Highlight: Actor Indrans Share a Funny Incident with Mammootty