മകന്‍ കാളിദാസിന്റെ വിവാഹത്തെ കുറിച്ചും പങ്കാളി താരിണി കലിംഗരായരെ കുറിച്ചും വാചാലനായി നടന്‍ ജയറാം.
ചെന്നൈയില്‍ നടന്ന കാളിദാസിന്റെയും താരണിയുടെയും പ്രീ വെഡ്ഡിങ് പാര്‍ട്ടിയിലാണ് മരുമകളായി എത്തുന്ന താരിണിയെ കുറിച്ച് ജയറാം സംസാരിച്ചത്.
പൊള്ളാച്ചിയിലെ പേരു കേട്ട പൂത്തുക്കുളി കലിംഗരായര്‍ കുടുംബാംഗമാണ് താരിണിയെന്നും ആ കുടുംബത്തില്‍ നിന്ന് വീട്ടിലേക്ക് ഒരാള്‍ എത്തുന്നത് പുണ്യമായി കരുതുന്നെന്നുമായിരുന്നു ജയറാം പറഞ്ഞത്.
‘എന്നെ സംബന്ധിച്ചിടത്തോളം എന്റെ ജീവിതത്തിലെ വലിയ സന്തോഷ ദിവസം ആണ് ഇന്ന്. കാളിയുടെ (കാളിദാസന്റെ) കല്യാണം എന്നത് ഞങ്ങളുടെ ഒരു സ്വപ്നമായിരുന്നു.
ആ സ്വപ്നം സഫലമാകുന്ന ദിവസമാണ് ഇന്ന്. പൊള്ളാച്ചിയില്‍ ഷൂട്ടിങ്ങിനു പോകുമ്പോള്‍ പൂത്തുക്കുളി കലിംഗരായര്‍ കുടുംബത്തെക്കുറിച്ച് ഒരുപാട് പറഞ്ഞു കേട്ടിട്ടുണ്ട്.
ആ കുടുംബത്തില്‍ നിന്ന് എന്റെ വീട്ടിലേക്ക് മരുമകള്‍ എത്തുന്നത് പുണ്യമായി കരുതുന്നു. അതിന് ഈശ്വരന് നന്ദി പറയുന്നു. താരിണി മരുമകളല്ല, എന്റെ സ്വന്തം മകളാണ്’, ജയറാം പറഞ്ഞു.
ചെന്നൈയില്‍ വെച്ച് നടന്ന കാളിദാസിന്റേയും താരിണിയുടേയും പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍ മാധ്യമങ്ങളിലും വൈറലായിരുന്നു.
ഇന്നായിരുന്നെങ്കില്‍ അത്തരം ഡയലോഗൊന്നും ആ സിനിമയില്‍ ഉണ്ടാകുമായിരുന്നില്ല: സുധീഷ്
ഏറെ കാത്തിരുന്ന ദിവസമാണ് ഇതെന്നും ഏറെ സന്തോഷമുണ്ടെന്നും കാളിദാസും താരിണിയും മാധ്യമങ്ങളോട് പറഞ്ഞു.
2022ല്‍ മിസ് ദിവാ യൂണിവേഴ്സ് സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്ത താരിണി 2019ല്‍ മിസ് തമിഴ്‌നാട്, മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണര്‍ ആപ്പ് എന്നീ ടൈറ്റിലുകള്‍ നേടിയിട്ടുണ്ട്.
വിവാഹം ഡിസംബര്‍ എട്ടിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചാണ് നടക്കുക.
Content Highlight: Actor Jayaram about Kalidas Tharini Wedding