മുകേഷിന്റെ ഡിമാന്റ് അംഗീകരിക്കാനാകാതെ അദ്ദേഹത്തെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കി; പടം 101 ദിവസം ഓടി

/

മേലേ പറമ്പില്‍ ആണ്‍വീട് എന്ന ചിത്രത്തിന് ശേഷം രാജസേനന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു സി.ഐ.ഡി ഉണ്ണികൃഷ്ണന്‍ ബി.എ ബി.എഡ്.

ആ ചിത്രത്തെ കുറിച്ചും കാസ്റ്റിങ് സമയത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് രാജസേനന്‍.

ജയറാമിനേയും മുകേഷിനേയും ജഗതി ശ്രീകുമാറിനേയുമായിരുന്നു ആദ്യം മൂന്ന് ഹീറോകളായി തീരുമാനിച്ചിരുന്നതെന്നും എന്നാല്‍ മുകേഷിന്റെ ഡിമാന്റ് അംഗീകരിക്കാനാവാത്തതുകൊണ്ട് അദ്ദേഹത്തെ പടത്തില്‍ നിന്ന് ഒഴിവാക്കിയെന്നും രാജസേനന്‍ പറയുന്നു.

‘മേലെ പറമ്പില്‍ ആണ്‍വീട് കഴിഞ്ഞപ്പോള്‍ അടുത്തത് ഏത് തരം സിനിമ ചെയ്യണം എന്നതായിരുന്നു എന്റെയും ജയറാമിന്റേയും പ്രശ്‌നം.

കാരണം മലയാള സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നാണ് മേലെപ്പറമ്പില്‍ ആണ്‍വീട്.

പൈസ ഉണ്ടാക്കി എന്നത് മാത്രമല്ല ജനശ്രദ്ധ കിട്ടിയ സിനിമ കൂടിയാണ്. അതുകൊണ്ട് തന്നെ അടുത്ത സിനിമ ഒരിക്കലും പരാജയപ്പെടരുതെന്ന നിര്‍ബന്ധം ഉണ്ടായിരുന്നു.

അങ്ങനെ ജയറാമിന്റെ ഭാഗത്തുനിന്നും കഥകള്‍ നോക്കുന്നുണ്ട്, ഞാനും നോക്കുന്നുണ്ട്.

അപ്പോഴാണ് അയലത്തെ അദ്ദേഹം എഴുതിയ ശശിധരന്‍ ആറാട്ടുവഴിയെ വിളിച്ചിട്ട് ഞാന്‍ എന്തെങ്കിലും വ്യത്യസ്തമായ സബ്ജക്ട് സിനിമയാക്കാന്‍ ഉണ്ടോ എന്ന് ചോദിക്കുന്നത്.

ചില പ്രത്യേക തരത്തിലുള്ള ഇന്റര്‍വ്യൂകളുണ്ട്, സിനിമയില്‍ അഭിനയിക്കുന്നതിനേക്കാള്‍ ടെന്‍ഷനാണ്: ഷറഫുദ്ദീന്‍

അങ്ങനെ പുള്ളി നമുക്ക് നേരില്‍ കാണാമെന്ന് പറഞ്ഞു. അങ്ങനെ പുള്ളി ഒരു ത്രെഡ് പറഞ്ഞു.

മൂന്ന് ചെറുപ്പക്കാര്‍ സി.ഐ.ഡി ആകാന്‍ നടക്കുന്ന കഥ. അതില്‍ ഒരാള്‍ ബി.എഡ് കഴിഞ്ഞതാണ്. അധ്യാപകനാക്കാന്‍ വേണ്ടി അച്ഛനും അമ്മയും പഠിച്ചിപ്പിച്ചതാണ്.

പക്ഷേ ഇയാളുടെ മനസില്‍ മുഴുവന്‍ പഴയ പ്രേം നസീറിന്റെ സി.ഐ.ഡി സിനിമയും വിഷ്വല്‍സുമാണ്. അധ്യാപകനായി ജോലി കിട്ടിയാലും ഇയാള്‍ പോകില്ല.

ഈ കഥ കേട്ടപ്പോള്‍ ഇത് പുതിയതാണല്ലോ എന്ന് തോന്നി. ശശിയുടെ കയ്യിലും ഈ ത്രെഡ് മാത്രമേയുള്ളൂ. ഇത് ഡവലപ് ചെയ്യാമെന്ന് പറഞ്ഞു.

അന്ന് രാത്രി തന്നെ ജയറാമിനെ വിളിച്ച് ത്രഡ് പറഞ്ഞു. കേട്ടപ്പോള്‍ തന്നെ ഇത് കൊള്ളാം സൂപ്പര്‍ ആണെന്ന് പറഞ്ഞു.

പിന്നീട് കഥ ഡവലപ് ആയി. സി.ഐ.ഡി ഉണ്ണികൃഷ്ണന്‍ ബി.എ ബി.എഡ് എന്ന് പേരിട്ട് തന്നെയാണ് തുടങ്ങിയത്. ആ പേരിന് തന്നെ ഒരു പ്രത്യേകതയുണ്ടായിരുന്നു.

അങ്ങനെ കഥ തയ്യാറായി. പിന്നെ കാസ്റ്റിങ് ആണ്. മൂന്ന് ഹീറോ വേണം. ഹ്യൂമര്‍ കൈകാര്യം ചെയ്യുന്ന എന്നാല്‍ അല്‍പം ഹീറോയിക് ആയിട്ടുള്ള ആളുകള്‍ വേണം.

ഒരാള്‍ ജയറാമാണ്. രണ്ടാമത്തെ ആളായി ജഗതി ശ്രീകുമാറിനെ ഉറപ്പിച്ചു. അടുത്തതായിരുന്നു കണ്‍ഫ്യൂഷന്‍. മുകേഷിനെ വെച്ച് ആലോചിച്ചു.

അദ്ദേഹത്തെ വിളിച്ചപ്പോള്‍ മൂന്ന് ഹീറോ ആണെന്ന് പറഞ്ഞപ്പോള്‍ ചെറിയ താത്പര്യക്കുറവുണ്ടായി.

അന്ന് മുകേഷ് നല്ല ലെവലില്‍ നില്‍ക്കുന്ന സമയമാണ്. മുകേഷ് രണ്ട് മൂന്ന് കണ്ടീഷന്‍സ് പറഞ്ഞു. ആ കണ്ടീഷന്‍ അംഗീകരിക്കാന്‍ പറ്റാത്തതുകൊണ്ട് മുകേഷിനെ മാറ്റി ചിന്തിച്ചു.

അപ്പോള്‍ തന്നെ ഞാന്‍ അയാളെ ബ്ലോക്ക് ചെയ്തു, അവനൊന്നും ഇനിയെന്നെ വിളിക്കണ്ട: ബേസില്‍

അങ്ങനെയാണ് മണിയന്‍പിള്ള രാജുവിനെ ആലോചിച്ചത്. അങ്ങനെ അദ്ദേഹം അത് ചെയ്യാന്‍ തയ്യാറായി.

സ്‌ക്രിപ്റ്റ് വായിച്ച ശേഷം മണിയന്‍പിള്ള രാജു പറഞ്ഞത് എന്നോട് ഇതില്‍ ഏത് റോള്‍ ചെയ്യുമെന്ന് ചോദിച്ചാല്‍ ഞാന്‍ ഇന്ദ്രന്‍സിന്റെ റോള്‍ മതിയെന്ന് പറയുമെന്നായിരുന്നു അത്.

കാരണം ആ റോള്‍ ഗംഭീര റോള്‍ ആണ്. ഇന്ദ്രന്‍സിന്റെ സിനിമാ ജീവിതത്തിലെ വലിയൊരു ടേണിങ് പോയിന്റ് കൂടിയായിരുന്നു സി.ഐ.ഡി ഉണ്ണികൃഷ്ണന്‍,’ രാജസേനന്‍ പറയുന്നു.

Content Highlight: Director Rajasenan about CID Unnikrishnan BA B ed

Exit mobile version