കൂടുതല്‍ പറയാന്‍ സാധിക്കില്ല, എല്ലാം വഴിയേ മനസിലാകും; നടന്‍ ജയസൂര്യ നാട്ടിലെത്തി

തനിക്കെതിരെയുള്ള നടിയുടെ പീഡന പരാതിയെ കുറിച്ച് വഴിയെ മനസിലാകുമെന്ന് നടന്‍ ജയസൂര്യ. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ശേഷം വിമാനത്താവളത്തില്‍ വെച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു നടന്‍.

കേസ് കോടതിയിലായതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാനില്ലെന്നായിരുന്നു ജയസൂര്യ പറഞ്ഞത്. മാധ്യമ പ്രവര്‍ത്തകരെ പിന്നീട് കാണാമെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. തനിക്കെതിരെയുള്ള നടിയുടെ ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയാണോ എന്ന ചോദ്യത്തിന് വഴിയേ മനസിലാകുമെന്നായിരുന്നു ജയസൂര്യ മറുപടി പറഞ്ഞത്.

Also Read: ഞാന്‍ മിക്ക ദിവസങ്ങളിലും ഓര്‍ക്കാറുള്ളത് ആ സംവിധായകനെ: അദ്ദേഹത്തെ ഇടക്ക് സ്വപ്നം കാണാറുണ്ട്: മോഹന്‍ലാല്‍

ഇപ്പോള്‍ കേസുകള്‍ രണ്ടും കോടതിയിലായത് കൊണ്ട് തനിക്ക് കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അഭിഭാഷകന്‍ കൃത്യമായി ഒരു ഡേറ്റ് പറയുമെന്നും ആ ഡേറ്റിന് മാധ്യമങ്ങളെ കാണാമെന്നും ജയസൂര്യ കൂട്ടിച്ചേര്‍ത്തു.

ഈയിടെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയായിരുന്നു ജയസൂര്യക്ക് എതിരെ ഒരു നടി ആരോപണവുമായി എത്തിയത്. 2013ല്‍ സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് നടനില്‍ നിന്ന് മോശം അനുഭവം ഉണ്ടായതെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം.

Also Read: കെട്ട്യോളാണ് എന്റെ മാലാഖയിലെ ആ ഒരു കാര്യത്തെ പലരും വിമര്‍ശിക്കുന്നത് കാണാറുണ്ട്: ആസിഫ് അലി

ജയസൂര്യ സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ കടന്നുപിടിക്കുകയും ബലമായി ചുംബിക്കുകയും മോശമായി പെരുമാറുകയും ചെയ്തെന്നാണ് നടി പറഞ്ഞത്. തന്നോട് തിരുവനന്തപുരത്തെ ഫ്ളാറ്റിലേക്ക് വരാന്‍ ആവശ്യപ്പെട്ടെന്നും നടനെതിരെ ആരോപണമുയര്‍ന്നു.

പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ജയസൂര്യ പ്രതികരിച്ചിരുന്നു. അമേരിക്കയിലെ തന്റെ ജോലികള്‍ കഴിഞ്ഞയുടന്‍ തിരിച്ചെത്തി നിരപരാധിത്വം തെളിയിക്കാനുള്ള നിയമപോരാട്ടം തുടരുമെന്നായിരുന്നു അന്ന് നടന്‍ പോസ്റ്റില്‍ പറഞ്ഞത്. ശേഷം ഇന്നാണ് ജയസൂര്യ വിദേശത്ത് നിന്ന് തിരികെ എത്തുന്നത്.

Content Highlight: Actor Jayasurya Landed In Kerala

Exit mobile version