ഞാന്‍ മിക്ക ദിവസങ്ങളിലും ഓര്‍ക്കാറുള്ളത് ആ സംവിധായകനെ: അദ്ദേഹത്തെ ഇടക്ക് സ്വപ്നം കാണാറുണ്ട്: മോഹന്‍ലാല്‍

താന്‍ അധികം സ്വപ്നങ്ങള്‍ കാണുന്ന വ്യക്തിയല്ലെന്ന് പറയുകയാണ് നടന്‍ മോഹന്‍ലാല്‍. വളരെ അപൂര്‍വമായി മാത്രമേ സ്വപ്നം കാണാറുള്ളൂവെന്നും എന്നാല്‍ സംവിധായകന്‍ പത്മരാജനെ താന്‍ വല്ലപ്പോഴുമൊക്കെ സ്വപ്നത്തില്‍ കാണാറുണ്ടെന്നും അദ്ദേഹം പറയുന്നു.

താന്‍ ഇന്നും മിക്ക ദിവസങ്ങളില്‍ ഓര്‍ക്കുന്ന വ്യക്തിയാണ് പത്മരാജനെന്നും എന്നും എന്തെങ്കിലും രീതിയില്‍ അദ്ദേഹത്തിന്റെ പേര് തന്റെ മനസില്‍ വരാറുണ്ടെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.

Also Read: ബേസിലിനും വിനീതിനുമുള്ള ഏറ്റവും വലിയ ക്വാളിറ്റി അതാണ്: ദേവി അജിത്

‘അദ്ദേഹത്തെ കുറിച്ച് പറയുമ്പോള്‍ തൂവാനത്തുമ്പികള്‍ എന്ന സിനിമയെ കുറിച്ച് മാത്രമല്ല പറയേണ്ടത്. അദ്ദേഹത്തോടൊപ്പം ചെയ്ത എല്ലാ സിനിമകളെ കുറിച്ചും പറയേണ്ടി വരും. ദേശാടനകിളി കരയാറില്ല, കരിയിലക്കാറ്റു പോലെ, സീസണ്‍ പിന്നെ തൂവാവത്തുമ്പികള്‍ അങ്ങനെയങ്ങനെ കുറേ സിനിമകളെ കുറിച്ച് പറയാനുണ്ട്.

തൂവാനത്തുമ്പികള്‍ എന്ന സിനിമ ഇപ്പോഴും ആളുകള്‍ കൂടുതല്‍ ഇഷ്ടപ്പെടുകയാണ്. പിന്നെ പപ്പേട്ടന്‍ പൂജപ്പുരയിലുള്ള ആളാണ്. അദ്ദേഹം എന്റെ വീടിന്റെ അടുത്താണ്. അദ്ദേഹമൊക്കെ സിനിമക്ക് വേണ്ടി മാത്രം സമീപിക്കുന്നവരല്ല.

Also Read: കെട്ട്യോളാണ് എന്റെ മാലാഖയിലെ ആ ഒരു കാര്യത്തെ പലരും വിമര്‍ശിക്കുന്നത് കാണാറുണ്ട്: ആസിഫ് അലി

ഞാനുമായി നല്ല സൗഹൃദത്തിലുള്ള വ്യക്തിയായിരുന്നു അദ്ദേഹം. അത് മാത്രമല്ല, ഞാന്‍ ഇന്നും മിക്ക ദിവസങ്ങളില്‍ ഓര്‍ക്കുന്ന വ്യക്തിയാണ് പപ്പേട്ടന്‍. ഇന്ന് നിങ്ങളുടെ ഈ അഭിമുഖത്തിലെ ചോദ്യത്തിലൂടെ ഞാന്‍ അദ്ദേഹത്തെ ഓര്‍ത്തു പോയി.

ഇതുപോലെ എന്നും എന്തെങ്കിലും രീതിയില്‍ അദ്ദേഹത്തിന്റെ പേര് എന്റെ മനസില്‍ വരാറുണ്ട് എന്നതാണ് സത്യം. പിന്നെ ഞാന്‍ അങ്ങനെ അധികം സ്വപ്നങ്ങള്‍ കാണുന്ന വ്യക്തിയല്ല. വളരെ അപൂര്‍വമായി മാത്രമേ സ്വപ്നം കാണാറുള്ളൂ എന്ന് വേണം പറയാന്‍. പക്ഷെ പപ്പേട്ടനെ ഞാന്‍ വല്ലപ്പോഴുമൊക്കെ സ്വപ്നം കാണാറുണ്ട്,’ മോഹന്‍ലാല്‍ പറയുന്നു.

Content Highlight: Mohanlal Talks About Director Padmarajan

 

 

 

Exit mobile version