ബറോസ് എന്ന തന്റെ ആദ്യ സംവിധാന സംരംഭം പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിന്റെ സന്തോഷത്തിലാണ് നടന്‍ മോഹന്‍ലാല്‍. ഡിസംബര്‍ 25 ന് ക്രിസ്തുമസ് റിലീസായിട്ടാണ് ചിത്രം എത്തുന്നത്.
ബറോസ് എന്ന ചിത്രത്തിനായി എടുത്ത തയ്യാറെടുപ്പുകളെ ചോദ്യത്തിന് മറുപടി പറയുകയാണ് മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ തന്നെ മണിച്ചിത്രത്താഴ് മൂവിയിലെ ഒരു ഡയലോഗ് കടമെടുത്തുകൊണ്ടായിരുന്നു അദ്ദേഹം സംസാരിച്ചത്.
ബറോസിന് വേണ്ടി ആരും സഞ്ചരിക്കാത്ത വഴികളിലൂടെയൊക്കെ തനിക്ക് സഞ്ചരിക്കേണ്ടി വന്നിട്ടുണ്ടെന്ന് ലാല്‍ പറയുന്നു. പലരുടേയും സഹായം കൊണ്ടാണ് സിനിമ പൂര്‍ത്തീകരിക്കാന്‍ സാധിച്ചതെന്നും അതൊരു അനുഗ്രഹമാണെന്നും മോഹന്‍ലാല്‍ പറയുന്നു.
തോക്ക് വെച്ച് പൊട്ടിക്കുമ്പോള്‍ പണ്ട് ജഗതിച്ചേട്ടന്‍ ചെയ്തപോലെ ആകരുതെന്നുണ്ടായിരുന്നു: സുരഭി
‘സിനിമയുടെ ടെക്‌നിക്കല്‍ സൈഡ് അല്‍പം കോംപ്ലിക്കേറ്റഡായിരുന്നു. ഒരുപക്ഷേ ഇനി ഇങ്ങനെ ഒരു സിനിമ ചെയ്യുന്നവര്‍ക്ക് ഈസിയായിരിക്കും.
അതിലേക്ക് എത്തിപ്പെടാന്‍ കുറച്ച് പാടുപെട്ടു. എല്ലാത്തിനും പക്ഷേ സൊലൂഷന്‍ ഉണ്ടായിരുന്നു. ഇതൊരു ബ്ലെസിങ് ഉള്ള സിനിമയായിട്ടാണ് ഞാന്‍ കാണുന്നത്.
ചലഞ്ച് എന്ന് പറഞ്ഞാല്‍ അതിനെ ഫൈറ്റ് ചെയ്ത് ജയിക്കുക എന്നല്ല. ആരുടെയൊക്കെയോ സഹായത്തോടുകൂടി അത് നന്നായി വന്നു. അതൊരു അനുഗ്രഹമാണ്. അറിഞ്ഞൂടാത്ത വഴികളിലൂടെയൊക്കെ എനിക്ക് സഞ്ചരിക്കേണ്ടി വന്നു. പക്ഷേ ഇപ്പോള്‍ ആ വഴികളൊക്കെ അറിയാം,’ മോഹന്‍ലാല്‍ പറയുന്നു.
ഫാന്റസി പീരീഡ് ഴോണറില്‍ ഒരുങ്ങിയ ബറോസ് കുട്ടികള്‍ക്കായുള്ള ചിത്രമാണ്. സിനിമയുടെ സെന്‍സറിങ് പൂര്‍ത്തിയായതായിട്ടുണ്ട്. ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായാണ് റിപ്പോര്‍ട്ട്.
മോഹന്‍ലാല്‍ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്. നിധി കാക്കുന്ന ഒരു ഭൂതവും ഒരു കൊച്ചു കുട്ടിയുമാണ് സിനിമയിലെ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
സന്തോഷ് ശിവന്‍ ക്യാമറയും സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിക്കുന്നു. സംവിധായകന്‍ ടി കെ രാജീവ് കുമാറാണ് ക്രിയേറ്റീവ് ഹെഡ്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം.
Content Highlight: Actor Mohanlal about Barroz and the complicated Part