ആഷിഖ് അബു ചിത്രം റൈഫിള്‍ ക്ലബ്ബില്‍ അവറാന്‍ എന്ന കഥാപാത്രമായെത്തി വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് ദിലീഷ് പോത്തന്‍. ദിലീഷ് ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നൊക്കെ ഏറെ വ്യത്യസ്തമായിരുന്നു റൈഫിള്‍ ക്ലബ്ബിലെ വേഷം.
തനിക്ക് ഇതുവരെ സിനിമയില്‍ കിട്ടിയിട്ടുള്ള കഥാപാത്രങ്ങളില്‍ ഏറ്റവും ഉഗ്രന്‍ കഥാപാത്രമാണ് അവറാന്‍ എന്ന് ദിലീഷ് പറയുന്നു. തനിക്ക് അത്രയും അഴിഞ്ഞാടി ചെയ്യാനുള്ള ഒരു അവസരമായിരുന്നു ലഭിച്ചതെന്നും അത് പരമാവധി വൃത്തിയാക്കാന്‍ ശ്രമിച്ചിരുന്നെന്നും ദിലീഷ് പറയുന്നു.
‘ഞാന്‍ കുറച്ചു വര്‍ഷമായി ഇങ്ങനെ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. നമുക്ക് ഒരു ക്യാരക്ടര്‍ ലഭിക്കുക എന്നത് വളരെ പ്രധാനമാണ്. അത്തരത്തില്‍ കിട്ടിയിരിക്കുന്ന ക്യാരക്ടേഴ്‌സില്‍ ഏറ്റവും നല്ല കഥാപാത്രങ്ങളില്‍ ഒന്നാണ് സെക്രട്ടറി അവറാന്‍.
ഇങ്ങനെയൊരു ക്യാരക്ടര്‍ കിട്ടുകയും അത് കംഫര്‍ട്ട് ആയിട്ടുള്ള ക്യാമ്പിനകത്ത് ആകുകയുമെന്നത് എന്നത് എനിക്ക് കിട്ടാവുന്ന ഏറ്റവും മികച്ച അവസരമായിരുന്നു.
അവിടെ ശ്യാമുണ്ട് ആഷിക്കേട്ടനുണ്ട്. എന്നെ കറക്ട് ചെയ്യാന്‍ സ്വാതന്ത്ര്യമുള്ളവരും എന്നെ ഏറ്റവും അടുത്ത് അറിയുന്ന ആള്‍ക്കാരുമാണ്. അഴിഞ്ഞാടി ചെയ്യാവുന്ന അവസരമുണ്ട്.
അത് വൃത്തിയില്‍ ചെയ്തില്ലെങ്കല്‍ എന്റെ ലൈഫിലെ ഏറ്റവും വലിയ ലോസായിരിക്കുമെന്ന് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ ഏറ്റവും എഫക്ടീവ് ആയിട്ട് ചെയ്യാന്‍ പറ്റിയിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.
പിന്നെ എനിക്ക് ഈ സിനിമ അടിക്കും എന്നതില്‍ ഒരു സംശയവും ഒരു ഘട്ടത്തിലും ഇല്ലായിരുന്നു. ആദ്യം ഇതിന്റെ ഐഡിയ പറയുന്നതുമുതല്‍ അതിന്റെ പ്രോസസിലെല്ലാം പേഴ്‌സണലി നമ്മള്‍ ജഡ്ജ് ചെയ്യുമല്ലോ.
ഇന്ന സ്ഥലത്ത് ഞാന്‍ ആ ഡയലോഗ് പറഞ്ഞത് അല്‍പം മീറ്റര്‍ വിട്ടിട്ടാണല്ലോ, അത് വര്‍ക്കായിരിക്കുമോ എന്നൊക്കെയുള്ള ആശങ്കയുണ്ടായിരുന്നു. പൊതു എന്നെ സ്‌ക്രീനില്‍ കാണുമ്പോള്‍ ജഡ്ജ് ചെയ്യാന്‍ എനിക്ക് കുറച്ച് പ്രയാസം ഉണ്ടാവാറുണ്ട്. അല്ലാതെ സിനിമയുടെ ടോട്ടാലിറ്റിയില്‍ 100 ശതമാനം ആത്മവിശ്വാസമുണ്ടായിരുന്നു,’ ദിലീഷ് പോത്തന്‍ പറഞ്ഞു.
Content highlight: Dileesh Pothan about Rifle Club Character