വ്യക്തിജീവിതത്തെ കുറിച്ചും സിനിമാ ജീവിതത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് മലയാളികളുടെ പ്രിയതാരം മോഹന്‍ലാല്‍. ഭാര്യ സുചിത്രയെ കുറിച്ചും മകന്‍ പ്രണവിനെ കുറിച്ചുമൊക്കെയാണ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ സംസാരിക്കുന്നത്. സുചിത്ര സിനിമയുമായി കൂടുതല്‍ റിലേറ്റഡ് ആകുന്ന ആളല്ലെന്നും എന്നാല്‍ ഒരു സിനിമ ഇഷ്ടമായില്ലെങ്കില്‍ ഇല്ലെന്ന് തന്നോട് പറയാറുണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു. ഒപ്പം പ്രണവിന്റെ സിനിമയോടുള്ള താത്പര്യക്കുറവിനെ കുറിച്ചും മോഹന്‍ലാല്‍ അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.
‘ സുചിത്ര സിനിമയുമായൊന്നും വലിയ കണക്ടഡേ അല്ല. അക്കാര്യം ഒന്നും കൂടുതല്‍ സംസാരിക്കാറില്ല. എന്റെ സിനിമകള്‍ കാണും. അഭിപ്രായം പറയും. അതൊരു മോശം സിനിമയാണെങ്കില്‍ മോശമാണെന്നും ഇഷ്ടമായില്ലെന്നും പറയാന്‍ അവര്‍ക്ക് മടിയൊന്നുമില്ല. പക്ഷേ അതുകൊണ്ട് നമുക്ക് വീണ്ടും അത് പോയി ശരിയാക്കാന്‍ പറ്റില്ലല്ലോ. സുചിത്ര കൂടുതലും ഫാമിലി ഓറിയന്റഡാണ്. കുട്ടികളുടെ കാര്യങ്ങളുമൊക്കെയായി ബന്ധപ്പെട്ടാണ് നില്‍ക്കുന്നത്. സിനിമാ ജീവിതത്തില്‍ ഒരു ട്രബിളും തരാത്ത ആളാണ്. സിനിമാ ജീവിതം എന്ന് പറയുന്നത് തന്ന ഒരുപാട് ട്രബിള്‍ ആണല്ലോ. ഒരുപാട് ട്രബിളുകള്‍ക്കിടയില്‍ മറ്റൊരു ട്രബിളും തരാത്ത ആളാണ്,’ മോഹന്‍ലാല്‍ പറഞ്ഞു.
പ്രണവ് ഏതെങ്കിലും സിനിമ ചെയ്ത ശേഷം നന്നായിരുന്നോ എന്ന് താങ്കളുടെ അടുത്ത് ചോദിച്ചിരുന്നോ എന്ന ചോദ്യത്തിന് അങ്ങനെയൊന്നും ഇതുവരെ ചോദിച്ചിട്ടില്ലെന്നും അദ്ദേഹം സിനിമയില്‍ അഭിനയിക്കുന്നത് തന്നെ കഷ്ടപ്പെട്ടിട്ടായിരുന്നു എന്നുമായിരുന്നു മോഹന്‍ലാലിന്റെ മറുപടി.
അജയന്റെ രണ്ടാം മോഷണത്തില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ആ കഥാപാത്രം: ടൊവിനോ
‘അദ്ദേഹം വേറൊരു തരത്തില്‍ സഞ്ചരിക്കുന്ന ആളാണ്. എനിക്കും ആ പ്രായത്തില്‍ അങ്ങനെയൊക്കെ തോന്നിയിരുന്നു. അത് ഇന്ന് അയാള്‍ ചെയ്യുന്നത് കാണുമ്പോള്‍ നമുക്ക് ഒരു സമാധാനം ഉണ്ട്. അയാള്‍ക്ക് കൂടുതല്‍ ട്രാവല്‍ ചെയ്യാനാണ് ഇഷ്ടം. മ്യൂസിക് കമ്പോസ് ചെയ്യാനാണ് ഇഷ്ടം. നിനക്ക് ഒരുപാട് സിനിമകള്‍ വരുന്ന സമയം നീ വെറുതെ ഇരിക്കുകയാണോ എന്ന് ഞാന്‍ ചോദിച്ചിരുന്നു.
ഈ യാത്രയില്‍ അയാള്‍ എന്താണ് അച്ചീവ് ചെയ്തത് എന്ന് അയാള്‍ക്കേ അറിയുള്ളൂ. ഒരുപാട് ആള്‍ക്കാരെ മീറ്റ് ചെയ്യാം. കിടക്കാന്‍ പോലും സൗകര്യമില്ലാത്തിടത്ത് വഴിയില്‍ കിടക്കാം ടെന്റില്‍ കിടക്കാം പള്ളിയുടെ തിണ്ണയില്‍ കിടക്കാം. അതൊരു എക്‌സ്പീരിയന്‍സാണ്. അവിടെയൊക്കെ പുതിയ ആളുകളെ കണ്ടുമുട്ടുന്നു, സൗഹൃദത്തിലാകുന്നു. ഇപ്പോള്‍ അയാള്‍ ജര്‍മനിയിലാണ്. അവന്‍ വേറൊരു ലോകത്താണ്. നമ്മള്‍ എന്തിനാണ് സിനിമയില്‍ അഭിനയിച്ചില്ല എന്നൊക്കെ പറയുന്നത് അയാള്‍ ഇഷ്ടമുണ്ടെങ്കില്‍ അഭിനയിക്കട്ടെ എന്നല്ലേ എനിക്ക് പറയാന്‍ പറ്റൂ, മോഹന്‍ലാല്‍ പറയുന്നു.
Content Highlight: Actor Mohanlal about Pranav And Suchithra