ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് നടന്‍ നന്ദു.
ഒരു അഭിമുഖത്തില്‍ നാല് പേര്‍ക്കേ എമ്പുരാന്റെ കഥ അറിയൂ എന്ന് താന്‍ പറഞ്ഞിരുന്നെന്നും അതില്‍ ചെറിയൊരു തിരുത്തുന്നുണ്ടെന്നുമായിരുന്നു നന്ദു പറഞ്ഞത്.
നാല് പേര്‍ക്കേ അറിയൂ എന്ന് പറഞ്ഞതില്‍ ചെറിയൊരു തെറ്റുപറ്റി, നാലല്ല അഞ്ച് പേര്‍ക്കറിയാം. ക്യാമറാമാന്‍ സുജിത്തിന് കൂടി കഥ അറിയാം. പിന്നെ ഇപ്പോള്‍ സിനിമയുടെ ഷൂട്ട് കഴിഞ്ഞില്ലേ.
എഡിറ്റര്‍ക്ക് അറിയാമായിരിക്കും, അതുപോലെ അസോസിയേറ്റിന് അറിയാമായിരിക്കും. ഞാന്‍ കുറച്ചൊരു ഇതായിട്ട് പറഞ്ഞതാണ് ആ സ്റ്റേറ്റ്‌മെന്റ്.
ശരിക്കും അതിന്റെ ഇന്‍ ആന്‍ഡ് ഔട്ട് അറിയുന്ന നാലഞ്ച് പേരെ ഉള്ളൂ. പിന്നെ തീര്‍ച്ചയായും അസോസിയേറ്റ് ഡയറക്ടര്‍ വാവയ്ക്കും നിര്‍മലിനും അറിയാമായിരിക്കും.
നോ പറയാന്‍ പറ്റാതെ പെട്ടുപോയി, അതിന് അനുഭവിച്ചു, ഇപ്പോള്‍ ബ്ലാങ്ക് ആണ്: ഷാജി കൈലാസ്
പക്ഷേ ഇതിന്റെ ഒരു ഔട്ട് കം അറിയുന്ന ഏക വ്യക്തി പൃഥ്വിരാജ് മാത്രമാണ്. പിന്നെ കഥ നാട്ടുകാരുടെ അടുത്ത് മുഴുവന്‍ പറയേണ്ട കാര്യമില്ല. കഥ അതിന്റെ ഏറ്റവും കോര്‍ ടീം മാത്രം അറിഞ്ഞിരുന്നാല്‍ മതി.
എനിക്ക് കൂടുതലും മഞ്ജുവുമായിട്ടായിരുന്നു കോമ്പിനേഷന്‍. എങ്ങനെയൊക്കെയാണ് സംഭവം എങ്ങനെ വരുമെന്നൊക്കെ നമുക്ക് അറിയാം. പിന്നെ എഡിറ്ററുടെ ലാപ്‌ടോപ്പില്‍ എല്ലാം ഉണ്ട്. ഒരു സീന്‍ ഇട്ട് കാണിക്കാന്‍ പറഞ്ഞാല്‍ അവര്‍ കാണിക്കും. പക്ഷേ ഞാന്‍ ഒരു സീന്‍ പോലും കാണാന്‍ ആഗ്രഹിച്ചിട്ടില്ല.
കാരണം ഓരോ സീനും ഓരോ മാസാണ്. അതാണ് അതിന്റെ പ്രത്യേകത. ഒന്നോ രണ്ടോ മാസല്ല. ഫുള്‍ സിനിമ മാസാണ്. പിന്നെ ഓവര്‍ എക്‌സ്‌പെക്ടേഷന്‍ കൊടുക്കാതെ വരിക എന്നതാണ് നമ്മുടെ അനുഭവം.
വന്‍ ഹിറ്റിന്റെ സെക്കന്റ് പാര്‍ട്ടാണ്. ആ പ്രതീക്ഷ ജനത്തിന് ഉള്ളതുകൊണ്ട് തന്നെ അതിന്റെ മുകളില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. സര്‍പ്രൈസ് ക്യാരക്ടര്‍ ഒക്കെ വരുന്നുണ്ട്,’ നന്ദു പറയുന്നു.
Content Highlight: Actor Nandhu about Empuraan Movie