ഏറെ പ്രതീക്ഷയോടെ തിയേറ്ററിലെത്തിച്ച ഭരതനാട്യം; അന്ന് ഞാന്‍ തകര്‍ന്നുപോയി: സൈജു കുറുപ്പ്

/

ഭരതനാട്യം സിനിമയുടെ സക്‌സസ് സെലിബ്രേഷന്‍ ഇവന്റില്‍ വികാരാധീനനായി നടനും ചിത്രത്തിന്റെ നിര്‍മാതാവുമായ സൈജു കുറുപ്പ്.

സിനിമ ഷൂട്ട് ചെയ്യുമ്പോള്‍ ഇങ്ങനെ ഒരു ദിവസം മനസില്‍ കണ്ടിരുന്നെങ്കിലും തിയേറ്ററില്‍ റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ പടത്തിന് വന്ന റെസ്‌പോണ്‍സ് കണ്ട് തകര്‍ന്ന് പോയെന്ന് സൈജു പറയുന്നു. സങ്കടം വന്ന് കണ്ണുനിറഞ്ഞുപോയെന്നും ഡിപ്രസ്ഡ് ആയിപ്പോയെന്നും സൈജു പറയുന്നു.

‘ എനിക്ക് സത്യം പറഞ്ഞാല്‍ പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല. ഇങ്ങനെ ഒരു അവസരം ഞാന്‍ ഈ സിനിമ ഉണ്ടാകുന്നതിന് മുന്‍പ് വിചാരിച്ചിരുന്നില്ല. എന്നാല്‍ സിനിമ ചെയ്യുന്ന സമയത്ത് ഇങ്ങനെ ഒരു സന്ദര്‍ഭം ഉണ്ടാകുമെന്നും എല്ലാവര്‍ക്കും ഒരു മൊമെന്റോ കൊടുക്കാന്‍ കഴിയുമെന്നും കരുതി.

എന്നാല്‍ പടം റിലീസ് ആയ ദിവസം, ഓഗസ്റ്റ് 30ാം തിയതി മൊത്തം തകര്‍ന്നുപോയി. ഡിപ്രഷന്റെ ഒരു പീക്ക് എന്നൊക്കെ പറയില്ലേ. ക്ലിനിക്കല്‍ ഡിപ്രഷനല്ല. പക്ഷേ നമ്മള്‍ ഡിപ്രസ്ഡ് ആവുകയെന്ന് പറയില്ലേ. സങ്കടം വരിക, കണ്ണ് നിറയുക അങ്ങനത്തെ ഒരു അവസ്ഥയായിരുന്നു.

നാല് പേര്‍ക്കേ എമ്പുരാന്റെ കഥ അറിയൂ എന്ന് പറഞ്ഞതില്‍ ഒരു തെറ്റുപറ്റി: നന്ദു

അപ്പോഴും തോമസ് എന്ന എന്റെ ഈ പടത്തിന്റെ പാര്‍ട്ണര്‍ പുള്ളി ഭയങ്കര ജോളിയായിരുന്നു. പുള്ളിയുടെ ഉള്ളില്‍ തീയായിരിക്കും എങ്കിലും ഞങ്ങളെ ആശ്വസിപ്പിക്കാന്‍ അദ്ദേഹം അന്ന് പലതും പറഞ്ഞു.

നമ്മളെ ഒരുപാട് മോട്ടവേറ്റ് ചെയ്തു. ആശ്വസിപ്പിക്കാന്‍ നോക്കി. എന്നാല്‍ ഇന്ന് ഞാന്‍ പറയട്ടെ ഒരു ആശ്വാസവും അന്ന് കിട്ടിയിരുന്നില്ല. വലിയ സങ്കടമായിരുന്നു. എങ്കിലും വീണ്ടും ഇങ്ങനെ ഒരു സന്തോഷ വേള വന്നു.

ഈ അവസരത്തില്‍ അജു വര്‍ഗീസിനോടുള്ള നന്ദി പറയുകയാണ്. അദ്ദേഹം ഈ സിനിമയില്‍ അഭിനയിച്ചിരുന്നെങ്കില്‍ ഞാന്‍ അദ്ദേഹത്തിന്റെ പേര് പറയില്ലായിരുന്നു. മറച്ച് ഒരു ഗായകനാണ് താനെന്ന് അജു ഈ സിനിമയിലൂടെ തെളിയിച്ചു. പുതിയൊരു ഗായകനെ നമുക്ക് കിട്ടി,’ സൈജു പറയുന്നു.

നോ പറയാന്‍ പറ്റാതെ പെട്ടുപോയി, അതിന് അനുഭവിച്ചു, ഇപ്പോള്‍ ബ്ലാങ്ക് ആണ്: ഷാജി കൈലാസ്

ഭരതനാട്യത്തില്‍ ടൈറ്റില്‍ കഥാപാത്രമായി എത്തിയത് നടന്‍ സായികുമാറായിരുന്നു. ശക്തമായ ഒരു കഥാപാത്രത്തെയാണ് സായി കുമാര്‍ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

കലാരഞ്ജിനി, ശ്രുതി സുരേഷ്, ദിവ്യ എം. നായര്‍, ശ്രീജ രവി, അഭിരാം രാധാകൃഷ്ണന്‍ ,നന്ദു പൊതുവാള്‍,സോഹന്‍ സീനുലാല്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

Content Highlight: Saiju Kurup about Bharathanatyam Movie response

Exit mobile version