പ്രേമലുവിന് ശേഷം നസ്‌ലെന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ആലപ്പുഴ ജിംഖാന. തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തികച്ചും വ്യത്യസ്തമായ ഒരു ഗെറ്റപ്പിലാണ് നസ്‌ലെന്‍ എത്തുന്നത്.
അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ നസ്‌ലെന്റെ ലുക്കും വൈറലായിരുന്നു. ആലപ്പുഴ ജിംഖാനെയെ കുറിച്ചും ഖാലിദ് റഹ്‌മാനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ നസ്‌ലെന്‍.
രാജുവേട്ടന്‍ എന്റെ പേര് പറഞ്ഞപ്പോള്‍ അഭിമാനം തോന്നി; അത് ഞാന്‍ സ്വപ്നം കണ്ടതിലും അപ്പുറം: നസ്‌ലെന്‍
ഖാലിദ് റഹ്‌മാന്റെ ഒരു സിനിമയില്‍ അഭിനയിക്കാന്‍ ഏറെ ആഗ്രഹിച്ചിരുന്ന ഒരാളായിരുന്നു താനെന്നും അത് എത്ര ചെറിയ റോളാണെങ്കിലും താന്‍ ചെയ്യുമായിരുന്നെന്നും നസ്‌ലെന്‍ പറയുന്നു.
പുള്ളി സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു വേഷം ചെയ്യാന്‍ അവസരം കിട്ടിയപ്പോള്‍ വലിയ സന്തോഷമായിരുന്നു. അദ്ദേഹത്തിന്റെ ഒരു ജേര്‍ണി ഉണ്ടല്ലോ. ഇപ്പോഴും ഭയങ്കര ക്ലോസ് ടു ആയി നില്‍ക്കുന്ന ആളാണ് അദ്ദേഹം,’ നസ്‌ലെന്‍ പറഞ്ഞു.
ഫൈറ്റൊന്നും ഇതുവരെ ചെയ്തിട്ടില്ല, ജിംഖാനയില്‍ ഫൈറ്റ് പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് ഒരു കൈ നോക്കാമെന്നായിരുന്നു നസ്‌ലെന്റെ മറുപടി.
‘ആലപ്പുഴ ജിംഖാന’യില്‍ നസ്ലനൊപ്പം ഗണപതി, ലുക്ക്മാന്‍ അവറാന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബോക്‌സിംഗ് പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.
ഖാലിദ് റഹ്‌മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിനായ് സംഭാഷണങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്.
Content highlight: Actor Naslen about Khalid rahman