മലയാള സിനിമയില്‍ സംവിധായകനായും നിര്‍മാതാവായുമൊക്കെ ഒരു കാലത്ത് സജീവമായ വ്യക്തിയായിരുന്നു ആലപ്പി അഷ്‌റഫ്. നസീര്‍ മുതല്‍ മോഹന്‍ലാല്‍ മമ്മൂട്ടി തുടങ്ങി നിരവധി താരങ്ങളെ വെച്ച് അദ്ദേഹം സിനിമ സംവിധാനം ചെയ്തിട്ടുണ്ട്
താന്‍ ആദ്യമായി സംവിധാനം ചെയ്ത ഒരു മാടപ്രാവിന്റെ കഥ എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. നസീര്‍,സീമ, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രമായിരുന്നു ഒരു മാടപ്രാവിന്റെ കഥ.
ചിത്രത്തിനായി താരങ്ങള്‍ വാങ്ങിയ പ്രതിഫലവും സിനിമയിലെ പ്രധാന രംഗങ്ങള്‍ എടുത്ത ശേഷം മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്ന് ഒഴിവായതിനെ കുറിച്ചുമൊക്കെയാണ് ആലപ്പി അഷ്‌റഫ് സംസാരിക്കുന്നത്.
ഒരു മാടപ്രാവിന്റെ കഥ എന്ന ചിത്രത്തില്‍ നസീറായിരുന്നു നായകന്‍. അന്ന് അദ്ദേഹം ഒരു സിനിമയ്ക്കായി വാങ്ങിയിരുന്നത് 75000 രൂപയായിരുന്നു. അത് ഒരു ലക്ഷമായി ഉയര്‍ത്തിയ സമയത്താണ് ഞങ്ങള്‍ ഈ സിനിമ എടുക്കുന്നത്.
ആ ഡയലോഗിന്റെ ക്രെഡിറ്റ് മുഴുവന്‍ പ്രിയദര്‍ശനുള്ളതാണ്: ജഗദീഷ്
അന്നത്തെ ഒരു ലക്ഷം എന്ന് പറഞ്ഞാല്‍ ഇന്നത്തെ അഞ്ച് കോടി രൂപയ്ക്ക് തുല്യമാണ്. അങ്ങനെ ഒരു ലക്ഷം രൂപ സംഘടിപ്പിച്ച് ഞങ്ങള്‍ നസീറിനെ കാണാന്‍ പോയി.
അദ്ദേഹം ഡേറ്റ് തന്നു. നടി സീമയെ ആയിരുന്ന നായികയായി തീരുമാനിച്ചത്. സീമയ്ക്ക് അന്ന് 35000 രൂപയാണ് പ്രതിഫലം. അതിന് ശേഷമാണ് മമ്മൂട്ടിയേയും മോഹന്‍ലാലിനേയും കാണുന്നത്.
നസീറും സീമയും ഭാര്യാഭര്‍ത്താക്കന്മാരായിട്ടാണ് അഭിനയിക്കുന്നത്. ഒരു പ്രത്യേക സാഹചര്യത്തില്‍ ഇവര്‍ വേര്‍പിരിയുകയാണ്. അവിടെ, സീമയെ നിരന്തരം ശല്യപ്പെടുത്തുന്ന കഥാപാത്രമായിരുന്നു മോഹന്‍ലാലിന്റേത്.
ആരെയും വേദനിപ്പിക്കാൻ വേണ്ടിയല്ല, അവളുടെ സ്വഭാവം ഇനി മാറ്റാനാവില്ല: നസ്‌ലെൻ
ഇക്കാര്യം നസീറിന്റെ കഥാപാത്രം അറിയുന്നതും മോഹന്‍ലാലുമായുള്ള ഏറ്റുമുട്ടലുമൊക്കെയായിരുന്നു പ്രമേയം.
മോഹന്‍ലാല്‍ രണ്ട് ദിവസം ചിത്രീകരണത്തിന് വന്നു. അങ്ങനെ മോഹന്‍ലാലും നസീറും തമ്മിലുള്ള സംഘട്ടനരംഗങ്ങള്‍ ചിത്രീകരിച്ചു. ഇരുവര്‍ക്കും അന്ന് ഡ്യൂപ്പുണ്ട്. എന്നാല്‍, മോഹന്‍ലാലിന്റെ ഡ്യൂപ്പിനുള്ള വസ്ത്രം അന്നത്തെ കോസ്റ്റ്യൂമര്‍ തയ്യാറാക്കിയില്ലായിരുന്നു.
ആ നടന്‍ ആരെന്നറിയാന്‍ ഗൂഗിള്‍ ചെയ്തു നോക്കി; മമ്മൂട്ടി സാറിന്റെ പേരാണ് വന്നത്: വെങ്കി അട്ലൂരി
അവസാനം നസീറിന്റെ ഡേറ്റ് കഴിയാറായതോടെ കാര്യം നടക്കില്ലെന്ന് മനസ്സിലായി. ഇതോടെ, ആ കഥാപാത്രത്തെ ഒഴിവാക്കുന്നതിനെക്കുറിച്ച് ലാലിനോട് സംസാരിച്ചു. അദ്ദേഹത്തിനും അതേ അഭിപ്രായമായിരുന്നു,’ ആലപ്പി അഷ്‌റഫ് പറയുന്നു.
Content Highlight: Alleppey Ashraf about Nazir Mohanlal Mammootty Movie and remmunaration