മലയാളം ആയതുകൊണ്ട് വിലകുറഞ്ഞ പരിപാടിയൊന്നുമല്ല, ലോകത്ത് കിട്ടാവുന്ന ഏറ്റവും പുതിയ ടെക്‌നോളജി തന്നെയാണ് ഉപയോഗിച്ചത്: പൃഥ്വി

/

മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബാറോസ് തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഡിസംബര്‍ 25 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

ബാറോസില്‍ ആദ്യം ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് നടന്‍ പൃഥ്വിരാജായിരുന്നു. എന്നാല്‍ ഡേറ്റ് ക്ലാഷുകള്‍ വന്നതോടെ പൃഥ്വിക്ക് സിനിമയില്‍ നിന്ന് പിന്മാറേണ്ടി വന്നു.

പിന്മാറിയ സിനിമകളെ ഓര്‍ത്ത് പിന്നീട് വിഷമം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് പൃഥ്വി. ഒപ്പം ഒരു സിനിമയില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ അവിടെ നിന്നും തനിക്ക് പഠിക്കാന്‍ പറ്റുന്ന കാര്യങ്ങളെ കുറിച്ചും പൃഥ്വി പറയുന്നു.

എന്തെങ്കിലും കാരണം കൊണ്ട് പിന്മാറേണ്ടി വന്ന സിനിമകളുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നും മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസില്‍ നിന്ന് പിന്മാറേണ്ടി വന്നതില്‍ തീര്‍ച്ചയായും വിഷമമുണ്ടെന്നുമായിരുന്നു പൃഥ്വി പറഞ്ഞത്.

ആ ഒരൊറ്റ കാര്യം കൊണ്ട് തന്നെ ബേസിലാണ് ആദ്യം സംവിധായകന്‍ ആകുകയെന്ന് ഞങ്ങള്‍ പറയുമായിരുന്നു: ദീപക് പറമ്പോല്‍

‘ ബറോസ് പ്ലാന്‍ ചെയ്ത സമയത്ത് ഷൂട്ട് നടക്കാതെ പോവുകയും പിന്നീട് രണ്ടാമത് ഷൂട്ട് തുടങ്ങിയപ്പോള്‍ എനിക്ക് ആടുജീവിതത്തിന്റെ ഷൂട്ടിനായി പോകേണ്ടി വരികയും ചെയ്തു. അങ്ങനെ നഷ്ടപ്പെട്ടുപോയ പടമാണ്.

അല്ലെങ്കില്‍ ഐ ലവ് ടു ബി പാര്‍ട്ട് ഓഫ് ദാറ്റ് ഫിലിം. ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുള്ള ഒരു അവസരമായിരുന്നു ആ സിനിമ.

ഞാന്‍ ആ ഒരാഴ്ച അവിടെ നിന്ന സമയത്ത് എന്റെ മുഴുവന്‍ ഫ്രീ ടൈമും ഞാന്‍ ചിലവഴിച്ചത് എനിക്ക് സ്വന്തമായി ഒരു ത്രി ഡി സിനിമ എടുക്കാന്‍ എന്തൊക്കെ പഠിക്കണം എന്നതായിരുന്നു.

ഞാന്‍ ഫുള്‍ ടൈം ആ ത്രിഡി സ്റ്റേഷനിലായിരുന്നു. ഇന്ന് ലോകത്ത് അവൈല്യബിള്‍ ആയ ഏറ്റവും പുതിയ ടെക്‌നോളജി തന്നെയാണ് ബറോസിനായി ഉപയോഗിച്ചത്. അല്ലാതെ മലയാളം ആയതുകൊണ്ട് ഒരു വിലകുറഞ്ഞ സാധനമൊന്നുമല്ല.

മമ്മൂട്ടിയും മോഹന്‍ലാലും അല്ലാത്ത ബാക്കി എല്ലാ ആക്ടേഴ്‌സിനും ആ കടമ്പ കടക്കേണ്ടതായുണ്ട്: ഐശ്വര്യ ലക്ഷ്മി

സന്തോഷ് ചേട്ടന്‍, ജിജോ സാര്‍, ലാലേട്ടന്‍, ഒരു ഫിലിം സ്റ്റുഡന്റിന് കിട്ടാവുന്ന ഏറ്റവും നല്ല അവസരമായിരുന്നു അത്. ഒരു പത്ത് മുപ്പത് ദിവസം അവിടെ നില്‍ക്കാന്‍ പറ്റിയിരുന്നെങ്കില്‍ പൊളിച്ചേനെ എന്ന് തോന്നിയിരുന്നു,’ പൃഥ്വി പറയുന്നു.

Content Highlight: Actor Prithviraj about Barroz Movie

Exit mobile version