ആ ഒരൊറ്റ കാര്യം കൊണ്ട് തന്നെ ബേസിലാണ് ആദ്യം സംവിധായകന്‍ ആകുകയെന്ന് ഞങ്ങള്‍ പറയുമായിരുന്നു: ദീപക് പറമ്പോല്‍

/

ബേസില്‍ ജോസഫ്-നസ്രിയ നസീം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന സൂക്ഷ്മദര്‍ശനി റിലീസിനൊരുങ്ങുകയാണ്.

ദീപക് പറമ്പോല്‍, സിദ്ധാര്‍ത്ഥ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ എത്തുന്നുണ്ട്.

ബേസില്‍ ജോസഫ് എന്ന നടനെ കുറിച്ചും സംവിധായകനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ ദീപക് പറമ്പോല്‍.

വളരെ ഹാര്‍ഡ്‌വര്‍ക്കിങ് ആയ ആളാണ് ബേസിലെന്നും തങ്ങളുടെ കൂട്ടത്തില്‍ നിന്ന് ആദ്യം സംവിധായകനാകുക ബേസിലാകുമെന്ന് ഉറപ്പായിരുന്നെന്ന് ദീപക് പറയുന്നു.

മമ്മൂട്ടിയും മോഹന്‍ലാലും അല്ലാത്ത ബാക്കി എല്ലാ ആക്ടേഴ്‌സിനും ആ കടമ്പ കടക്കേണ്ടതായുണ്ട്: ഐശ്വര്യ ലക്ഷ്മി

തിര സിനിമയുടെ ഷൂട്ടിങ് വേളയില്‍ ബേസില്‍ അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ചും ദീപക് സംസാരിക്കുന്നുണ്ട്.

‘ തിരയിലാണ് ബേസില്‍ ആദ്യമായി അസി. ഡയറക്ടര്‍ ആയി ജോലി ചെയ്യുന്നത്. നമ്മള്‍ ബെല്‍ഗാമില്‍ ഷൂട്ട് ചെയ്യുന്ന സമയമാണ്. അവിടെ ക്യാമറ വെച്ചുകഴിഞ്ഞാല്‍ ചുറ്റും ആള്‍ക്കാരാണ്.

ഈ ആള്‍ക്കാരെ മാറ്റുക എന്നത് അസിസ്റ്റന്റുമാരുടെ പണിയാണ്. അതൊരു ഭീകരപണിയുമാണ്. ഇവന്‍ കഷ്ടപ്പെടുന്നത് കണ്ടിട്ട് നമുക്ക് തന്ന വിഷമമാകുകയാണ്.

സിനിമകളില്‍ സ്ത്രീകളെ കാണുന്നില്ലെന്ന പരാതി സൂക്ഷ്മദര്‍ശിനിയോടെ തീരും: നസ്രിയ

ഓടി നടക്കണം. ഇവന്‍ ക്ലാപ്പ് ബോര്‍ഡും പിടിച്ച് ഓടിനടന്ന് പണിയെടുക്കുകയാണ്. അന്ന് തന്നെ ഞാനും റോബിയുമൊക്കെ സംസാരിക്കുമ്പോള്‍ പറയുമായിരുന്നു ഇവനായിരിക്കും ഫസ്റ്റ് പടം ചെയ്യുക എന്ന്.

അവരുടെ കൂട്ടത്തില്‍ ഗണേഷ് ഉണ്ടായിരുന്നു അഭിനവ് ഉണ്ടായിരുന്നു. ഇവരൊക്കെ പിന്നീട് പടം ചെയ്തു. പക്ഷേ ആദ്യം പടം ചെയ്തത് ബേസില്‍ തന്നെയായിരുന്നു.

അവന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ഒരു ആക്ടറായും അവന്‍ എസ്റ്റബ്ലിഷ് ചെയ്യപ്പെട്ടു. ഒരുപാട് സിനിമകള്‍ സക്‌സസ് ആകുന്നുണ്ട്. ഓരോ ക്യാരക്ടേഴ്‌സും പഠിച്ച് ചെയ്യുകയാണ്. വളരെ ഹാര്‍ഡ് വര്‍ക്കിങ് ആണ്,’ ദീപക് പറയുന്നു.

Content Highlight: Deepak Pamabol about Basil Joseph

Exit mobile version