സിനിമയില്‍ എത്തിയിട്ട് 29 വര്‍ഷം ആയെങ്കിലും കരിയറിലെ ബെസ്റ്റ് എന്ന് പറയാന്‍ കഴിയുന്ന ഒരു കഥാപാത്രത്തിനായി കാത്തിരിക്കുകയാണ് നടന്‍ ഷാജു ശ്രീധര്‍.
നജീം കോയയുടെ സംവിധാനത്തില്‍ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍ സ്ട്രീമിങ് തുടരുന്ന 1000 ബേബീസ് എന്ന വെബ് സീരീസില്‍ വിനോദ് എന്ന പൊലീസ് ഓഫീസറായിട്ടായിരുന്നു ഷാജു എത്തിയത്.
ഒരു നടന്‍ എന്ന നിലയില്‍ തനിക്ക് പെര്‍ഫോം ചെയ്യാന്‍ സ്‌പേസ് കിട്ടിയ സിനിമകള്‍ വളരെ കുറവാണെന്ന് ഷാജു ശ്രീധര്‍ മുന്‍പ് പറഞ്ഞിരുന്നു. തിരക്കുള്ള ഒരു നടനാകുക എന്നതാണ് തന്റെ സ്വപ്‌നമെന്നും അദ്ദേഹം പറയുന്നു.
നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും കരിയറിലെ ബെസ്റ്റ് എന്ന് പറയാന്‍ കഴിയുന്ന ക്യാരക്ടറിനായി കാത്തിരിക്കുകയാണെന്നും ഷാജു പറയുന്നുണ്ട്.
ഒരുകാലത്ത് സിനിമയില്‍ അവസരം കിട്ടുകയെന്ന് പറയുന്നതൊക്കെ വലിയ വെല്ലുവിളിയായിരുന്നെന്നും വലിയ യാതനകള്‍ അക്കാലത്ത് അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറയുന്നു.
ഒരു സിനിമയുടെ ഭാഗമായി ഏതെങ്കിലും ഹോട്ടലില്‍ താമസിക്കുമ്പോള്‍ ചിക്കന്‍ കറി മാറി മുട്ടക്കറിയായാല്‍ ആ സിനിമയ്ക്ക് ഫുള്‍ സ്റ്റോപ്പ് ഇടാന്‍ സമയമായെന്ന് മനസിലാകുമായിരുന്നെന്നും ഷാജു പറയുന്നു.
‘ചിക്കന്‍കറി, ചപ്പാത്തി പിന്നെ ചെറുപയറും കഞ്ഞിയുമാണല്ലോ സിനിമയുടെ മെയിന്‍ സാധനം. അന്നത്തെ കാലത്ത് ചില സമയങ്ങളില്‍ ചിക്കന്‍കറി മാറി മുട്ടക്കറി വരും. അപ്പോള്‍ ഞങ്ങള്‍ അന്ന് പാക്ക് ചെയ്‌തോളണം.
ആ സിനിമ നില്‍ക്കാന്‍ പോകുന്നതിന്റെ ആദ്യത്തെ ലക്ഷണം മുട്ടക്കറിയാണ്. നമ്മുടെ ബാഗ് പാക്ക് ചെയ്യാന്‍ സമയമായോ എന്നൊരു സംശയം എന്ന് ഞാന്‍ പറയും.
അല്ലെങ്കില്‍ ഹോട്ടുലുകാര്‍ പിടിച്ചുവെക്കും. അങ്ങനെ എത്രയെത്ര സിനിമകള്‍ ഉണ്ടായിട്ടുണ്ട്. അവര്‍ പിടിച്ചുവെക്കുന്നതിന്റെ മുന്‍പേ നമ്മള്‍ രക്ഷപ്പെട്ടു പോകും. പിന്നെ നമ്മളെ കണ്ടാല്‍ പിടിച്ചുവെക്കാന്‍ തോന്നില്ലല്ലോ.
കങ്കുവയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് റിലയന്‍സ് എന്റര്‍ടൈന്മെന്റ്‌സ്
അത്യാവശ്യം തണ്ടും തടിയുമുള്ളവരാണെങ്കില്‍ പിടിച്ചുവെക്കും. എത്രോയ പേരെ അങ്ങനെ പൂട്ടിയിട്ട അനുഭവങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. എത്രയോ ദിവസം ആ ഹോട്ടലില്‍ താമസിച്ച് ഭക്ഷണം കഴിച്ചിട്ടുണ്ടാകുമല്ലോ. അവിടെ പൈസ കൊടുക്കാന്‍ ഉണ്ടാവില്ല. ഇന്ന് പക്ഷേ അതൊക്കെ മാറി,’ ഷാജു പറയുന്നു.
Content Highlight: Actor Shaju Sreedhar about the struggles he faced on Movies