പാന്‍മസാല പരസ്യത്തിന് പകരം ഹെല്‍ത്ത് പ്രൊഡക്ടായ കോണ്ടം തിരഞ്ഞെടുത്തു; കാര്‍ത്തിക് ആര്യനെ കുറിച്ച് വിദ്യാ ബാലന്‍

/

ബോളിവുഡില്‍ ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടനാണ് കാര്‍ത്തിക് ആര്യന്‍. ഭൂല്‍ഭുലയ്യ 3യാണ് കാര്‍ത്തിക് ആര്യന്റെ ഏറ്റവും പുതിയ ചിത്രം.

സിനിമയുടെ പ്രൊമോഷന്‍ വേദിയില്‍ കാര്‍ത്തിക് ആര്യന്‍ പറഞ്ഞ ഒരു കാര്യവും അതിന് വിദ്യാ ബാലന്‍ നല്‍കിയ മറുപടിയുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

പാന്‍മസാല പരസ്യത്തിനായി ഒരു കമ്പനി തന്നെ സമീപിച്ചതിനെ കുറിച്ചും ആ ഓഫര്‍ താന്‍ നിരസിച്ചതിനെ കുറിച്ചുമായിരുന്നു കാര്‍ത്തിക് പറഞ്ഞത്.

ജോസഫിന് മുമ്പ് മമ്മൂക്കയെ വെച്ച് ഒരു പ്രണയകഥ ഞാൻ പ്ലാൻ ചെയ്തിരുന്നു: ജോജു ജോർജ്

പാന്‍മസാല പരസ്യങ്ങളില്‍ താന്‍ അഭിനയിക്കില്ലെന്ന് താരം നേരത്തെയും പറഞ്ഞിരുന്നു. ഇതേ കുറിച്ചുള്ള ചോദ്യത്തിന് കാര്‍ത്തിക് മറുപടി പറഞ്ഞതോടെ പാന്‍ മസാല പരസ്യത്തിന് പകരം ഗര്‍ഭനിരോധന ഉറയുടെ പരസ്യത്തിലാണ് കാര്‍ത്തിക് അഭിനയിച്ചതെന്ന് വിദ്യാ ബാലന്‍ പറയുകയായിരുന്നു.

അക്കാര്യത്തില്‍ കാര്‍ത്തികിനെ താന്‍ അഭിനന്ദിക്കുന്നെന്നും വിദ്യ പറഞ്ഞു. ‘എനിക്ക് വന്ന പാന്‍മസാല പരസ്യങ്ങളുടെ എല്ലാ ഓഫറുകളും ഞാന്‍ നിരസിച്ചിട്ടുണ്ട്. അത് നമ്മുടെ ആരോഗ്യത്തിന് ഹാനികരമായതിനാലാണ് ആ ഓഫര്‍ നിരസിച്ചത്.

എനിക്ക് വലിയ പ്രതിഫലം തരാന്‍ അവര്‍ തയ്യാറായിരുന്നെങ്കിലും എനിക്ക് അതിനോട് താത്പര്യമുണ്ടായിരുന്നില്ല. അത്തരമൊരു പരസ്യം ചെയ്ത് പ്രതിഫലം വാങ്ങേണ്ടെന്ന് എനിക്ക് തോന്നി,’ കാര്‍ത്തിക് ആര്യന്‍ പറഞ്ഞു.

ഇതോടെ പാന്‍മസാലയുടെ പരസ്യവും കോണ്ടത്തിന്റെ പരസ്യവും തമ്മിലായിരുന്നു മത്സരമെന്ന് വിദ്യാ ബാലന്‍ പറയുകയായിരുന്നു.

ഇതുവരെ പറയാത്ത രീതിയിലുള്ള കഥയായിരുന്നു ആ ചിത്രത്തിന്റേത്: പൃഥ്വിരാജ്

കാര്‍ത്തിക് പാന്‍മസാലയ്ക്ക് പിന്തുണ നല്‍കുന്നതിന് പകരം ഒരു ഹെല്‍ത്ത് പ്രോഡക്റ്റായ കോണ്ടം തിരഞ്ഞെടുത്തുവെന്നും സുരക്ഷയാണ് പ്രധാനമെന്നും വിദ്യാ ബാലന്‍ പറഞ്ഞതോടെ ചിരി അടക്കാന്‍ പാടുപെടുകയായിരുന്നു കാര്‍ത്തിക്.

അനീസ് ബസ്മി സംവിധാനം ചെയ്ത ഭൂല്‍ ഭുല്ലയ്യ 3യില്‍ കാര്‍ത്തിക് ആര്യന്‍, തൃപ്തി ദിമ്രി, വിദ്യാ ബാലന്‍, മാധുരി ദീക്ഷിത്ത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: Karthik Aaryan and Vidya Balan Conversation about Advertisement

Exit mobile version