സിംപ്ലിസിറ്റി എന്റെ മേല്‍ ആരോപിക്കുന്നത് എനിക്ക് ഇഷ്ടമല്ല: ഷറഫുദ്ദീന്‍

/

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് ഷറഫുദ്ദീന്‍.

ഓം ശാന്തി ഓശാന, പ്രേമം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത ഷറഫു കരിയറില്‍ വളരെ എളുപ്പത്തില്‍ തന്നെ നായകനായും വില്ലനായുമൊക്കെ തിളങ്ങി.

പൊതുവെ ഷറഫുദ്ദീനെ കുറിച്ച് ആളുകള്‍ പറയാറ് സിംപിളായിട്ടുള്ള മനുഷ്യന്‍ എന്നാണ്. എന്നാല്‍ തന്റെ മേല്‍ സിംപ്ലിസിറ്റി ആരോപിക്കുന്നത് ഇഷ്ടമല്ലെന്ന് പറയുകയാണ് ഷറഫുദ്ദീന്‍.

സിംപ്ലിസിറ്റി എന്നതിന്റെ ഡെഫിനിഷന്‍ എന്താണെന്ന് തനിക്ക് പൂര്‍ണമായി ഇപ്പോഴും മനസിലായിട്ടില്ലെന്നും കോംപ്ലിക്കേറ്റഡ് ആവാതിരിക്കുക എന്നതാണ് സിംപിള്‍ എന്നതുകൊണ്ട് താന്‍ ഉദ്ദേശിക്കുന്നതെന്നും ഷറഫുദ്ദീന്‍ പറഞ്ഞു.

അങ്ങനെ ഒരു കാര്യം ലാലേട്ടന്‍ വീട്ടില്‍ ചെയ്തിട്ടുണ്ടാകില്ല, പക്ഷേ ആ സീനില്‍ രണ്ടുപേരും ഞെട്ടിച്ചു: തരുണ്‍ മൂര്‍ത്തി

എന്റെ മേല്‍ സിംപ്ലിസിറ്റി ആരോപിക്കുന്നത് എനിക്ക് ഇഷ്ടമല്ല. എനിക്ക് ഈയടുത്ത് നടന്‍ വിജയ് സേതുപതി പറഞ്ഞ ഒരു കാര്യം ഭയങ്കര ഇഷ്ടമായി.

പുള്ളി ഭയങ്കര സിംപിളായിട്ടാണ് നടക്കുക എന്നൊക്കെ ആള്‍ക്കാര്‍ ഇങ്ങനെ പറഞ്ഞപ്പോള്‍ പുള്ളി പറഞ്ഞത് എന്റെ ഷര്‍ട്ടിനൊക്കെ നല്ല വിലയുണ്ടെന്നാണ്. ആ ഉത്തരം എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു.

എനിക്ക് എന്താണ് സിംപ്ലിസിറ്റിയുടെ ഒറിജിനല്‍ ഡെഫനിഷന്‍ എന്ന് മനസിലായിട്ടില്ല. എന്തിനെ വെച്ചിട്ടാണ് നിങ്ങള്‍ ഒരാളെ സിംപിളാണ് സിംപ്ലിസിറ്റി എന്നൊക്കെ പറയുന്നതെന്ന് മനസിലായിട്ടില്ല.

‘ഒരു മര്യാദയോടു കൂടി ഞാനും നിങ്ങളുടെ മുന്നില്‍ എത്തുകയാണ്’; 18ാം ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് ടീം എമ്പുരാന്‍

ശരിക്കും പറഞ്ഞാല്‍ കോംപ്ലിക്കേറ്റഡ് ആവാതിരിക്കലല്ലേ സിംപിള്‍ ആവുക എന്നതിന് അര്‍ത്ഥം.

സിംപിള്‍ ആയിക്കുക എന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണെന്നാണ് എനിക്ക് തോന്നുന്നത്. ഒരു കാര്യം ഏറ്റവും സിംപിളായി പറയാനായിരിക്കില്ലേ കൂടുതല്‍ ബുദ്ധിമുട്ട്,’ ഷറഫുദ്ദീന്‍ പറയുന്നു.

Content Highlight: Actor Sharafudheen about Simplicity

 

Exit mobile version