വരത്തന്‍ എന്ന ചിത്രത്തിലേക്ക് അമല്‍ നീരദ് തന്നെ വിളിച്ചപ്പോള്‍ പല തരത്തിലുള്ള ആശങ്കകളായിരുന്നു മനസിലെന്ന് നടന്‍ ഷറഫുദ്ദീന്‍.
അതുവരെ സിനിമ തന്നെയാണോ തന്റെ മേഖല എന്ന് താന്‍ ഉറപ്പിച്ചിരുന്നില്ലെന്നും വലിയ ആത്മവിശ്വാസക്കുറവ് തനിക്ക് ഉണ്ടായിരുന്നെന്നും ഷറഫു പറയുന്നു.
ആളുകളെ ചിരിപ്പിച്ചാല്‍ പോരെ വെറുപ്പിക്കേണ്ടതുണ്ടോ എന്നാണ് കഥാപാത്രത്തെ കുറിച്ച് കേട്ടപ്പോള്‍ തോന്നിയതെന്നും ഷറഫുദ്ദീന്‍ പറയുന്നു.
‘ ഞാന്‍ എന്നോട് തന്നെ പല ചോദ്യങ്ങള്‍ ചോദിക്കുകയായിരുന്നു അപ്പോള്‍. പല രീതിയിലുള്ള കണ്‍ഫ്യൂഷന്‍. അമല്‍നീരദിന്റെ പരിപാടി എന്ന് പറയുമ്പോള്‍ അത് ചെയ്യാതിരിക്കുന്നത് വലിയ മണ്ടത്തരമാണ്.
ഡൊമിനിക്കിലേക്ക് കാസ്റ്റ് ചെയ്തത് മമ്മൂക്ക; മിസിസ് മാധുരി ഏറെക്കുറേ ഞാന്‍ തന്നെ: വിജി വെങ്കിടേഷ്
ഇപ്പോള്‍ നോക്കുമ്പോഴും അത് ചെയ്തില്ലെങ്കില്‍ മണ്ടത്തരമായേനെയെന്ന് ഉറപ്പായും തോന്നും. അങ്ങനെ ഞാന്‍ അത് ചെയ്തു. അത് വര്‍ക്കായി. എന്നില്‍ ഔഷധഗുണം ഉണ്ടെന്ന് എനിക്ക് തോന്നി. എനിക്ക് എന്നില്‍ തന്നെ മതിപ്പ് തോന്നിയത് അപ്പോഴാണ്.
നമ്മുടെയൊക്കെ സര്‍ക്കിളുകളില്‍ ഏതെങ്കിലും ഒരറ്റത്ത് ചിലപ്പോള്‍ അങ്ങനെ ഒരാളുണ്ടാകാം. പബ്ലിക്കായി നമുക്കത് പറയാന്‍ പറ്റില്ല. ആ കഥാപാത്രം ഗെയിം ചേഞ്ചറാകുമെന്നൊന്നും വിചാരിച്ചിരുന്നില്ല.
റേപ്പ് ചെയ്യുക എന്നൊക്കെയുള്ള സംഭവങ്ങള്‍ നമ്മള്‍ കേട്ടിട്ടുണ്ടെന്നല്ലാതെ അതൊന്നും ഫേസ് ചെയ്യേണ്ടി വന്നിട്ടില്ല. ഇത് ഞാന്‍ ചെയ്യുകയാണല്ലോ കാണുകയാണല്ലോ എന്നൊക്കെയുള്ള ആശങ്കയായിരുന്നു മനസില്‍.
അങ്ങനെ പറയേണ്ടിയിരുന്നില്ലെന്ന് ധ്യാനിന് തന്നെ പിന്നീട് തോന്നി: വിനീത് ശ്രീനിവാസന്‍
ഞാന്‍ വിചാരിച്ചതിനേക്കാളും ഒരുപാട് മുകളിലാണ് അതിന്റെ എഫക്ട് വന്നത്. കുട്ടികള്‍ ഒക്കെ എന്റെ മുഖത്ത് നോക്കി നിങ്ങളെ കണ്ടാല്‍ കൊല്ലാന്‍ തോന്നും, വെറുപ്പിച്ചു എന്നൊക്കെ പറഞ്ഞിരുന്നു.
പിന്നെ എന്റെ ഭാര്യയ്ക്ക് എന്റെ അത്ര കണ്‍ഫ്യൂഷനില്ല. അത് പ്രശ്‌നമല്ലേ എന്ന് ഞാന്‍ ഒരു കാര്യത്തെ കുറിച്ച് ചോദിക്കുമ്പോള്‍ അത് പ്രശ്‌നമല്ലല്ലോ അടിപൊളിയല്ലേ എന്നാണ് അവള്‍ ചോദിക്കാറ്.
വരത്തനൊക്കെ പുള്ളിക്കാരിക്ക് വര്‍ക്കാണ്. എന്റെ പടങ്ങള്‍ ഞാന്‍ ഫസ്റ്റ് ഷോ കാണാന്‍ പോകാറില്ല. അവള്‍ പോകാറുണ്ട്. ആര്‍ക്കറിയാമിലെ എന്റെ കഥാപാത്രമാണ് അവള്‍ക്ക് കൂടുതല്‍ ഇഷ്ടം,’ ഷറഫുദ്ദീന്‍ പറയുന്നു.
Content Highlight: Actor Sharafudheen about Varathan movie and Character