പ്രാവിന്‍കൂട് ഷാപ്പ് സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് നടന്‍ സൗബിന്‍ ഷാഹിര്‍. താന്‍ ഏറ്റവും കൂടുതല്‍ സമയമെടുത്ത് ഡബ്ബ് ചെയ്ത ചിത്രമാണ് പ്രാവിന്‍കൂട് ഷാപ്പെന്ന് സൗബിന്‍ പറയുന്നു.
തൃശൂര്‍ഭാഷയില്‍ ഡബ്ബ് ചെയ്യുക എന്നത് അത്ര എളുപ്പമായിരുന്നില്ലെന്നും ഒരു കൊച്ചി പേര് കിടപ്പുള്ളതിനാല്‍ അത് മാറ്റാന്‍ കുറച്ച് കഷ്ടപ്പെട്ടെന്നും സൗബിന്‍ പറയുന്നു.
‘ എന്റെ ഉമ്മാന്റെ വീട് കൊടുങ്ങല്ലൂരാണ്. ആ ഭാഷയുടെ സ്‌റ്റൈല്‍ എനിക്കറിയാം. പക്ഷേ നമ്മള്‍ പഠിച്ചതും വളര്‍ന്നതുമെല്ലാം കൊച്ചിയിലായിരുന്നല്ലോ.
സുഹൃത്തുക്കളൊക്കെ ഇവിടെയായതുകൊണ്ട് കൊച്ചി ഭാഷ കിട്ടി. പക്ഷേ തൃശൂര്‍ഭാഷയിലേക്ക് കയറാന്‍ എളുപ്പമായിരുന്നു. പിന്നെ ഡയരക്ടറും ക്രൂവും എല്ലാം തൃശൂര്‍കാരാണ്.
നിലവില്‍ കൊച്ചി പേരുള്ളതുകൊണ്ട് അത് മാറ്റാന്‍ കഷ്ടപ്പെട്ട് പണിയെടുത്ത് തൃശൂര്‍ഭാഷയില്‍ തന്നെ എത്തി. ഓവര്‍ തൃശൂരല്ല എങ്കിലും ചെറിയൊരു തൃശൂര്‍ഭാഷ പിടിച്ചു.
നമ്മള്‍ ഓവര്‍ പിടിച്ചുകഴിഞ്ഞാല്‍ അത് കാണിക്കാന്‍ വേണ്ടി ചെയ്തതുപോലെയാകുമെന്ന് സംവിധായകന്‍ പറഞ്ഞു. അതുകൊണ്ട് മിനിമല്‍ മതിയെന്ന് പറഞ്ഞു. പിന്നെ ഷാപ്പിലുള്ള ബാക്കിയെല്ലാവരും തൃശൂര്‍കാര്‍ തന്നെയാണ്, ‘ സൗബിന്‍ പറഞ്ഞു.
ചിത്രത്തില്‍ ഭിന്നശേഷിക്കാരനായ കണ്ണന്‍ എന്ന കഥാപാത്രമായി വിസ്മയിപ്പിക്കുന്ന പ്രകടനമാണ് സൗബിന്‍ ഷാഹിര്‍ കാഴ്ചവെച്ചിരിക്കുന്നത്.
Content Highlight: Actor Soubin Shahir about Trichur Slang in Pravinkoodu Shappu