പ്രാവിന്‍കൂട് ഷാപ്പിലെ ഫൈറ്റ് രംഗങ്ങളെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ ശബരീഷ് വര്‍മ. ചിത്രത്തില്‍ തോട്ട ബൈജു എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.
സിനിമയില്‍ രണ്ട് ഫൈറ്റ് രംഗങ്ങളാണ് തനിക്ക് ചെയ്യാനുണ്ടായിരുന്നതെന്നും അതില്‍ ഒന്ന് കൊറിയോഗ്രാഫ്ഡ് ആയിരുന്നില്ലെന്നും കുറച്ച് ബുദ്ധിമുട്ടിയെന്നും ശബരീഷ് പറയുന്നു.
‘ചിത്രത്തില്‍ എനിക്ക് രണ്ട് ഫൈറ്റുണ്ട്. ഒന്ന് ഒരു മൂത്രപ്പുര ഫൈറ്റ്. അത് കൊറിയോഗ്രാഫ്ഡ് ആണ്. അത് എളുപ്പമാണ്. അല്ലാതെ ഒരു ഡെഡ് ബോഡി ഫൈറ്റ് ഉണ്ടായിരുന്നു. അങ്ങനെയുള്ള ഫൈറ്റ് ഭയങ്കര ബുദ്ധിമുട്ടായിരുന്നു.
കാരണം ഉന്തും തള്ളും എല്ലാം ആയിരുന്നല്ലോ. എല്ലാവരും പുതിയ ആളുകളുമാണ്. അവര്‍ ജീവിതത്തില്‍ ആരേയെങ്കിലും തല്ലിയിട്ടുണ്ടോ എന്നറിയില്ല സിനിമയില്‍ ഇതുവരെ ആരും ഫൈറ്റ് ചെയ്തിട്ടില്ല.
അന്‍വര്‍ റഷീദിനെ നായകനാക്കി അമല്‍ നീരദ് പ്ലാന്‍ ചെയ്ത സിനിമയായിരുന്നു അന്‍വര്‍: സൗബിന്‍
കൂടുതലും പിള്ളേരും ആ ചേട്ടന്‍മാരുമൊക്കെയല്ലേ. പിന്നെ അത് അങ്ങനത്തെ ഫൈറ്റുമല്ല. ഉന്തും തള്ളും അവിടേയും ഇവിടേയുമൊക്കെ അടിക്കുകയാണ്.
ആ പയ്യനെയൊക്കെ അടിച്ച് കരണംകുറ്റി പൊട്ടിച്ചിട്ടുണ്ട്. ശരിക്കും അടിക്കുകയല്ലേ, ഞാന്‍ അവന്റെ അടുത്ത് എത്ര സോറി പറഞ്ഞിട്ടുണ്ടെന്നറിയോ.
ചേട്ടന്‍ എല്ലാം കൂടി അവസാനം പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞു. തിരിച്ചും കിട്ടിയിട്ടുണ്ട്. എല്ലാവരും ഡെഡ് ബോഡിയുടെ മേലേക്ക് മറിഞ്ഞു വീഴുകയാണ്.
പട്ടിയെ അഭിനയിക്കാന്‍ വിളിക്കുന്നതുപോലെയാണ് പട്ടി അഭിനയിക്കുകയല്ലല്ലോ പട്ടി കടിക്കും. ഇതും അതുപോലെ തന്നെ ഇടിക്കുന്ന പോലെയല്ല ഇടിക്കുക തന്നെയാണ്.
ട്രെയിലറില്‍ തന്നെ തലയില്‍ കുപ്പി വെച്ച് അടിക്കുന്നത് കാണിക്കുന്നുണ്ട്. എന്റെ തലയില്‍ നാല് കുപ്പി അങ്ങനെ അടിച്ചിട്ടുണ്ട്. എങ്കിലും ഒരു സാധനം എടുത്ത് തലയ്ക്ക് അടിക്കുമ്പോള്‍ ഒരു വേദന ഉണ്ടാകുമല്ലോ. ഇത് പൊട്ടുകയും വേണം.
അവസാനം കുപ്പിയില്ല എന്ന അവസ്ഥയില്‍ ലാസ്റ്റ് ടേക്ക് ഓക്കെ പറഞ്ഞു. ഇത് എത്രയും പെട്ടെന്ന് ശരിയാക്കുക എന്നതായിരുന്നു ടാസ്‌ക്,’ ശബരീഷ് പറയുന്നു.
Content Highlight: Shabareesh Varma about Pravinkoodu Shappu Fight Scenes