മലയാള സിനിമകളിലെ കോമഡികളെ കുറിച്ചും പൊളിറ്റിക്കല്‍ കറക്ടനെസിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ സുരാജ് വെഞ്ഞാറമൂട്.
തമാശയുടെ കാര്യത്തില്‍ പൊളിറ്റിക്കല്‍ കറക്ട്‌നെസ് എന്ന വാചകം ശക്തമാണെന്ന് സുരാജ് പറയുന്നു.
ഒരു വ്യക്തിയ്‌ക്കോ ഒരു കൂട്ടം ആളുകള്‍ക്കോ മാനസിക പ്രയാസം സൃഷ്ടിക്കുന്ന പ്രയോഗങ്ങള്‍ അതെത്ര വലിയ ചിരിയുണ്ടാക്കുമെങ്കിലും ഒഴിവാക്കണമെന്ന് കാലം നമ്മളെ പഠിപ്പിച്ചിരിക്കുകയാണെന്നും സുരാജ് പറയുന്നു.
സിറ്റുവേഷണല്‍ കോമഡികളാണ് ഇന്ന് സിനിമയില്‍ വിജയിക്കുന്നതെന്നും കഥയില്‍ നിന്ന് മാറിനിന്ന് തമാശയ്ക്ക് വേണ്ടി എഴുതിച്ചേര്‍ക്കുന്ന സീനുകള്‍ പലതും ശ്രദ്ധിക്കപ്പെടാതെ പോകുകയാണെന്നും സുരാജ് പറയുന്നു.
സിറ്റുവേഷണല്‍ കോമഡികളാണ് സിനിമയില്‍ വിജയിക്കുന്നതില്‍ അധികവും. കഥയില്‍ നിന്ന് മാറിനിന്ന് തമാശയ്ക്ക് വേണ്ടി എഴുതിച്ചേര്‍ക്കുന്ന സീനുകള്‍ പലതും ശ്രദ്ധിക്കപ്പെടാതെ പോകുന്നു.
ദൃശ്യം 3 യെ കുറിച്ച് ജീത്തുസാറിനോട് സംസാരിച്ചിരുന്നു; സഹദേവനെ കുറിച്ച് പറഞ്ഞത് ഇതാണ്: ഷാജോണ്‍
തമാശയുടെ കാര്യത്തിലും പൊളിറ്റിക്കല്‍ കറക്ട്‌നെസ് എന്ന വാചകം ശക്തമാണ്. ഒരു വ്യക്തിയ്‌ക്കോ ഒരു കൂട്ടം ആളുകള്‍ക്കോ മാനസിക പ്രയാസം സൃഷ്ടിക്കുന്ന പ്രയോഗങ്ങള്‍ അതെത്ര വലിയ ചിരിയുണ്ടാക്കുമെങ്കിലും ഒഴിവാക്കണമെന്ന് കാലം നമ്മളെ പഠിപ്പിക്കുന്നു.
രണ്ടര മണിക്കൂര്‍ സിനിമ നല്‍കുന്ന ചിരികളേക്കാള്‍ വലിയ തമാശകള്‍ ഇന്ന് മൊബൈല്‍ ഫോണിലെത്തുന്ന ട്രോളുകള്‍ക്ക് നല്‍കാന്‍ കഴിയുന്നുണ്ട്. ഇതെല്ലാം പടച്ചുവിടുന്നവരുടെ നര്‍മബോധത്തെ നമിക്കാതെ വയ്യ,’ സുരാജ് പറയുന്നു.
Content Highlight: Actor Suraj Venjaramood about Political Correctness and Comedy