അഭിനയിച്ച സിനിമകളില്‍ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം…: ദിലീഷ് പോത്തന്‍

/

അഭിനേതാവായും സംവിധായകനായും നിര്‍മാതാവായും മലയാള സിനിമയുടെ ലൈം ലൈറ്റില്‍ നിറഞ്ഞു നില്‍ക്കുകയാണ് ദിലീഷ് പോത്തന്‍.

റൈഫിള്‍ ക്ലബ്ബിലെ സെക്രട്ടറി അവറാനായി വന്ന് ഈ വര്‍ഷത്തെ ഏറ്റവും ഒടുവിലത്തെ ഹിറ്റ് ചിത്രത്തില്‍ ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ദിലീഷിനായി.

ഈ വര്‍ഷത്തെ ഏറ്റവും വലിയ സാമ്പത്തിക വിജയം നേടിയ പ്രേമലു എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാള്‍ കൂടിയാണ് ദിലീഷ്.

വിവാഹം കഴിഞ്ഞാലും രണ്ട് വ്യക്തികള്‍ തന്നെയാണ്; ഒരാളുടെ സ്വഭാവത്തെ മാറ്റിക്കളയാന്‍ ഉള്ളതാണോ വിവാഹം?: നസ്രിയ

2021 ലാണ് ദിലീഷ് പോത്തന്റെ സംവിധാനത്തില്‍ ജോജി പുറത്തിറങ്ങിയത്. അഭിനയത്തിന്റെ തിരക്കുകൊണ്ട് സംവിധാനത്തിന് ഇടവേള കൊടുത്തിരിക്കുകയാണോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ദിലീഷ്.

ഒപ്പം താന്‍ ഇതുവരെ അഭിനയിച്ച സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളെ കുറിച്ചും ദിലീഷ് പോത്തന്‍ സംസാരിക്കുന്നുണ്ട്.

‘ അടുത്ത സിനിമയുടെ ആലോചന നടക്കുന്നുണ്ടെന്നതാണ് സത്യം. ഒരു സിനിമ കഴിയുമ്പോള്‍ തന്നെ അടുത്ത സിനിമയെ കുറിച്ച് ഞാന്‍ ആലോചിച്ചു തുടങ്ങും.

നിലവില്‍ മൂന്ന് കഥകളില്‍ വര്‍ക്ക് ചെയ്യുന്നുണ്ട്. അതില്‍ ഏതെങ്കിലും ഒന്ന് വൈകാതെ സിനിമയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അഭിനയത്തിനായി സംവിധാനം മാറ്റിവെക്കാറില്ല. വളരെ എക്‌സൈറ്റ്‌മെന്റ് തോന്നിക്കുന്ന ഐഡിയ കിട്ടി അതിന്റെ എഴുത്ത് ഒരു ഘട്ടം പൂര്‍ത്തിയായി കഴിഞ്ഞാല്‍ അഭിനയത്തില്‍ നിന്നെല്ലാം ഇടവേളയെടുത്ത് ആ സിനിമ ചെയ്യുന്നതാണ് രീതി.

നിലവില്‍ ഇത് അത്തരത്തിലൊരു സമയമാണ്. അടുത്തത് റിയലിസത്തില്‍ നിന്ന് വിട്ട് അല്‍പം സിനിമാറ്റിക് ആയൊരു വര്‍ക്ക് ചെയ്യാനാണ് ശ്രമിക്കുന്നത്. അപ്പോഴും എന്റേതായൊരു ലോകം ആ സിനിമയില്‍ ഉണ്ടാകും,’ ദിലീഷ് പറയുന്നു.

പൊളിറ്റിക്കല്‍ കറക്ട്‌നെസ് എന്ന വാചകം ശക്തമാണ്; എത്ര ചിരിയുണ്ടാക്കുമെന്ന് പറഞ്ഞാലും അത്തരം തമാശകള്‍ ഒഴിവാക്കണം: സുരാജ്

അഭിനയിച്ച കഥാപാത്രങ്ങളില്‍ പ്രിയപ്പെട്ടവ തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ഏത് തിരഞ്ഞെടുക്കമെന്ന ചോദ്യത്തിനും ദിലീഷ് മറുപടി നല്‍കി.

‘ റൈഫിള്‍ ക്ലബ്ബ്, ഒ. ബേബി, രക്ഷാധികാരി ബൈജു, ഈ മ യൗ, ജോസഫ്, മഹേഷിന്റെ പ്രതികാരം, ഭീഷ്മപര്‍വം, മാലിക്, വരത്തന്‍ എന്നിവയിലെ കഥാപാത്രങ്ങളാണ് ഒരുപാട് അഭിപ്രായങ്ങള്‍ കിട്ടിയവ.

പിന്നെ അഭിനേതാവായി മറ്റ് സംവിധായകരുടെ സിനിമകളില്‍ വര്‍ക്ക് ചെയ്യുന്നത് ഒരു സംവിധായകനെന്ന നിലയില്‍ ഗുണം ചെയ്യുന്നുണ്ട്, ദിലീഷ് പോത്തന്‍ പറഞ്ഞു.

Content Highlight: Dileesh Pothan about his Characters and Up comig Movies

Exit mobile version