മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്ത ചിത്രമായിരുന്നു ഫഹദ് ഫാസിലിനെ നായകനാക്കി ജീത്തു മാധവന് സംവിധാനം ചെയ്ത ആവേശം. സിനിമയും രംഗണ്ണന്‍ എന്ന കഥാപാത്രവും ഉണ്ടാക്കിയ ആവേശം ഇന്നും കെട്ടടങ്ങിയിട്ടില്ല. രംഗണ്ണന്‍ ഫാന്‍സാണ് എല്ലായിടത്തും. എടാ മോനെ എന്ന ഡയലോഗും ഹാപ്പിയല്ലേ എന്ന ഡയലോഗും തലങ്ങും വിലങ്ങും എടുത്ത് ആഘോഷിക്കുകയാണ് ആരാധകര്‍.
സിനിമ റിലീസായ ശേഷം സോഷ്യല്‍ മീഡിയയിലെ റീല്‍സുകളും വീഡിയോകളും ഭരിച്ചിരുന്നത് രംഗണ്ണന്നായിരുന്നു. ഫഹദ് ഫാസിലിന്റെ രണ്ട് ഫാന്‍സിനെ കുറിച്ച് സംസാരിക്കുകയാണ് ടൊവിനോ.
ജപ്പാനില്‍ ടൂറിന് പോയപ്പോഴുണ്ടായ അനുഭവമാണ് ടൊവിനോ പങ്കുവെക്കുന്നത്. തന്റെ മക്കള്‍ രംഗണ്ണന്റെ വലിയ ഫാന്‍സ് ആയിരുന്നെന്നാണ് ടൊവിനോ പറയുന്നത്. അവരുടെ നിര്‍ബന്ധം കാരണം താന്‍ ഫഹദിനെ അവിടെ നിന്ന് വീഡിയോ കോള്‍ ചെയ്‌തെന്നും ടൊവിനോ പറയുന്നു.
താന്‍ എന്താ എന്നെ കളിയാക്കാന്‍ വേണ്ടി സിനിമയെടുക്കുകയാണോ എന്ന് മമ്മൂക്ക ചോദിച്ചു: കമല്‍
‘ കുറച്ച് നാളുകളായിട്ട് രംഗണ്ണന്‍ ആണല്ലോ തരംഗം. ഞങ്ങള്‍ ജപ്പാനിലേക്ക് ഒരു യാത്ര പോയിരുന്നു. അവിടെ വെച്ച് രണ്ട് പിള്ളേര്‍ തലങ്ങും വിലങ്ങും നിന്നിട്ട് രംഗണ്ണനെ വിളിക്കണം എന്ന് പറഞ്ഞ് എന്നെ നിര്‍ബന്ധിച്ചു.
ആവേശം കണ്ടിട്ട് കുറച്ച് നാള്‍ എല്ലാവര്‍ക്കും അതിന്റെ ഹാം ഓവര്‍ ഉണ്ടായിരുന്നല്ലോ. എടാ മോനെ എന്ന് എന്റെ കുട്ടികള്‍ ഇങ്ങനെ വീണ്ടും വീണ്ടും പറയുന്നത് കേള്‍ക്കാം. ഞാനും ഇടയ്ക്ക് ഇങ്ങനെ ചോദിക്കും അവരെ ടൂറിനൊക്കെ കൊണ്ടുപോകുമ്പോള്‍ മക്കളെ ഹാപ്പിയല്ലേ എന്ന്. ആ ഹാപ്പിയാണെന്ന് പറയും. ബിബിമോന്‍ ഹാപ്പിയാണോ എന്ന് ചോദിക്കും. അവര്‍ ഫഹദിന്റെ വലിയ ഫാനാണ്,’ ടൊവിനോ പറഞ്ഞു.
Content Highlight: Actor Tovino Thomas About fahadh Faasil