എത്ര സമയം വേണമെങ്കിലും എടുത്തോ, ആ ദിവസം ഷൂട്ട് മാറ്റിവെക്കണമെങ്കില്‍ അതും ചെയ്യാമെന്ന് പറഞ്ഞു; പുഷ്പയെ കുറിച്ച് ഫഹദ്

ഇന്ത്യന്‍ സിനിമ പ്രേമികള്‍ ഈ വര്‍ഷം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2. 2024 ഡിസംബറില്‍ തിയറ്ററുകളിലെത്താനൊരുങ്ങുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ജോലികള്‍
പുരോഗമിക്കുകയാണ് എന്നാണ് വിവരം.

ചിത്രത്തിലെ അടുത്തിടെ ഇറങ്ങിയ രണ്ട് ഗാനങ്ങളും ഹിറ്റായിരുന്നു. ചിത്രത്തില്‍ പ്രധാന വില്ലനായി എത്തുന്നത് മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലാണ്.

ഇതിനകം തീയറ്റര്‍ റൈറ്റ്‌സുകളും, ഒടിടി, ഓഡിയോ വില്‍പ്പനകളും നടന്ന ചിത്രമാണ് പുഷ്പ 2. ഉത്തരേന്ത്യയില്‍ 200 കോടിയുടെ വിതരണ കരാര്‍ ചിത്രത്തിന് ലഭിച്ചെന്നും വാര്‍ത്തകളുണ്ടായിരുന്നു.

മൈത്രി മൂവി മേക്കേഴ്സ് നിര്‍മ്മിക്കുന്ന പുഷ്പ 2 വില്‍ അല്ലു അര്‍ജുന്‍, രശ്മിക മന്ദാന, ഫഹദ് ഫാസില്‍ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.

പുഷ്പ 2 വിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് നടന്‍ ഫഹദ് ഫാസില്‍. ചിത്രത്തിന് വേണ്ടി എടുത്ത എഫേര്‍ട്ടുകളെ കുറിച്ചും സംവിധായകന്റെ മനസിലെ സിനിമയെ കുറിച്ചുമൊക്കെ ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഫഹദ് പറയുന്നുണ്ട്.

‘സുകുമാര്‍ സാര്‍ ആദ്യം എന്നോട് വന്ന് പറയുന്നത് പൊലീസ് സ്റ്റേഷനിലെ ആ സീനാണ്. ഞാന്‍ ആദ്യം സാറിനെ മീറ്റ് ചെയ്യുമ്പോള്‍ പുഷ്പ 1, പുഷ്പ 2 എന്നില്ല ഒരു പുഷ്പയേ ഉള്ളൂ. ആ പൊലീസ് സീന്‍ കഴിഞ്ഞിട്ട് ഒരു സീന്‍ കഴിഞ്ഞ് ഇന്റര്‍വെല്ലും, അത് കഴിഞ്ഞിട്ട് എന്റെ പോര്‍ഷനും അങ്ങനെയായിരുന്നു പറഞ്ഞത്.

അതൊരു സാധാരണ ചിത്രമായിരിക്കില്ല, ഒരു ഇന്റർനാഷണൽ ഫീൽ കിട്ടാൻ അവരെയൊക്കെ ഉൾപ്പെടുത്തിയിട്ടുണ്ട്: മോഹൻലാൽ

പിന്നീടാണ് ഇത് രണ്ട് പാര്‍ട്ടായി റിലീസ് ചെയ്യാമെന്ന് സുകുസാര്‍ തീരുമാനിക്കുന്നത്. കാരണം ഈ റെഡ് സാന്‍ഡല്‍ വുഡുമായി ബന്ധപ്പെട്ട് സുകുസാര്‍ നെറ്റ് ഫ്‌ൡക്‌സിന് വേണ്ടി ഒരു ഡോക്യുമെന്ററി ചെയ്യാന്‍ ഇരുന്നതാണ്. സീരിയസായി ചെയ്യാനിരുന്നതാണ്. അത്രയും കണ്ടന്റ് ഉണ്ട്.

എന്നോട് ഈ അടുത്ത് സംസാരിച്ചപ്പോഴും പറഞ്ഞത് നമുക്ക് വേണമെങ്കില്‍ പുഷ്പ 3 യ്ക്കുള്ള സ്‌കോപ്പുണ്ടെന്നാണ്. അത്രയും മെറ്റീരിയല്‍സുണ്ട്. അങ്ങനെ ഒരു പോയിന്റിലാണ് നമുക്ക് ഇതൊരു സെക്കന്റ് പാര്‍ട്ടായി പിച്ച് ചെയ്യാമെന്ന് സാര്‍ പറയുന്നത്.

എനിക്ക് ഈ പടം കൊണ്ട് വേണ്ടത് എന്താണെന്ന് വെച്ചാല്‍ ഐഡന്റിറ്റി ഇല്ലാത്ത ഒരുത്തന്‍ അവന്റെ ലൈഫില്‍ എല്ലാം അച്ചീവ് ചെയ്യുന്നു. അവന്‍ അവന്റെ അമ്മയുടെ ആഗ്രഹം, കുട്ടിക്കാലത്തുണ്ടായ ചില സംഭവങ്ങള്‍ എല്ലാം ഓവര്‍കം ചെയ്ത് എല്ലാം അച്ചീവ് ചെയ്ത് വരികയാണ്. പവര്‍ ആണല്ലോ മെയിന്‍, അങ്ങനെ ഇതെല്ലാം അച്ചീവ് ചെയ്ത് മുകളില്‍ വന്നപ്പോഴേക്ക് ഒരാള്‍ വന്നിട്ട് ആദ്യം ഉണ്ടായ അതേ ഇഷ്യൂ തന്നെ എടുത്ത് പറയുകയാണ്(ഷര്‍ട്ടിന്റെ ബ്രാന്‍ഡിന്റെ കാര്യം).

ചേട്ടാ ഇത് കുരങ്ങന്‍മാരുടെ കഥയല്ല, കുരങ്ങന്‍മാരുമായി ബന്ധമുള്ള കഥയാണ്, അതുകൊണ്ടാണ് ചേട്ടനെ വിളിച്ചത് എന്ന് പറഞ്ഞു: ജഗദീഷ്

ഇവന്‍ ഇത്രയും നാള്‍ ഫൈറ്റ് ചെയ്‌തോണ്ടിരുന്ന അതേ ഇഷ്യു. ഈ ഇഷ്യൂനെതിരെ ഫൈറ്റ് ചെയ്യാനാണ് ഈ ജേര്‍ണി മുഴുവന്‍ അവന്‍ നടത്തിയത്. എല്ലാം കഴിഞ്ഞ് അവന്‍ അതിന്റെ അറ്റത്ത് വന്ന് നില്‍ക്കുമ്പോള്‍ ഒരാള്‍ വന്ന് അത് എന്തായി എന്ന രീതിയില്‍ സംസാരിക്കുകയാണ്. അത് അഡ്രസ് ചെയ്യുന്ന ഒരു സാധനമാണ് എനിക്ക് വേണ്ടത് എന്ന് സുകുസാര്‍ പറഞ്ഞു.

പുഷ്പ 1 എവിടെ തുടങ്ങിയോ അവിടെ തന്നെ ഈ പടം വന്ന് നിര്‍ത്തണമെന്നും എന്നിട്ട് വേണം നമുക്ക് സെക്കന്റ് പാര്‍ട്ടിലേക്ക് പോകാനെന്നുമാണ് പറഞ്ഞത്. പുള്ളി അത്രയുമായിരുന്നു ബ്രീഫ് ചെയ്തത്.

അവിടെ ചെന്ന് കഴിഞ്ഞപ്പോഴാണ് പുള്ളി എന്നോട് പറയുന്നത് സ്‌ക്രിപ്റ്റും ലൈന്‍സും നേരത്തെ തന്നാലും ഷൂട്ടിന്റെ സമയത്ത് താന്‍ ലൈന്‍സ് മാറ്റുമെന്ന്. എത്ര സമയം വേണമെങ്കിലും എടുത്തോ, അന്ന് ഷൂട്ട് ചെയ്യേണ്ടെങ്കില്‍ ഷൂട്ട് ചെയ്യേണ്ട എന്ന് പറയാം. പക്ഷേ നമുക്ക് ഈ സീന്‍ ഇങ്ങനെ ഷൂട്ട് ചെയ്യാമെന്നാണ് എന്നോട് പറഞ്ഞത്. അങ്ങനെ ഒരു ഫിലിം മേക്കര്‍ വന്ന് നമ്മളോട് പറയുമ്പോള്‍ പിന്നെ എന്ത് വേണം.

പണ്ടത്തെ മമ്മൂക്ക ആ കഥാപാത്രം ചെയ്യില്ല, ഈ വൈവിധ്യം നമ്മൾ കാണില്ല: ജിസ് ജോയ്

ബണ്ണിയും അങ്ങനെ തന്നെയായിരുന്നു. ഒരു കുഴപ്പവുമില്ല. ഷൂട്ട് ചെയ്ത് തുടങ്ങിയ ശേഷം വന്ന് ലൈന്‍സ് മാറ്റും. എനിക്കാണെങ്കില്‍ തെലുങ്ക് അത്ര വശമില്ല. ഇപ്പോഴാണ് തെലുങ്ക് പറയാനും പഠിക്കാനുമൊക്കെ ശ്രമിക്കുന്നത്. അതൊരു കംമ്പയെന്‍ഡ് എഫേര്‍ട്ടായിരുന്നു. അവിടെ ഉള്ള എല്ലാവരും അതെനിക്ക് പഠിക്കാനുള്ള സമയവും സൗകര്യവുമെല്ലാം സെറ്റ് ചെയ്ത് തരുമായിരുന്നു.

ഇതെല്ലാം ഭയങ്കര ഹാപ്പിനസ് തരുന്ന പ്രോസസാണ്. സുകുസാര്‍ ഷൂട്ട് ചെയ്യുന്നതും ഭയങ്കര രസമാണ്. ഇനിയും ടൈം എടുത്തോ എന്ന് പറയും. ഒരു ഡയലോഗ് പറയാന്‍ നമ്മള്‍ എടുക്കുന്ന സമയമുണ്ടല്ലോ. അത് എടുത്താലും പുള്ളി നമ്മുടെ അടുത്ത് വന്നിട്ട് ടേക്ക് ത്രീ ടൈംസ് എന്നൊക്കെ പറയും. അത്തരത്തില്‍ മൂന്നിരട്ടി സമയമെടുത്തൊക്കെയാണ് പല സീനും എടുത്തത്. അത് കംപ്ലീറ്റ്‌ലി പുള്ളിയുടെ കോള്‍ തന്നെയായിരുന്നു. എന്നെ സംബന്ധിച്ച് അതൊരു പുതിയ ലേണിങ് എക്‌സ്പീരിയന്‍സ് ആയിരുന്നു. പുതിയൊരു പ്രോസസ് ആയിരുന്നു,’ ഫഹദ് പറഞ്ഞു.

Content Highlight: Actor Fahadh Faasil About Pushpa 2 and Director Sukumar

 

Exit mobile version