ഹൈദരാബാദ്: നടന്‍ വിനായകനെ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ ഹൈദരാബാദ് വിമാനത്താവളത്തില്‍ വെച്ച് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ തന്നെ കൈയേറ്റം ചെയ്തതായി നടന്‍ പരാതി ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിനായകന്‍ പൊലീസ് കസ്റ്റഡിയിലായത്.
Also Read: കമല്‍ സാര്‍ ചെയ്ത ആ കഥാപാത്രം എനിക്ക് ചെയ്യണമെന്ന് ആഗ്രഹമുണ്ട്: വിക്രം
ഇന്ന് (ശനിയാഴ്ച) വിനായകന്‍ കൊച്ചി വിമാനത്താവളത്തില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ ഗോവക്ക് പോകുന്നതിന്റെ ഇടയിലാണ് സംഭവം നടന്നത്. എന്നാല്‍ നടന് ഗോവയിലേക്കുള്ള കണക്ടിങ് ഫ്ളൈറ്റ് ഹൈദരാബാദ് വിമാനത്താവളത്തില്‍ നിന്നായിരുന്നു.
ഹൈദരാബാദില്‍ ഇറങ്ങിയ ശേഷം വിനായകനും സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരുമായി ഉണ്ടായ വാക്കുതര്‍ക്കം കൈയേറ്റത്തില്‍ കലാശിച്ചതായി നേരത്തെ മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തനിക്ക് എതിരായ നടപടി എന്തിനാണെന്ന് അറിയില്ലെന്നും സി.സി.ടി.വി ക്യാമറകളില്‍ തെളിവുണ്ടാകുമല്ലോ എന്നും വിനായകന്‍ പ്രതികരിച്ചു. അതേസമയം നടനും സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരുമായുണ്ടായ വാക്കേറ്റത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
Content Highlight: Actor Vinayakan in custody of Hyderabad police