കേരളത്തിലെ സമൂഹം ഇപ്പോഴും വളര്‍ന്നിട്ടില്ലെന്നും പൊട്ട സമൂഹമാണെന്നും നടന്‍ വിനായകന്‍. കേരളത്തില്‍ നിന്നും യുവാക്കളും സ്ത്രീകളും പുറത്തേക്ക് പോകുന്നത് അവരുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയിട്ടാണെന്നും വിനായകന്‍ പറഞ്ഞു.
കേരളത്തില്‍ നിന്ന് പ്രത്യേകിച്ച് സ്ത്രീകള്‍ പുറത്തേക്ക് പോകുന്നത് അവരുടെ സ്വാതന്ത്ര്യം മുന്നില്‍ കണ്ടാണ്. ടൂ പീസ് ഇട്ട് നിങ്ങള്‍ അമേരിക്കയിലെ മിയാമി ബീച്ചില്‍ പോയി നില്‍ക്കും. എന്തുകൊണ്ടാണ് നിങ്ങള്‍ വര്‍ക്കലയില്‍ ടൂ പീസ് ഇട്ട് നടക്കാത്തത്.
നിങ്ങള്‍ കണ്ടിട്ടില്ലേ വലിയ വലിയ ആര്‍ടിസ്റ്റുകളുടെ ഇന്‍സ്റ്റഗ്രാം പേജില്‍ അവര്‍ ടൂ പീസില്‍ ബീച്ചില്‍ നില്‍ക്കുന്ന ഫോട്ടോകള്‍ ഇടുന്നത്. എന്തുകൊണ്ടാണ് ഇവര്‍ക്ക് ആ വസ്ത്രത്തില്‍ കേരളത്തിലെ ബീച്ചില്‍ പോകാന്‍ കഴിയാത്തത്.
ചെയ്താല്‍ നന്നാവില്ലെന്ന് പൃഥ്വി വിശ്വസിച്ച ആ സിനിമയ്ക്ക് തന്നെ അദ്ദേഹത്തിന് അവാര്‍ഡ് കിട്ടി: കമല്‍
അത്രയൊന്നും വളര്‍ന്നിട്ടില്ല കേരളത്തിന്റെ സമൂഹം. വെറും പൊട്ട സമൂഹമാണ്. ഈ പറയുന്ന മാന്യന്മാരുടെ കാര്യമാണ് കേട്ടോ. തോപ്പുംപടി പാലത്തിന് മുകളില്‍ രാത്രി പന്ത്രണ്ട് മണിക്ക് വന്ന് നില്‍ക്കാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടാകുമോ? ഞാന്‍ നിങ്ങളെ വെല്ലുവിൡക്കുകയാണ്. സാധിക്കില്ല. കാരണം അപ്പോഴേക്കും നിങ്ങളെ പൊക്കാന്‍ ചില മാന്യന്മാര്‍ എത്തും,
സമയം എന്ന് പറയുന്നത് വളരെ കുറച്ചേ ഉള്ളൂ. മരണം വരെ സന്തോഷിക്കുക. അതുകൊണ്ടാണ് പിള്ളേര്‍ പുറത്തേക്ക് പോകുന്നത്. എന്റെ അറിവില്‍ സ്വാതന്ത്ര്യത്തിന് വേണ്ടി അവര്‍ നാടുവിട്ട് പോകുകയാണ്, വിനായകന്‍ പറഞ്ഞു.
പൊതുവെ ദേഷ്യക്കാരനായിട്ടാണ് വിനായകനെ കുറിച്ച് പലരും പറയുന്നത്. എന്താണ് അതിന്റെ കാരണം എന്ന ചോദ്യത്തിന് തനിക്ക് ദേഷ്യമുള്ള ചിലരുണ്ടെന്നും അവരെ കണ്ടാല്‍ തനിക്ക് ദേഷ്യം വരുമെന്നായിരുന്നു വിനായകന്റെ മറുപടി. പരിപ്പ് കഴിക്കുന്നവന്റെ മുന്‍പില്‍ ബീഫ് കറി കൊണ്ടുവെച്ചിട്ട് എന്ത് കാര്യമെന്നും വിനായകന്‍ ചോദിച്ചു.
ഷൂട്ടിങ് സമയത്ത് ആളുകള്‍ സെല്‍ഫി എന്ന് പറഞ്ഞ് വരുന്നതിനോട് താത്പര്യമില്ലെന്നും വിനായകന്‍ പറഞ്ഞു. ഫോട്ടോ എടുക്കാനൊക്കെ ഇഷ്ടമുള്ള ആള്‍ തന്നെയാണ് ഞാന്‍. പക്ഷേ ആ സമയത്ത് നമ്മള്‍ എന്തുചെയ്യുകയാണെന്ന് കൂടി നോക്കണം. പടത്തിന്റെ ഗെറ്റപ്പ് പുറത്തുപോവുക പോലുള്ള കാര്യങ്ങള്‍ ഉണ്ടാവുമല്ലോ. അപ്പോഴേ വേണ്ടെന്ന് പറയാറുള്ളൂ, വിനായകന്‍ പറഞ്ഞു.
Content Highlight: Actor Vinayakan Criticide The Soceity of Kerala