ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തി ചുരുങ്ങിയ കാലങ്ങള്‍ കൊണ്ട് മലയാള സിനിമയില്‍ ഒരു ഐഡന്റിന്റി ഉണ്ടാക്കിയെടുത്ത നടിയാണ് ഗ്രേസ് ആന്റണി. ഒരുപാട് ആഗ്രഹിച്ച് സിനിമയില്‍ എത്തിയ ആളാണ് താനെന്നും ഒരു പിന്തുണയും ആ സമയത്തും തനിക്ക് ലഭിച്ചിരുന്നെന്നും ഗ്രേസ് വിവിധ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.
ഫഹദ് ഫാസിലിനൊപ്പം അഭിനയിച്ച കുമ്പളി നൈറ്റ്‌സിലൂടെയാണ് ഗ്രേസ് പ്രേക്ഷകര്‍ക്ക് പരിചിതയാകുന്നത്. നിവിന്‍ പോളിക്കൊപ്പമുള്ള കനകം കാമിനി കലഹവും മമ്മൂട്ടിയ്‌ക്കൊപ്പം റൊഷാക്കിലെ നായികാവേഷവുമെല്ലാം ഗ്രേസിനെ സംബന്ധിച്ച് വലിയ നേട്ടങ്ങളായിരുന്നു. ഇപ്പോള്‍ റാം എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിക്കുകയാണ് ഗ്രേസ്.
‘എനിക്ക് ഡിസ്‌ക് ബള്‍ജ് ഉണ്ടായിരുന്നു. അതികഠിനമായ വേദനയായിരുന്നു. വേദന ഉണ്ടായിരുന്നുവെങ്കിലും റാമിന്റെ ഷൂട്ടിംഗ് സമയത്തൊന്നും ഞാന്‍ ആരോടും പറഞ്ഞിരുന്നില്ല.
ആ ഷൂട്ടിങ് ഒരു മലമുകളിലാണ്. മലയിലേക്കുള്ള പെര്‍മിഷന്‍ വളരെ കുറച്ച് മാത്രമെ ഉണ്ടായിരുന്നുള്ളൂ. എന്റെ പ്രശ്‌നം ഞാന്‍ പറഞ്ഞു കഴിഞ്ഞാല്‍ കുഴപ്പമാവും എന്നെനിക്കറിയാമായിരുന്നു. അതുകൊണ്ട് ആരോടും പറയാന്‍ പോയില്ല.
പക്ഷേ പിന്നീട് ആ ബള്‍ജ് വലുതായി വലുതായി വന്നു. വേദനയുടെ സ്റ്റേജ് മാറി മരവിപ്പിലേക്ക് വന്നു. വൈകാതെ തന്നെ പാരലൈസ്ഡ് സ്റ്റേജിലേക്ക് എത്തി.
ഒരു ദിവസം എന്റെ കാല് അനങ്ങുന്നില്ല. നടക്കുമ്പോള്‍ ബാലന്‍സില്ലാതെ വീഴുന്ന സ്റ്റേജിലേക്കായി. അപ്പോഴാണ് എന്റെ ശരീരത്തില്‍ എന്തോ സംഭവിക്കുന്നുണ്ട് എന്ന് മനസിലാക്കിയത്. അന്ന് ആരോടും പറയാതിരുന്നത് തെറ്റായിപ്പോയെന്ന് തോന്നി.
നമ്മുടെ ആരോഗ്യത്തിന് പ്രാധാന്യം കൊടുക്കണമെന്ന് പിന്നെയാണ് മനസിലാക്കിയത്. നാഗേന്ദ്രന്‍സ് ഹണിമൂണിലെ ലില്ലിക്കുട്ടിയൊക്കെ ചെയ്യുന്നത് ആ സമയത്ത് ആണ്. മെഡിക്കേഷന്‍ ഉണ്ടായിരുന്നു. ഇന്‍ഹെയ്‌ലറും എടുക്കുന്നുണ്ട്.
മരുന്നിന്റെയാവും ശരീര ഭാരം കൂടാനും തുടങ്ങി. ഭക്ഷണം എത്ര കണ്‍ട്രോള്‍ ചെയ്തിട്ടും വെയിറ്റ് താഴ്ന്നില്ല. ഒടുവില്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സര്‍ജറി ചെയ്തു.
ഇക്കാര്യമൊക്കെ പറഞ്ഞ് ഞാന്‍ മമ്മൂക്കയോട് ഒരു മെസേജ് അയച്ചിരുന്നു. വേറെ ആരോടും ഇക്കാര്യം പറഞ്ഞില്ലെങ്കിലും ഇക്ക അറിയണം എന്നുണ്ടായിരുന്നു. അതിനു ശേഷമാണ് ഞാന്‍ സര്‍ജറിയ്ക്ക് പോകുന്നത്. അങ്ങനെ ആ ബള്‍ജ് റിമൂവ് ചെയ്തു. ഇപ്പോള്‍ എല്ലാം ഓക്കെയാണ്’, ഗ്രേസ് പറയുന്നു.
Content Highlight: Actres Grace Antony about her Helath Issues and mammootty